വിഘ്‌നങ്ങള്‍ മാറാന്‍ വിഘ്‌നേശ്വരനായ ഗണപതി ഭഗവാനെ പ്രാര്‍ത്ഥിച്ചാല്‍ മതി. ഗണപതി ഭഗവാന്റെ പ്രത്യേകത എല്ലാ ദേവീദേവന്മാരുടെയും ഭാവങ്ങള്‍ അടങ്ങിയിട്ടുണ്ട് എന്നതാണ്. ഉദ്ദിഷ്ടകാര്യ സിദ്ധിക്ക് ഗണപതി ഭഗവാനെ പ്രസാദിപ്പിക്കണം. എല്ലാ ശുഭകാര്യങ്ങളും തുടങ്ങുന്നത് ഗണപതി ഭഗവാനെ പ്രാര്‍ത്ഥിച്ചു കൊണ്ടാണ്.
ഗണപതി പ്രതിഷ്ഠ ഇല്ലാത്ത ക്ഷേത്രങ്ങള്‍ അപൂര്‍വമാണ്. പ്രധാന ദേവന്‍ ആരായാലും ക്ഷേത്രത്തില്‍ ഭഗവാന്റെ സാന്നിധ്യമുണ്ടാവും.
നവധാന്യങ്ങള്‍ കൊണ്ടു നിര്‍മിച്ച ഗണപതി ഭഗവാന്റെ വിഗ്രഹത്തെ വണങ്ങിയാല്‍ ഗണേശപ്രീതിയും നവഗ്രഹപ്രീതിയും കൈവരും.
നവധാന്യങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന നവഗ്രഹങ്ങളെയാണ്. നവധാന്യങ്ങളില്‍ ഗോതമ്പ് സൂര്യനെയും നെല്ല് ചന്ദ്രനെയും തുവര ചൊവ്വയേയും ചെറുപയറ് ബുധനേയും കടല വ്യാഴത്തേയും അമര ശുക്രനേയും എളള് ശനിയേയും ഉഴുന്ന് രാഹുവിനേയും മുതിര കേതുവിനേയുമാണ് പ്രതിനിധീകരിക്കുന്നത്.
വീട്ടില്‍ ശുദ്ധമായ സ്ഥലത്ത് നവധാന്യഗണപതി വിഗ്രഹം കിഴക്കോട്ടോ വടക്കോട്ടോ അഭിമുഖമായി വയ്ക്കണം. ശുദ്ധിയോടെ ദിവസവും നവധാന്യ രൂപത്തിലുള്ള ഭഗവാനെ വണങ്ങാം. സമ്പല്‍സമൃദ്ധമായ ജീവിതം കൈവരും. മാത്രമല്ല, നവഗ്രഹ സ്തോത്രങ്ങളും ഗണേശമന്ത്രങ്ങളും ജപിക്കുകയും ചെയ്യാം.