ചൊവ്വാഴ്ചകളിലും ജന്മമാസത്തിലും മുടി വെട്ടാമോ...?

പലര്‍ക്കും മുടി സൗന്ദര്യത്തിന്റെ അളവ് കോലാണ്. ആണ്‍കുട്ടികള്‍ക്കു തലയില്‍ മുടി അധികം വ

author-image
Anju N P
New Update
ചൊവ്വാഴ്ചകളിലും ജന്മമാസത്തിലും മുടി വെട്ടാമോ...?

പലര്‍ക്കും മുടി സൗന്ദര്യത്തിന്റെ അളവ് കോലാണ്. ആണ്‍കുട്ടികള്‍ക്കു തലയില്‍ മുടി അധികം വളര്‍ന്നാല്‍ വെട്ടിക്കളയുകയാണ് പതിവ് എങ്കില്‍ പെണ്‍കുട്ടികള്‍ക്ക് മുടിയുടെ നീളമാണു സൌന്ദര്യത്തിന്റെ ആധാരം.

ഏതായാലും, മുടി വെട്ടുന്നതു സംബന്ധിച്ചു ചില ആചാരങ്ങളും വിശ്വാസങ്ങളുമൊക്കെ പണ്ടുണ്ടായിരുന്നു. ചൊവ്വാഴ്ചകളിലും ജന്മമാസത്തിലും മുടി വെട്ടാന്‍ പാടില്ല എന്നൊരു വിശ്വാസം ചില പ്രദേശങ്ങളിലുണ്ടായിരുന്നു. എന്നാല്‍, ജന്മമാസത്തില്‍ പിറന്നാള്‍ കഴിഞ്ഞാല്‍ മുടി വെട്ടാം എന്നും പഴമക്കാര്‍ പറഞ്ഞിരുന്നു.

അഭീഷ്ടകാര്യസിദ്ധിക്കായി പഴനി, തിരുപ്പതി പോലുള്ള പുണ്യകേന്ദ്രങ്ങളില്‍ പോയി തല മൊട്ടയടിക്കാമെന്നു പ്രാര്‍ഥിക്കുന്നവരുമുണ്ട്.

തല മൊട്ടയടിക്കലിന് ആത്മീയമായ തലം കൂടിയുണ്ട്. മുണ്ഡകോപനിഷത്തിലെ മുണ്ഡകം എന്ന വാക്ക് മൊട്ടയടിക്കലുമായി ബന്ധപ്പെട്ടതാണ്. അഹങ്കാരവും അജ്ഞാനവും അവിദ്യയുമെല്ലാം നീക്കലാണ് ഇവിടത്തെ മുണ്ഡനം.

മൂന്നാംവയസ്സില്‍ ചൌളം

കുഞ്ഞ് ജനിച്ച് ആദ്യമായി മുടി മുറിക്കുന്ന ചടങ്ങാണു ചൌളം. 'അബ്ദേ ചൌളം തൃതീയേ....' എന്ന മുഹൂര്‍ത്തനിയമപ്രകാരം മൂന്നാം വയസ്സിലാണു ചൌളം ചെയ്യേണ്ടത്. ഉത്തരായണകാലത്തെ വെളുത്ത പക്ഷത്തിലാണ് ഇതു ചെയ്യുന്നത്. പകല്‍ മാത്രമേ ചൌളം ചെയ്യാവൂ.

hair cutting