കന്നിമൂല ഒഴിഞ്ഞുകിടന്നാല്‍ സംഭവിക്കുന്നത്

വീടിന്റെ രണ്ടാമത്തെ നില പണിയുമ്പോഴും കന്നിമൂല ഒഴിച്ചിടാന്‍ പാടില്ല. മറ്റു ഭാഗങ്ങള്‍ ഒഴിഞ്ഞുകിടന്നാലും കുഴപ്പമില്ല. വീടിന്റെ കന്നിമൂല ഭാഗം താണ് കിടക്കാനും പാടില്ല.

author-image
Web Desk
New Update
കന്നിമൂല ഒഴിഞ്ഞുകിടന്നാല്‍ സംഭവിക്കുന്നത്

വാസ്തു ശാസ്ത്രത്തില്‍ വളരെ പ്രധാനമാണ് വീടിന്റെ കന്നിമൂല. വീടിന്റെ തെക്കുപടിഞ്ഞാറ് ഭാഗമാണ് കന്നിമൂല. വീടിന്റെ കന്നിമൂല ഒഴിഞ്ഞുകിടക്കുന്നത് ദോഷങ്ങളുണ്ടാക്കും. മാത്രമല്ല, കന്നിമൂലയില്‍ ശുചിമുറി, കാര്‍പോര്‍ച്ച്, അടുക്കള എന്നിവ വരുന്നതും ബുദ്ധിമുട്ടുകളുണ്ടാക്കും.

കന്നിമൂലയിലെ പിഴവുകള്‍ ഏറെ ബാധിക്കുന്നത് ആ വീട്ടില്‍ താമസിക്കുന്ന സ്ത്രീകളെയാണ്. ഇതുമൂലം ജീവിതം കഷ്ടപ്പാടുകള്‍ നിറഞ്ഞതാവുകയും കര്‍മ്മരംഗത്ത് ബുദ്ധിമുട്ടുകള്‍ ഉണ്ടാവുകയും ചെയ്യും. കന്നിമൂലയിലെ ദോഷങ്ങള്‍ വീട്ടിലെ സന്താനങ്ങളെയും ദോഷകരമായി ബാധിക്കും.

കന്നിമൂലയിലെ പിഴവുകള്‍ പുരുഷന്മാരിലും ദോഷങ്ങളുണ്ടാക്കും. കര്‍മ്മരംഗത്ത് തടസ്സങ്ങള്‍ക്കും രോഗബാധയ്ക്കും ഇതു കാരണമാകും.

പ്രധാന ബെഡ്‌റൂം കന്നിമൂലയില്‍ വരുന്നതാണ് ഏറ്റവും ഉത്തമം. അവിടെ ടെറസില്‍ മറ്റൊരു മുറി നിര്‍മിക്കുകയോ വാട്ടര്‍ ടാങ്ക് സ്ഥാപിക്കുകയോ ചെയ്യാം. കന്നിമൂലയില്‍ ഭാരം കൂടുതലാകുന്നത് ഉത്തമമാണ്. ഇത് ആ വീട്ടില്‍ കഴിയുന്നവര്‍ക്ക് തൊഴില്‍പരമായ നേട്ടം സമ്മാനിക്കും.

വീടിന്റെ രണ്ടാമത്തെ നില പണിയുമ്പോഴും കന്നിമൂല ഒഴിച്ചിടാന്‍ പാടില്ല. മറ്റു ഭാഗങ്ങള്‍ ഒഴിഞ്ഞുകിടന്നാലും കുഴപ്പമില്ല. വീടിന്റെ കന്നിമൂല ഭാഗം താണ് കിടക്കാനും പാടില്ല.

Astro vastu kannimoola