നമ്മളിൽ പലരും ശബരിമല നേരിട്ട് കണ്ടിട്ടുണ്ടാവും. അഥവാ ഇനി കാണാത്തവർ ഉണ്ടെങ്കിൽ ഇത്തവണ പോകുമ്പോൾ ആ കൊടിമരവും അതിന്റെ മുകളിലെ കുതിരയെയും ശ്രദ്ധിക്കുക. ഇത്രയും കാര്യം ഇവിടെ വിവരിക്കാൻ കാരണം. നമ്മളിൽ നൂറ് പേരോടു ചോദിക്കുകയാണെങ്കിൽ, ശബരിമല അയ്യപ്പന്റെ വാഹനം ഏതാണന്ന് 95 ശതമാനം ആളുകളും ഒരേ ശ്വാസത്തിൽ പറയുക പുലി എന്നാണ്. എന്നാൽ അറിഞ്ഞ് കൊള്ളൂ... അയ്യപ്പന്റെ വാഹനം കുതിരയാണ്.
ഏതൊരു ക്ഷേത്രത്തിലെ കൊടിമരത്തിലും ആ ക്ഷേത്രത്തിലെ ദേവന്റെ വാഹനം ഏതാണോ. അതായിരിക്കും ആ കൊടിമരത്തിൽ ഉണ്ടാവുക. തന്റെ അമ്മയുടെ വയറ് വേദന മാറ്റാൻ വേണ്ടി പുലിപ്പാലിന് വേണ്ടി കാട്ടിലേക്ക് പുറപ്പെട്ടപ്പോൾ, അവിടെ വെച്ച് മഹിഷിയെ വധിച്ചപ്പോൾ ദേവേന്ദ്രൻ വന്നു അയ്യപ്പനെ സ്തുതിച്ചു.
അതിനു ശേഷം ദേവേന്ദ്രൻ ഒരു പുലിയുടെ. രൂപം ധരിച്ചു, ആ പുലി പുറത്ത് കയറിയാണ് അയ്യപ്പൻ കൊട്ടാരത്തിലേക്ക് പോകുന്നത്. ഈയൊരു തവണ മാത്രമേ അയ്യപ്പൻ പുലിപ്പുറത്ത് കയറിയിട്ടുള്ളു. നമ്മൾ ശരണം വിളിക്കുമ്പോൾ പുലിവാഹനനേ എന്ന് വിളിക്കുന്നുണ്ടെങ്കിലും. അയ്യപ്പന്റെ വാഹനം കുതിരയാണന്ന് മനസിലാക്കുക.