മണ്ണാറശാല നാഗരാജാക്ഷേത്രത്തിലെ ഒരു പ്രധാനപ്പെട്ട വഴിപാടാണ് ഉരുളികമിഴ്ത്തല്‍. സന്താനലബ്ധിക്കായിട്ടാണ് സാധാരണ ഈ ആചാരം നടത്തിവരാറ്. മണ്ണാറശാലയില്‍ ഇത് വിശേഷവിധിയായാണ് നടത്തി വരുന്നത്.
അവിടെ 'വലിയമ്മ'യുടെ അനുവാദം വാങ്ങിയ ശേഷം, ദമ്പതിമാര്‍ ക്ഷേത്ര നടയില്‍ ഉരുളി സമര്‍പ്പിക്കും. പിന്നീട്, വിശേഷ പൂജക്ക് ശേഷം വാദ്യഘോഷത്തിന്റെയും നിറദീപങ്ങളുടെയും അകമ്പടിയോടെ ഉരുളി എഴുന്നള്ളിക്കുകയും, കമഴ്ത്ത്‌നിലവറയില്‍ എത്തിക്കുകയും, അവിടെ കമിഴ്ത്തുകയും ചെയ്യും.
ഇവിടെ ഉരുളി കമിഴ്ത്തി നാല്പത്തിഒന്നാം ദിവസത്തിനുള്ളില്‍ ആ സ്ത്രീ ഗര്‍ഭം ധരിക്കുമെന്നാണ് വിശ്വാസം. കുഞ്ഞുണ്ടായ ശേഷം കുഞ്ഞിനോടൊപ്പം മാതാപിതാക്കള്‍ ക്ഷേത്രത്തിലെത്തി തുടര്‍ന്നുള്ള വാഴിപാടുകളും പൂജകളും നടത്തി ഉരുളി മലര്‍ത്തിയ ശേഷം മാത്രമാണ് അവിടുത്തെ വഴിപാട് പൂര്‍ണ്ണമാവുന്നത്. ഫലമറിഞ്ഞ് പലദേശത്തു നിന്നുമുള്ള ആളുകള്‍ ഇവിടം തേടി എത്തുന്നുണ്ട്.