'കാത്തുരക്ഷിക്കണേ' എന്ന് ശനിദേവനോട് പ്രാര്‍ഥിക്കരുത്; ദോഷമകറ്റാന്‍ കാക്കയ്ക്ക് നല്‍കല്‍

ശനിയുടെ കാഠിന്യം കുറയ്ക്കാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടത്? ചില പരിഹാര മാര്‍ഗ്ഗങ്ങള്‍ അറിയാം. ചൊല്ലേണ്ട മന്ത്രങ്ങള്‍, അഷ്ടോത്തരങ്ങള്‍ എന്നിവയും മനസിലാക്കാം

author-image
RK
New Update
'കാത്തുരക്ഷിക്കണേ' എന്ന് ശനിദേവനോട് പ്രാര്‍ഥിക്കരുത്; ദോഷമകറ്റാന്‍ കാക്കയ്ക്ക് നല്‍കല്‍

 

ശനിയുടെ കാഠിന്യം കുറയ്ക്കാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടത്? ചില പരിഹാര മാര്‍ഗ്ഗങ്ങള്‍ അറിയാം. ചൊല്ലേണ്ട മന്ത്രങ്ങള്‍, അഷ്ടോത്തരങ്ങള്‍ എന്നിവയും മനസിലാക്കാം

ശനീശ്വര ക്ഷേത്ര ദര്‍ശനം

ശനിദോഷമുള്ളവര്‍ എല്ലാ ശനിയാഴ്ചയും ശനീശ്വരഃ ക്ഷേത്ര ദര്‍ശനം നടത്തുന്നത് അത്യത്തമം ആണ്. അതോടൊപ്പം നെയ്വിളക്ക് നീരാഞ്ജനം അര്‍ച്ചന എന്നിവ എല്ലാം ശനിദേവന് അര്‍പ്പിക്കാം. ശനിയെ പ്രാര്‍ത്ഥിക്കുപോള്‍ ശനി ദോഷം അകറ്റി തരണമേ എന്നാണ് പറയേണ്ടത്. ഒരിക്കലും മറ്റു ദേവന്‍മാരുടെ അടുത്ത് പ്രാര്‍ഥിക്കും പോലെ കാത്തുരക്ഷിക്കണം എന്ന് പറയരുത്. അത് ശനി ദോഷം ഒന്നുകൂടി കാഠിന്യം കൂടുതലാക്കും. കാരണം ശനി എന്ന ദോഷം നമ്മെ വിട്ടകലുകയാണ് വേണ്ടത്.

അയ്യപ്പ ക്ഷേത്ര ദര്‍ശനം

ശനിദോഷമുള്ളവര്‍ പൂജിക്കേണ്ട ദൈവം അയ്യപ്പനാണ്. ശനിയുടെ ദോഷങ്ങള്‍ മാറാന്‍ ശനിയാഴ്ച ദിവസങ്ങളില്‍ അയ്യപ്പ ക്ഷേത്രത്തില്‍ പോകുന്നതും ആ ദിവസം ഉപവാസം എടുക്കുന്നതും നല്ലതാണ്. പൂര്‍ണ്ണമായി ഭക്ഷണം ഉപേക്ഷിച്ചുള്ള ഉപവാസം ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് ഒരിക്കലൂണ് ഉപവാസവുമാകാം. ഈ ദോഷമുള്ളവര്‍ പക്കപ്പിറന്നാള്‍ ദിവസങ്ങളില്‍ അയ്യപ്പ ക്ഷേത്രത്തില്‍ പോകുന്നതും നല്ലതാണ്.

