ഗുരുവായൂരില്‍ ഞായറാഴ്ച്ച മുതല്‍ നാലമ്പലത്തില്‍ പ്രവേശനമില്ല; ദിവസവും പ്രവേശനം 2000 പേര്‍ക്ക് മാത്രം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിയന്ത്രണങ്ങള്‍ വര്‍ദ്ധിപ്പിച്ചു. ഇന്ന് മുതല്‍ ക്ഷേത്രത്തില്‍ 2000 പേരെ മാത്രമേ പ്രവേശിപ്പിക്കുകയുളളൂവെന്നും നാലമ്പലത്തില്‍ ഭക്തര്‍ക്ക് പ്രവേശനമില്ലെന്നും ദേവസ്വം അധികൃതര്‍ അറിയിച്ചു. ഇതില്‍ വിവാഹത്തിനും, തുലാഭാരത്തിനും, ശ്രീകോവില്‍ നെയ്വിളക്ക് പ്രകാരമുളള പ്രത്യേക ദര്‍ശനത്തും പ്രദേശത്തുളളവര്‍ക്കും നാലമ്പല ദര്‍ശനം ഒഴികെയുളള എല്ലാ സൗകര്യവും ഇനിയും തുടരും. മുന്‍പ് നവംബര്‍ 30നാണ് നാലമ്പലത്തില്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത്. പ്രതിദിനം 4000 പേരെ പ്രവേശിപ്പിക്കാനും 100 കല്യാണങ്ങള്‍ക്കുമാണ് അന്ന് അനുമതി നല്‍കിയത്.

author-image
online desk
New Update
 ഗുരുവായൂരില്‍   ഞായറാഴ്ച്ച   മുതല്‍ നാലമ്പലത്തില്‍ പ്രവേശനമില്ല;  ദിവസവും പ്രവേശനം 2000 പേര്‍ക്ക് മാത്രം

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിയന്ത്രണങ്ങള്‍ വര്‍ദ്ധിപ്പിച്ചു. ഇന്ന് മുതല്‍ ക്ഷേത്രത്തില്‍ 2000 പേരെ മാത്രമേ പ്രവേശിപ്പിക്കുകയുളളൂവെന്നും നാലമ്പലത്തില്‍ ഭക്തര്‍ക്ക് പ്രവേശനമില്ലെന്നും ദേവസ്വം അധികൃതര്‍ അറിയിച്ചു. ഇതില്‍ വിവാഹത്തിനും, തുലാഭാരത്തിനും, ശ്രീകോവില്‍ നെയ്വിളക്ക് പ്രകാരമുളള പ്രത്യേക ദര്‍ശനത്തും പ്രദേശത്തുളളവര്‍ക്കും നാലമ്പല ദര്‍ശനം ഒഴികെയുളള എല്ലാ സൗകര്യവും ഇനിയും തുടരും. മുന്‍പ് നവംബര്‍ 30നാണ് നാലമ്പലത്തില്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത്. പ്രതിദിനം 4000 പേരെ പ്രവേശിപ്പിക്കാനും 100 കല്യാണങ്ങള്‍ക്കുമാണ് അന്ന് അനുമതി നല്‍കിയത്.

കോവിഡ് വ്യാപനം മൂലമാണ് നിലവില്‍ നിയന്ത്രണം കൊണ്ടുവരുന്നതെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചു.ഇതിനിടെ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാതിരുന്ന സമയത്ത് ഗുരുവായൂര്‍ ഏകാദശി ദിവസം ദേവസ്വം മന്ത്രി കടകം പളളി സുരേന്ദ്രന്റെ പത്നി സുലേഖയും മരുമകളും ദേവസ്വം ഭാരവാഹികളും ക്ഷേത്രത്തിന്റെ നാലമ്ബലത്തിനുളളില്‍ പ്രവേശിച്ചത് വലിയ വിവാദമായിരുന്നു.

 

guruvayoor temple