ഗുരുവായൂർ ഏകാദശി; ഭക്തർ വ്രതാനുഷ്ഠാനം നടത്തേണ്ടതിങ്ങനെ

വിഷ്ണു പ്രീതിയും അതിലൂടെ സർവ ഐശ്വര്യവും മോക്ഷം ‌ലഭിക്കാനും ഏറ്റവും ഉത്തമ മാർഗ്ഗമാണ് ഏകാദശി വ്രതം.

author-image
Greeshma Rakesh
New Update
ഗുരുവായൂർ ഏകാദശി; ഭക്തർ വ്രതാനുഷ്ഠാനം നടത്തേണ്ടതിങ്ങനെ

ഏകാദശികളിൽ എപ്പോഴും പ്രധാനമാണ് വൃശ്ചികമാസത്തിലെ ഗുരുവായൂർ ഏകാദശി. ഈ വർഷത്തെ ഗുരുവായൂർ ഏകാദശി നവംബർ 23 വ്യാഴാഴ്ചയാണ്.ശമി, ഏകാദശി, ദ്വാദശി എന്നീ തിഥികൾ വരുന്ന മൂന്നു ദിവസങ്ങളിലായി നീണ്ടു കിടക്കുന്നതാണ് ഏകാദശിവ്രതം.വിഷ്ണു പ്രീതിയും അതിലൂടെ സർവ ഐശ്വര്യവും മോക്ഷം ‌ലഭിക്കാനും ഏറ്റവും ഉത്തമ മാർഗ്ഗമാണ് ഏകാദശി വ്രതം.

വൃശ്ചിക മാസത്തിലെ ഏകാദശി ദിനത്തിലാണ് ഗുരുവായൂരപ്പന്റെ പ്രതിഷ്ഠ നടത്തിയത്. അതുകൊണ്ടുതന്നെ ഗുരുവായൂർ ഏകാദശി ഗുരുവായൂർ പ്രതിഷ്ഠാദിനമായും ആചരിക്കാറുണ്ട്.

ഭഗവാൻ മഹാവിഷ്ണു ദേവീദേവന്മാരോടൊപ്പം ഗുരുവായൂർക്കെഴുന്നെള്ളുന്ന ദിനമാണിതെന്നും വിശ്വാസമുണ്ട്.അതിനാൽ ഏകാദശി വ്രതത്തിന്റെ ഫലങ്ങളും ഒരുപാടാണ്. അന്നേദിവസം ക്ഷേത്രത്തിൽ എത്തുന്നതും നല്ലതാണ്.

മാത്രമല്ല ഏകാഗ്രതയോടും തികഞ്ഞ ഭക്തിയോടു കൂടിയും ഏകാദശി വ്രതമനുഷ്ഠിച്ചാൽ മാത്രമേ പൂർണഫലം ലഭിക്കുകയുളളൂ.ജാതകവശാൽ വ്യാഴം അനുകൂലമല്ലാത്തവർക്കു ദോഷകാഠിന്യം കുറയ്ക്കാൻ ഈ വ്രതാനുഷ്ഠാനം ഉത്തമമാണ്.

" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">

വ്രതാനുഷ്ഠാനം ഇങ്ങനെ

ഏകാദശിവ്രതം അനുഷ്ഠിക്കുന്നവർ ഏകാദശിയുടെ തലേന്ന് അതായത് ദശമി ദിവസം ഒരിക്കലൂണെ പാടുള്ളൂ.ഏകാദശി ദിനം പൂർണമായി ഉപവസിക്കുകയോ അതിനു സാധിക്കാത്തവർ ഒരു നേരം പഴങ്ങളോ അരിയാഹാരമൊഴികെയള്ള ധാന്യാഹാരങ്ങളോ കഴിക്കുകയോ ചെയ്യാം.

മാത്രമല്ല എണ്ണ തേച്ചു കുളിക്കരുത്, പകൽ സമയം ഉറങ്ങാനും പാടില്ല. പ്രഭാത സ്നാനത്തിനു ശേഷം ഭഗവാനെ ധ്യാനിക്കുകയും സാധിക്കുമെങ്കില്‍ വിഷ്ണുക്ഷേത്ര ദർശനം നടത്തി വിഷ്ണുസൂക്തം, ഭാഗ്യസൂക്തം, പുരുഷ സൂക്തം തുടങ്ങിയവ കൊണ്ടുളള അര്‍ച്ചന നടത്തുകയും ചെയ്യുക. ദശമി, ഏകാദശി, ദ്വാദശി ദിനങ്ങളിൽ വിഷ്ണുഗായത്രി ജപിക്കുന്നതും സദ്‌ഫലം നൽകും .

അന്നേ ദിവസം മുഴുവൻ അന്യചിന്തകൾക്കൊന്നും ഇടം നൽകാതെ തെളിഞ്ഞ മനസ്സോടെ ഭഗവാനെ പ്രകീർത്തിക്കുന്ന നാമങ്ങൾ മാത്രം ജപിക്കുക. വിഷ്ണുസഹസ്രനാമം ചൊല്ലുന്നത് ഉത്തമമാണ്. കഴുകി വൃത്തിയാക്കിയ വെളുത്ത വസ്ത്രം ധരിക്കണം, തുളസി നനയ്ക്കുകയും തുളസിത്തറയ്ക്ക് മൂന്ന് പ്രദക്ഷിണം വയ്ക്കുകയും ചെയ്യുക.

ഭാഗവതം, നാരായണീയം, ഭഗവദ്ഗീത എന്നീ ഗ്രന്ഥങ്ങൾ പാരായണം ചെയ്യുകയോ ശ്രവിക്കുകയോ ചെയ്യുക. ഏകാദശിയുടെ പിറ്റേന്ന് ദ്വാദശി ദിവസം ഹരിവാസരസമയത്തിനു ശേഷം മലരും തുളസിയിലയും ഇട്ട തീർഥം സേവിച്ച് പാരണ വിടുക.കുളിച്ചു ശരീരശുദ്ധി വരുത്തി തുളസിത്തറയ്ക്ക് ചുറ്റും മൂന്ന് പ്രദക്ഷിണം വച്ച ശേഷം നനയ്ക്കുന്നതും സന്ധ്യയ്ക്കു തുളസി ചുവട്ടിൽ ദീപം തെളിയിക്കുന്നതും ഉത്തമമാണ്.

തുളസിക്കു ചുറ്റും മൂന്ന് പ്രദക്ഷിണം വയ്ക്കുമ്പോൾ ഈ മന്ത്രം ജപിക്കാം

'പ്രസീദ തുളസീദേവി പ്രസീത ഹരിവല്ലഭേ
ക്ഷീരോദ മഥനോ‌ദ്ഭുതേ
തുള‌സീ ത്വം നമാമ്യഹം'

വിഷ്ണു ഗായത്രി
ഓം നാരായണായ വിദ്മഹേ
വാസുദേവായ ധീമഹി
തന്നോ വിഷ്ണുപ്രചോദയാത്.

 

guruvayur ekadasi guruvayur ekadasi