ശനിയാഴ്ച വസ്ത്രവും നമാജപവും

ശനി ദോഷമുള്ളവര്‍ ഭജിയ്ക്കേണ്ട ദൈവം അയ്യപ്പനാണ് അഥവാ ശാസ്താവ് ആണ്. അയ്യപ്പപൂജയ്ക്ക് പ്രധാനപ്പെട്ട ദിവസമാണ് ശനിയാഴ്ച. ഈ ദിവസം കറുപ്പ്, നീല വസ്ത്രം ധരിയ്ക്കുന്നത് നല്ലതാണ്. അന്ന് ക്ഷേത്ര ദര്‍ശനം നടത്തുന്നതും ദോഷം മാറാന്‍ സഹായിക്കും. ശനിയാഴ്ച ദിവസങ്ങളില്‍ മാംസഭക്ഷണം ഉപേക്ഷിക്കുക. അന്നേ ദിവസം സത്പ്രവര്‍ത്തികള്‍ ചെയ്യുകയും നല്ലത് മാത്രം ചിന്തിക്കുകയും നാമം ജപിക്കുകയും ചെയ്യുക.

എള്ളുതിരിയും കറുത്ത എള്ളും

ശനിയാഴ്ചകളില്‍ അയ്യപ്പ ക്ഷേത്രങ്ങളില്‍ നീരാഞ്ജനം നടത്തുന്നത് നല്ലതാണ്. തേങ്ങാ മുറിയില്‍ എള്ളുതിരി തെളിയിക്കുന്നതാണ് നീരാഞ്ജനം. എള്ളുതിരി കത്തിയ്ക്കുന്നതും എള്ള് പായസ വഴിപാടും ഒക്കെ ശനിദോഷം മാറാന്‍ നല്ലതാണ്. വീട്ടിലെ പൂജാമുറിയില്‍ എള്ള് സൂക്ഷിക്കുന്നതും ഉത്തമം. വെളുത്ത് വൃത്തിയുള്ള തുണിയില്‍ കറുത്ത എള്ള് പൊതിഞ്ഞാണ് സൂക്ഷിക്കേണ്ടത്. ശനിയാഴ്കളില്‍ എള്ള് തിരി എള്ളെണ്ണയില്‍ കത്തിക്കുന്നതും ഇതിന്റെ മണം ശ്വസിക്കുന്നതും ശനിദോഷം അകറ്റും എന്നാണ് വിശ്വാസം.

ഓം ശനീശ്വരായ നമഃ

ശനിദോഷമുള്ളവര്‍ ഓം ശനീശ്വരായ നമഃ എന്ന മന്ത്രം ജപിയ്ക്കുന്നത് നല്ലതാണ്. ഇത് 108 തവണയാണ് ജപിക്കേണ്ടത്. ദിനവും സാധിച്ചില്ലെങ്കില്‍ ശനിയാഴ്ച ദിവസം ഈ മന്ത്രം ജപിക്കുക. ശനിയാഴ്ചകളില്‍ ഹനുമാന്‍ ക്ഷേത്രത്തില്‍ പോകുന്നതും നല്ലതാണ്. ഹനുമാന്‍ ക്ഷേത്രം ഇല്ലായെങ്കില്‍ ഹനുമാന്‍ ഉപദേവത ആയ ക്ഷേത്രത്തില്‍ പോകാം. ഓം ആഞ്ജനേയ നമ: എന്ന മന്ത്രമാണ് ജപിക്കേണ്ടത്. ഇതും 108 പ്രാവശ്യം ജപിക്കണം. ഹനുമാന് വെണ്ണ, അവല്‍ എന്നിവ നിവേദിക്കുന്നത് ശനിദോഷ പരിഹാരമാണ്. വെറ്റിലമാല, വട മാല എന്നിവയും ഹനുമാന് ചെയുന്ന പ്രധാന വഴിപാടുകളാണ്. ഇവ ചെയ്യുന്നതും ദോഷ പരിഹാര മാര്‍ഗമാണ്.

ദോഷങ്ങള്‍ തീര്‍ക്കാന്‍ കാക്കയ്ക്ക് നല്‍കുക

ശനിയാഴ്ചകളില്‍ എള്ളും കലര്‍ത്തി എട്ടു ഉരുളകള്‍ കാക്കയ്ക്ക് നല്‍കുന്നത് ശനി ദോഷം തീര്‍ക്കാന്‍ സഹായിക്കും. ശനിയുടെ വാഹനമാണ് കാക്ക. ഇതിനാല്‍ കാക്കയെ പ്രീതിപ്പെടുത്തുക. ഭക്ഷണം കഴിക്കുന്നതിനു മുന്‍പ് ശനീശ്വരനെ മനസില്‍ വിചാരിച്ചു ഒരു ഉരുള ചോറ് കാക്കയ്ക്കു നല്‍കുന്നത് നല്ലതാണ്.

