ഇഷ്ടകാര്യസിദ്ധിക്ക് പൗര്‍ണ്ണമി വ്രതം

ദേവീപ്രീതിക്ക് ഏറ്റവും ശക്തിയുള്ള വ്രതമാണ് പൗര്‍ണ്ണമി വ്രതം. എല്ലാ മാസത്തിലെയും വെളുത്തവാവ് ദിവസം ഈ വ്രതമെടുക്കാം. ഉച്ചക്ക് ഊണ് മറ്റ് രണ്ടുനേരം പഴങ്ങള്‍ കഴിക്കാം. സൂര്യോദയത്തിന് മുമ്പ് ഉണര്‍ന്ന് കുളിച്ച് ക്ഷേത്രദര്‍ശനം നടത്തണം. ദേവീപ്രീതിക്ക് ഭഗവതിസേവനടത്താന്‍ പറ്റിയ ദിവസമാണിത്.

author-image
online desk
New Update
ഇഷ്ടകാര്യസിദ്ധിക്ക് പൗര്‍ണ്ണമി വ്രതം

ദേവീപ്രീതിക്ക് ഏറ്റവും ശക്തിയുള്ള വ്രതമാണ് പൗര്‍ണ്ണമി വ്രതം. എല്ലാ മാസത്തിലെയും വെളുത്തവാവ് ദിവസം ഈ വ്രതമെടുക്കാം. ഉച്ചക്ക് ഊണ് മറ്റ് രണ്ടുനേരം പഴങ്ങള്‍ കഴിക്കാം. സൂര്യോദയത്തിന് മുമ്പ് ഉണര്‍ന്ന് കുളിച്ച് ക്ഷേത്രദര്‍ശനം നടത്തണം. ദേവീപ്രീതിക്ക് ഭഗവതിസേവനടത്താന്‍ പറ്റിയ ദിവസമാണിത്.

ദേവീപ്രീതിക്ക് എന്ന് പറയുന്നുവെങ്കിലും സര്‍വ്വദേവതാപ്രീതിക്കും ഈ ദിവസം ഉത്തമമാണ്. വ്രതത്തോടുകൂടി ചെയ്യുന്ന ഏതൊരു പ്രാര്‍ത്ഥനയും പൂജയും പെട്ടെന്ന് ഗുണം നല്‍കും.
ശൈവ-വൈഷ്ണവ-ശാക്തേയമായ എല്ലാ പ്രാര്‍ത്ഥനകള്‍ക്കും ഈദിവസം ഉത്തമമാണ്. ലളിതാസഹസ്രനാമം, ദേവീമൂലമന്ത്രം എന്നിവ ജപിച്ച് ദേവിയെ പ്രാര്‍ത്ഥിക്കുന്നത് ഇഷ്ടസിദ്ധിക്കും ഗുണകരമാണ്.

ഉപാസനാസംബന്ധമായ തടസ്‌സം അകലാനും ഈ ദിവസത്തെ വ്രതം ഉത്തമം. പൗര്‍ണ്ണമിയുടെ പിറ്റേന്ന് രാവിലെ ക്ഷേത്രത്തിലെ തീര്‍ത്ഥം കുടിച്ച് വ്രതം അവസാനിപ്പിക്കാം. 18 പ്രാവശ്യം ചിട്ടയായി വ്രതമെടുത്താല്‍ ഇഷ്ടകാര്യസിദ്ധിയും, ദുരിതശാന്തിയുമുണ്ടാകും.

vratham