ഗുരുവായൂര്‍ ഏകാദശി ഇന്ന്; പ്രസാദ ഊട്ടും നടത്തും

പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശിക്കായി ക്ഷേത്രം ഒരുങ്ങി. ക്ഷേത്രത്തില്‍ നടക്കുന്ന പ്രത്യേക ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായി.

author-image
RK
New Update
ഗുരുവായൂര്‍ ഏകാദശി ഇന്ന്; പ്രസാദ ഊട്ടും നടത്തും

പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശിക്കായി ക്ഷേത്രം ഒരുങ്ങി. ക്ഷേത്രത്തില്‍ നടക്കുന്ന പ്രത്യേക ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായി. ചൊവ്വാഴ്ച പുലര്‍ച്ചെ 3 മണിക്ക് തുറന്ന ക്ഷേത്ര നട ഇനി ദ്വാദശി നാളായ ബുധനാഴ്ച രാവിലെ 9 മണി വരെ തുറന്നിരിക്കും.

ചൊവ്വാഴ്ച രാവിലെ ഉച്ചയ്ക്ക് 2 മണി വരെ വി.ഐ.പികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പ്രത്യേക ദര്‍ശനം അനുവദിക്കില്ല. ഓണ്‍ലൈനായി ബുക്ക് ചെയ്തവര്‍ക്കും നെയ് വിളക്ക് ശീട്ടാക്കിയവര്‍ക്കും മാത്രമാണ് ഈ സമയം ദര്‍ശനം അനുവദിക്കുക.

പ്രസാദ ഊട്ടും നടത്തും. അന്ന ലക്ഷ്മി ഹാളിന് പുറമേ തെക്കേ നടപ്പന്തലിന്റെ സമീപമുള്ള പുതിയ പന്തലിലും പ്രസാദ ഊട്ട് നടക്കും.

guruvayur ekadasi