തിരുവനന്തപുരം: ശ്രീപത്മനാഭ ക്ഷേത്രത്തിലൈ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള ആറാട്ട്. ബുധനാഴ്ച വൈകുന്നേരം അഞ്ചോടെ ആറാട്ട് ചടങ്ങുകള്‍ക്ക് തുടക്കമാകും.
വള്ളക്കടവില്‍ നിന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനകത്ത് കൂടി ഘോഷയാത്ര ശംഖുമുഖത്തെത്തും. ആറാട്ടിന് ശേഷം എഴുന്നള്ളത്ത് ബുധനാഴ്ച രാത്രി മടങ്ങിയെത്തുന്നതോടെ ഉത്സവത്തിന് കൊടിയിറങ്ങും. വ്യാഴാഴ്ചയാണ് കലശം നടക്കുക.
തിരുവനന്തപുരം ശ്രീ പത്മനാഭ ക്ഷേത്രത്തിലെ വാര്‍ഷിക ഉത്സവങ്ങളില്‍ ആദ്യത്തേതാണ് പൈങ്കുനി ഉത്സവം. മലയാളം കലണ്ടര്‍ പ്രകാരം മീനമാസത്തിലെ രോഹിണി നാളില്‍ കൊടിയേറ്റോട് കൂടി തുടങ്ങി പത്താം ദിവസം അത്തം നാളില്‍ സമാപിക്കും.
ഒമ്പതാം ദിവസം തിരുവിതാംകൂര്‍ രാജവംശത്തിലെ ഏറ്റവും മുതിര്‍ന്ന അംഗം പള്ളിവേട്ടയ്ക്ക് പുറപ്പെടും. പത്താം ദിനത്തില്‍ ആരാധന വിഗ്രഹങ്ങളുടെ ആറാട്ടിനായി ശംഖുമുഖം കടല്‍ത്തീരത്തെയ്ക്ക് ആറാട്ട് എഴുന്നള്ളത്ത് നടക്കും.