ഗണേശോത്സവ ആഘോഷങ്ങള്‍ക്ക് 16 ന് തുടക്കമാകും

ഗണേശോത്സവ ട്രസ്റ്റ് കമ്മറ്റിയുടെയും ശിവസേനയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ നടന്നുവരുന്ന ഗണേശോത്സവ ആഘോഷങ്ങള്‍ക്ക് ഈമാസം 16ന് തുടക്കമാകും. ജില്ലയിലെ 208 കേന്ദ്രങ്ങളിലാണ് ഗണേശ വിഗ്രഹ പ്രതിഷ്ഠ നടക്കുന്നത്.

author-image
Greeshma Rakesh
New Update
ഗണേശോത്സവ ആഘോഷങ്ങള്‍ക്ക് 16 ന് തുടക്കമാകും

തിരുവനന്തപുരം: ഗണേശോത്സവ ട്രസ്റ്റ് കമ്മറ്റിയുടെയും ശിവസേനയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ നടന്നുവരുന്ന ഗണേശോത്സവ ആഘോഷങ്ങള്‍ക്ക് ഈമാസം 16ന് തുടക്കമാകും. ജില്ലയിലെ 208 കേന്ദ്രങ്ങളിലാണ് ഗണേശ വിഗ്രഹ പ്രതിഷ്ഠ നടക്കുന്നത്.

ചിങ്ങമാസത്തിലെ ശുക്ലപക്ഷ നാളുകളില്‍ ഭൂമിയില്‍ ഗണേശ ഭഗവത് സാന്നിദ്ധ്യം കൂടുതലായി ഉണ്ടാകുമെന്നും ഈ സമയത്ത് ഗണേശപൂജ ചെയ്യുന്നവര്‍ക്ക് സങ്കട നിര്‍വൃതിയും അഭീഷ്ഠകാര്യ സിദ്ധിയും ലഭിക്കും എന്നുമാണ് വിശ്വാസം.

ത്രിമുഖഗണപതി, ശക്തിഗണപതി, തരുണഗണപതി, വീരഗണപതി, ദൃഷ്ടി ഗണപതി, ലക്ഷ്മിവിനായകന്‍, ബാലഗണപതി, ഹേരംബഗണപതി, പഞ്ചമുഖഗണപതി തുടങ്ങി 32 രൂപഭാവങ്ങളിലും വക്രതുണ്ടന്‍, ഗജമുഖന്‍, ഏകദന്തന്‍, വികടന്‍, മഹോദരന്‍, ലംബോദരന്‍ തുടങ്ങി എട്ട് അവതാരരൂപത്തിലും ഉള്ള ഗണേശവിഗ്രഹങ്ങളാണ് പ്രതിഷ്ഠ ചെയ്യുന്നത്. ആഗസ്റ്റ് 15 ന് പ്രതിഷ്ഠയ്ക്കാനുള്ള ഗണേശവിഗ്രഹങ്ങള്‍ ഭക്തജനങ്ങള്‍ ഏറ്റുവാങ്ങും.

16 ന് പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് സമീപം സ്ഥാപിക്കുന്ന ഗണേശവിഗ്രഹത്തിന്റെ പ്രതിഷ്ഠാകര്‍മ്മങ്ങള്‍ നടക്കുന്നതോടെ ഗണേശ പൂജയ്ക്ക് തുടക്കമാകും. രാവിലെ 10.30 ന് പഴവങ്ങാടിയില്‍ മുന്‍ കേന്ദ്രമന്ത്രി ശശിതരൂര്‍ എം.പി ഗണേശോത്സവ ആഘോഷങ്ങളുടെ സംസ്ഥാനതല ഉത്ഘാടനം നിര്‍വ്വഹിക്കും.

ശാന്തിഗിരി ആശ്രമം ജന: സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വനി, ചലച്ചിത്ര താരം ദിനേഷ് പണിക്കര്‍, ആഖജ ജില്ലാ പ്രസിഡന്റ് അഡ്വ: വി.വി. രാജേഷ്, നഗരസഭാ കൗണ്‍സിലര്‍മാരായ ജോണ്‍സണ്‍ ജോസഫ്, ട്രസ്റ്റ് ഭാരവാഹികളായ ശിവജി ജഗന്നാഥന്‍, എസ്.എന്‍ രഘുചന്ദ്രന്‍നായര്‍, രാധാകൃഷ്ണന്‍ ബ്യൂസ്റ്റാര്‍, ശ്രീകുമാര്‍ ചന്ദ്രാപ്രസ്സ്, മണക്കാട് രാമചന്ദ്രന്‍, വട്ടിയൂര്‍ക്കാവ് മധുസൂദനന്‍നായര്‍, സലിം മാറ്റപ്പള്ളി, കല്ലിയൂര്‍ ശശി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.

ഗണേശോത്സവത്തോടനുബന്ധിച്ച് വീടുകളില്‍ പൂജ ചെയ്യുന്നതിനുള്ള ചെറിയ വിഗ്രഹങ്ങളും ട്രസ്റ്റ് കമ്മിറ്റി ലഭ്യമാക്കിയിട്ടുണ്ട്. ഭക്തജനങ്ങള്‍ക്ക് വീടുകളില്‍ അഞ്ചു ദിവസത്തെയോ മൂന്നു ദിവസത്തേയോ ഒരു ദിവസത്തെയോ പൂജകള്‍ നടത്തി ഗണേശോത്സവത്തില്‍ പങ്കുചേരാനാകും.കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെപ്പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടണം.- 0471 3134618, 9446872288

kerala celebration Ganesh Utsav