ജീവിതത്തില്‍ തടസ്സങ്ങള്‍ മാത്രം? വിഷമിക്കേണ്ട, ഇങ്ങനെ ചെയ്താല്‍ ഭാഗ്യം തേടിവരും

തടസങ്ങള്‍ അകറ്റി ഭാഗ്യാനുഭവസിദ്ധിയും ഐശ്വര്യവും ധനസമൃദ്ധിയും ദേവപ്രീതിയും ആര്‍ജ്ജിക്കുന്നതിനാണ് ഭാഗ്യസൂക്തം ജപിക്കുന്നത്.

author-image
Web Desk
New Update
ജീവിതത്തില്‍ തടസ്സങ്ങള്‍ മാത്രം? വിഷമിക്കേണ്ട, ഇങ്ങനെ ചെയ്താല്‍ ഭാഗ്യം തേടിവരും

തടസങ്ങള്‍ അകറ്റി ഭാഗ്യാനുഭവസിദ്ധിയും ഐശ്വര്യവും ധനസമൃദ്ധിയും ദേവപ്രീതിയും ആര്‍ജ്ജിക്കുന്നതിനാണ് ഭാഗ്യസൂക്തം ജപിക്കുന്നത്. ക്ഷേത്രങ്ങളില്‍ നിത്യേന പുഷ്പാഞ്ജലി നടത്താനും ഭക്തര്‍ വഴിപാടുകള്‍ക്കായും വിശേഷാല്‍ ജപത്തിനും ഭാഗ്യസൂക്തം ഉപയോഗിക്കുന്നു.

ശിവനെയും വിഷ്ണുവിനെയും ദുര്‍ഗ്ഗാ ദേവിയെയുമെല്ലാം സേവിക്കുന്നതിന് സൂക്തങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായ ഭാഗ്യസൂക്തം ഉചിതമാണ്. ഇത് ജപിച്ചാല്‍ ഭാഗ്യം നിങ്ങളെ തേടിവരും. അഭീഷ്ടസിദ്ധി, രോഗശാന്തി, ദോഷശാന്തി, ഐശ്വര്യപ്രാപ്തി, സന്താനഭാഗ്യം, സാമ്പത്തിക ഭദ്രത, വിശേഷമായ ഭാഗ്യാനുഭവങ്ങള്‍ എന്നിവയെല്ലാം ലഭിക്കും.

ഋഗ്വേദത്തിലെ ഏഴു മന്ത്രങ്ങളാണ് ഭാഗ്യസൂക്തം. ഇതിലെ ആദ്യ മന്ത്രത്തില്‍ അഗ്നിയെയും ദേവരാജനായ ഇന്ദ്രനെയും രാപകലുകളുടെ അധിപനായ മിത്ര വരുണന്മാരെയും ദേവവൈദ്യന്മാരായ അശ്വനി ദേവകളെയും പൂഷാവിനെയും ബ്രാഹ്‌മണസ്പതിയെയും നമിക്കുന്നു. മറ്റ് 6 മന്ത്രങ്ങളില്‍ കശ്യപ മഹര്‍ഷിയുടെയും അദിതിയുടെയും പുത്രനും സദ്ഗുണങ്ങളുടെ ദേവനുമായ ഭഗനെ പ്രകീര്‍ത്തിക്കുന്നു. ജാതകത്തില്‍ ഒന്‍പതാം ഭാവമാണു ഭാഗ്യാധിപനെ സൂചിപ്പിക്കുന്നത്.

ഭാഗ്യാധിപന് മൗഢ്യമുളളവരും പാപയോഗമുളളവരും ദോഷകാഠിന്യം കുറയ്ക്കാന്‍ ഇഷ്ടദേവതയെ ധ്യാനിച്ച് പതിവായി ഭാഗ്യസൂക്തം ജപിക്കുന്നത് ഉത്തമമാണ്. ക്ഷേത്രത്തില്‍ പേരും നാളും പറഞ്ഞ് ഭാഗ്യസൂക്തം അര്‍ച്ചന നടത്തുന്നത് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും അഭീഷ്ടസിദ്ധിക്കും ഉത്തമമാണ്.

ദിവസവും രാവിലെ കുളിച്ച് ശുദ്ധിയുള്ള വസ്ത്രം ധരിച്ച് വിളക്കു കൊളുത്തി ഇഷ്ടദേവതയെ ധ്യാനിച്ച് കിഴക്ക് ദര്‍ശനമായി ഇരുന്ന് ജപിക്കണം.

ഭാഗ്യസൂക്തം

ഓം പ്രാതരഗ്‌നിം പ്രാതരിന്ദ്രം ഹവാമഹേ
പ്രാതര്‍മ്മിത്രാ വരുണാ പ്രാതരശ്വിനാ.
പ്രാതര്‍ഭഗം പൂഷണം ബ്രാഹ്‌മണസ്പതിം
പ്രാതസ്സോമമുത രുദ്രം ഹുവേമ

പ്രാതര്‍ജ്ജിതം ഭഗമുഗ്രം ഹുവേമ
വയം പുത്രമദിതേര്‍യ്യോ വിധര്‍ത്താ
ആദ്ധ്രശ്ചിദ്യം മന്യമാനസ്തുരശ്ചിദ്രാജാ
ചിദ്യം ഭഗം ഭക്ഷീത്യാഹ

ഭഗ പ്രണേതര്‍ഭഗ സത്യ രാധോ
ഭഗേമാം ധിയമുദവ ദദന്ന:
ഭഗ പ്ര ണോ ജനയ ഗോഭിരശൈ്വര്‍ഭഗ
പ്രനൃഭിര്‍ നൃവന്തസ്യാമ

ഉതേദാനീം ഭഗവന്തസ്യാമോത
പ്രപിത്വ ഉത മദ്ധ്യേ അഹ്നാം
ഉതോദിതാ മഘവന്‍ സൂര്‍യ്യസ്യ
വയം ദേവാനാം സുമതൗ സ്യാമ

ഭഗ ഏവ ഭാഗവാന്‍ അസ്തു ദേവാസ്‌തേന
വയം ഭഗവന്തസ്സ്യാമ.
തന്ത്വാ ഭഗ സര്‍വ്വ ഇജ്ജോഹവീമി
സ നോ ഭഗ പുര ഏതാ ഭാവേഹ

സമദ്ധ്വരായോഷസോ നമന്ത
ദധിക്രാവേവ ശുചയേ പദായ
അര്‍വ്വാചീനം വസുവിദം
ഭഗന്നോരഥമിവാശ്വാ വാജിന ആവഹന്തു

അശ്വാവതീര്‍ഗ്ഗോമതീര്‍ന്ന ഉഷാസോ
വീരവതീസ്സദമുച്ഛന്തു ഭദ്രാ: ഘൃതം ദുഹാനാ വിശ്വത:
പ്രപീനായൂയം പാത സ്സ്വസ്തിഭിസ്സദാ ന:

യോ മാഅഗ്‌നേ ഭാഗിനം സന്തമഥാഭാഗഞ്ചികീര്‍ഷതി.
അഭാഗമഗ്‌നേ തം കുരു മാമഗ്‌നേ ഭാഗിനം കുരു

 

mantra prayer gods temple. astrology