ജീവിതത്തില്‍ എന്തിനും തടസ്സങ്ങള്‍ മാത്രം? പലപ്പോഴും വളരെ നിരാശ തോന്നാറില്ലേ? നിരാശയില്‍ ജീവിതം തള്ളിനീക്കുന്നവര്‍ ശ്രദ്ധിക്കൂ. ഓം ഗം ഗണപതയേ നമ: എന്ന ഗണേശ മന്ത്രജപം ജീവിതത്തില്‍ അത്ഭുതകരമായ മാറ്റം കൊണ്ടുവരും.
മന്ത്രജപം തുടങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ക്ഷേത്രത്തില്‍ കൂട്ടുഗണപതി ഹോമം നടത്തിയ ശേഷം മന്ത്രജപം തുടങ്ങാം. പേരും നാളും പറഞ്ഞ് പുഷ്പാഞ്ജലി കഴിപ്പിച്ചാലും മതി.
നിത്യേന കാലത്തോ വൈകിട്ടോ, നിശ്ചിത സമയത്താണ് മന്ത്രജപം നടത്തേണ്ടത്. ഗണപതി ഭഗവാന്റെ രൂപം മനസ്സില്‍ സങ്കല്പിച്ച് ഉറപ്പിക്കണം. ശേഷം ഭക്തിയോടെ മന്ത്രം ജപിക്കാം.
ശുദ്ധമായ മനസ്സോടെ വേണം മന്ത്രം ജപിക്കേണ്ടത്. ദുര്‍ചിന്തകളൊന്നും പാടില്ല.
108 തവണയെങ്കിലും ദിവസവും മന്ത്രം ജപിക്കണം. എണ്ണം കൂടുന്നതും ഉത്തമമാണ്. 1008 തവണ വീതം ദിവസവും മന്ത്രം ജപിക്കാന്‍ കഴിയുമെങ്കില്‍ വളരെ പെട്ടെന്ന് ഫലം ലഭിക്കും.
മന്ത്രം ജപിച്ച് 41 ദിവസം പിന്നിടുമ്പോള്‍ ഫലം കണ്ടുതുടങ്ങും. ജീവിതത്തില്‍ നിന്ന് തടസ്സങ്ങള്‍ ഓരോന്നായി അകന്നുതുടങ്ങും.
ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ഫലം കിട്ടിയാലും ഇല്ലെങ്കിലും ജപം നിറുത്തരുത്. നിത്യേനയുള്ള മന്ത്രജപം ജീവിതപ്രയാണം സുഗമമാക്കും.