മന്ത്രജപം

മന്ത്രജപം ഒരു പരിധിവരെ ദോഷങ്ങള്‍ അകറ്റും.

'നീലാഞ്ജന സമഭാസം, രവിപുത്രം യമഗ്രജം ഛായാ മാര്‍ത്താണ്ഡ സംഭൂതം, തവം നമാമ്യേ ശനീശ്വരം '

എന്ന മന്ത്രം ജപിയ്ക്കുന്നത് ശനി ദേവ പ്രീതിക്കു വളരെ നല്ലതാണ്.

ഹനുമത് ഭജനം, ഗണേശ ഭജനം

ശനി ദോഷ കാലത്ത് ഹനുമാന്‍ സ്വാമിയെയും അല്ലെങ്കില്‍ ഗണേശന്‍ എന്നിവരെ പ്രീതിപ്പെടുത്തുന്നത് വളരെ നല്ലതാണ്. കാരണം ശനിയുടെ തന്ത്രങ്ങള്‍ തോറ്റുപോയത് ഹനുമാന്‍ സ്വാമിക്ക് മുന്നിലും ശ്രീ ഗണപതിക്ക് മുന്നിലും ആണ്. ഹനുമാന്‍ സ്വാമിയേ ഭജിക്കുന്നവരെ ശനി ദേവന്‍ ഉപദ്രവിക്കില്ല എന്ന് ഹനുമാന്‍ സ്വാമിക്ക് വാക്ക് കൊടുത്ത പുരാണ കഥകള്‍ വരെ വളരെ പ്രസിദ്ധമാണ്

സത്കര്‍മങ്ങള്‍ ചെയ്യുക

ശനി ദോഷക്കാലത്ത് സത്കര്‍മ്മങ്ങള്‍ ചെയ്യുക. ഇതിനായി അന്നദാനം വസ്ത്ര ദാനം, ക്ഷേത്ര ദര്‍ശനങ്ങള്‍, പാരായണങ്ങള്‍ എന്നിവ ആകാം

ശനി

നീലാഞ്ജനസമാഭാസം രവിപുത്രം യമാഗ്രജം
ഛായമാര്‍ത്താണ്ഡസംഭൂതം തം നമാമി ശനൈശ്ചരം

ധനീലാഞ്ജന സമാഭാസം = നീലക്കല്ലുപോലെ ശോഭിക്കുന്ന;
രവിപുത്രം =സൂര്യനില്‍ നിന്നുമുണ്ടായത് (സൂര്യ പുത്രന്‍);
യമാഗ്രജം = നാശത്തിനു ശേഷം ഉണ്ടായത്.
ഛായമാര്‍ത്താണ്ഡസംഭൂതം = സൂര്യന്റെ നിഴലില്‍ നിന്നുമുണ്ടായത്; സൂര്യന് ഛായയില്‍ ഉണ്ടായ പുത്രന്‍ പ

അര്‍ത്ഥം: സൂര്യന്റെ നിഴലില്‍നിന്നുമുണ്ടായതും നീലനിറമുള്ളതും ഒരു നാശത്തിന് ശേഷമുണ്ടായതുമായ ശനിയെ നമിക്കുന്നു.

ശനി ഗായത്രി മന്ത്രം

കാകദ്ധ്വജായ വിദ്മഹേ ഖഡ്ഗഹസ്തായ ധീമഹീ തന്നോ മന്ദപ്രചോദയാത്

ശനീശ്വര മന്ത്രം

ഓം ശനീശ്വരായ നമഃ

ശനി ശാന്തി മന്ത്രം

കൃഷ്ണായ വാസുദേവായ നമാമി ഹരയേ സദാ
മന്ദസ്യാനിഷ്ട സംഭൂതം ദോഷജാതം നിരസ്യത.

Astro lord shani saturn