കര്‍മ്മങ്ങളുടെ പൂര്‍ണ്ണതയ്ക്കും ഫലപ്രാപ്തിക്കും വിഘ്നേശ്വരനെ ആരാധിക്കാം. ഗണപതി ഭഗവാനെ നിത്യവും ഭജിക്കുന്നതിന് പറ്റിയ ഒരു മന്ത്രമാണ് ഗണേശനാമാഷ്ടകം. അഷ്ടാദശപുരാണങ്ങളിലാണ് ഗണേശനാമാഷ്ടകം ഉപദേശിക്കപ്പെട്ടിരിക്കുന്നത്.
മഹാവിഷ്ണുവാണ് ഈ മന്ത്രോപദേശം നല്‍കിയത്. ഒരു പ്രത്യേക സാഹചര്യത്തില്‍ ബ്രാഹ്‌മണബാലനായി പ്രത്യക്ഷപ്പെട്ട മഹാവിഷ്ണു മഹാഗണപതിയുടെ മഹത്വത്തെ പ്രകീര്‍ത്തിച്ച് ചൊല്ലിയതാണ് ഗണേശനാമാഷ്ടകം. വെറും എട്ട് വരികളാണ് ഈ മന്ത്രത്തിനുള്ളത്.
ഗണേശനാമാഷ്ടകം
ഓം ഗണേശായ നമഃ
ഓം ഏകദന്തായ നമഃ
ഓം ഹേരംബായ നമഃ
ഓം വിഘ്നായകായ നമഃ
ഓം ലംബോദരായ നമഃ
ഓം ശൂര്‍പ്പകര്‍ണ്ണായ നമഃ
ഓം ഗജവക്ത്രായ നമഃ
ഓം ഗുഹാഗ്രജായ നമഃ