സന്താന ഭാഗ്യത്തിന് ഷഷ്ഠി വ്രതം

സുബ്രഹ്മണ്യ പ്രീതി നേടാന്‍ ഏറ്റവും പ്രശസ്തമായ വ്രതമാണ് ഷഷ്ഠി വ്രതം. അതി പ്രധാനമായ ഷഷ്ഠി വ്രതമാണ് സ്‌കന്ദഷഷ്ഠി. താരകാസുരനെ സുബ്രഹ്മണ്യന്‍ വധിച്ച ദിവസമായും ദേവസേനാപതിയായി സുബ്രഹ്മണ്യനെ അഭിഷേകം ചെയ്ത ദിവസമായും സ്‌കന്ദ ഷഷ്ഠിയെ കണക്കാക്കുന്നു

author-image
sruthy sajeev
New Update
സന്താന ഭാഗ്യത്തിന് ഷഷ്ഠി വ്രതം

സുബ്രഹ്മണ്യ പ്രീതി നേടാന്‍ ഏറ്റവും പ്രശസ്തമായ വ്രതമാണ് ഷഷ്ഠി വ്രതം. അതി പ്രധാനമായ ഷഷ്ഠി വ്രതമാണ് സ്‌കന്ദഷഷ്ഠി. താരകാസുരനെ സുബ്രഹ്മണ്യന്‍ വധിച്ച ദിവസമായും ദേവസേനാപതിയായി സുബ്രഹ്മണ്യനെ അഭിഷേകം ചെയ്ത ദിവസമായും സ്‌കന്ദ ഷഷ്ഠിയെ കണക്കാക്കുന്നു. സന്താന ഭാഗ്യത്തിന് ഷഷ്ഠി വ്രതം ഉത്തമമാണ്. അത്ഭുത കരമായ ഫല സിദ്ധിയുള്ള വ്രതമായാണ് ഷഷ്ഠി വ്രതത്തെ കണക്കാക്കുന്നത്. ആറ് ഷഷ്ഠിയ്ക്ക് തുല്യമാണ് ഒരു സ്‌കന്ദ ഷഷ്ഠി.

വ്രതം അനുഷ്ഠിക്കേണ്ട വിധം

തലേ ദിവസം മുതല്‍ വ്രതം തുടങ്ങും. മത്സ്യ മാംസാദികള്‍ ഉപേക്ഷിക്കണം. പൂര്‍ണ്ണ ഉപവാസം എടുക്കുന്നത് ഉത്തമമാണ്. എന്നാല്‍ ഷഷ്ഠി ദിവസത്തിന് അഞ്ച് ദിവസം മുന്‍പ് വ്രതം എടുക്കുന്നവരുമുണ്ട്. രാവിലെ കുളിച്ച് ക്ഷേത്ര ദര്‍ശനം നടത്തണം , ഒരിക്കലൂണ് , പരമാവധി സമയം ക്ഷേത്രത്തില്‍ തന്നെ കഴിയണം. മുരുക പ്രാര്‍ത്ഥന നടത്തണം , മുരുക കീര്‍ത്തനങ്ങള്‍, ശോ്‌ളകങ്ങള്‍ എന്നിവ ചൊല്ലണം, സ്‌കന്ദ പുരാണം പാരായണം ചെയ്യണം. ,

vratham god murukan