നേര്‍ന്ന വഴിപാടുകള്‍ മറന്നുപോയാല്‍

മുടങ്ങിക്കിടന്ന വഴിപാടുകള്‍ ഏതെന്നും ഏത് ക്ഷേത്രത്തിലേക്കാണെന്നും മറന്നുപോയല്‍ കുറച്ചുപണം തെറ്റുപണം എന്ന സങ്കല്‍പ്പത്തില്‍ മൂന്നുതവണ ഉഴിഞ്ഞ് കാണിക്കിക്കയായി അടുത്തുള്ള ശിവക്ഷേത്രത്തിലോ വിഷ്ണു ക്ഷേത്രത്തിലോ തലയ്ക്കുഴിഞ്ഞ് സമര്‍പ്പിക്കാം.

author-image
Lakshmi Priya
New Update
നേര്‍ന്ന വഴിപാടുകള്‍ മറന്നുപോയാല്‍

പലകാര്യങ്ങള്‍ നടക്കണമെന്ന് ആഗ്രഹിച്ചുകൊണ്ട് പ്രാര്‍ഥിച്ച് ക്ഷേത്രങ്ങളില്‍ വഴിപാടുകള്‍ നേരാറുണ്ട്. എന്നാല്‍, കുറച്ചുകാലം കഴിയുമ്പോള്‍ ആ വഴിപാടുകള്‍ മറന്നുപോകും. പിന്നീട് അത് ഓര്‍ത്തെടുക്കാനും സാധിച്ചെന്നുവരില്ല. പിന്നീടെപ്പോഴെങ്കിലും ജ്യോതിഷന്‍മാരെ സന്ദര്‍ശിക്കുമ്പോഴാകും വഴിപാടുകള്‍ മുടങ്ങിക്കിടക്കുന്ന കാര്യത്തെക്കുറിച്ച് ഓര്‍ക്കുക. ചിലപ്പോള്‍ ഏതുവഴിപാടാണ് ചെയ്യാതിരുന്നതെന്ന് ഓര്‍മ്മിച്ചെടുക്കാന്‍ സാധിച്ചെന്നുവരില്ല.

എന്നാല്‍, മുടങ്ങിക്കിടന്ന വഴിപാടുകള്‍ ഏതെന്നും ഏത് ക്ഷേത്രത്തിലേക്കാണെന്നും മറന്നുപോയല്‍ കുറച്ചുപണം തെറ്റുപണം എന്ന സങ്കല്‍പ്പത്തില്‍ മൂന്നുതവണ ഉഴിഞ്ഞ് കാണിക്കിക്കയായി അടുത്തുള്ള ശിവക്ഷേത്രത്തിലോ വിഷ്ണു ക്ഷേത്രത്തിലോ തലയ്ക്കുഴിഞ്ഞ് സമര്‍പ്പിക്കാം. ശിവക്ഷേത്ത്രതിലാണെങ്കില്‍ ക്ഷമാപണമന്ത്രവും വിഷ്ണുക്ഷേത്രത്തിലാണെങ്കില്‍ സമര്‍പ്പണമന്ത്രവും ജപിക്കണം. ഇനി ഏതുക്ഷേത്രത്തിലേക്കാണെന്നു ഓര്‍മയുണ്ടെങ്കില്‍ ആ ക്ഷേത്രത്തില്‍തന്നെ വഴിപാട് ചെയ്യാവുന്നതാണ്.

ക്ഷമാപണ മന്ത്രം

ഓം കരചരണകൃതം വാകായജം കര്‍മജം വാ

ശ്രവണനയനജം വാ മാനസം വാ അപരാധം

വിഹിതമവിഹിതം വാ സര്‍വ്വമേതത് ക്ഷമസ്വ

ശിവശിവ കരുണാബ്ധേശ്രീമഹാദേവശംഭോ

സമര്‍പ്പണമന്ത്രം

കായേന വാചാ മനസേന്ദ്രിയൈര്‍വാ

ബുദ്ധ്യാത്മനാ വാ പ്രകൃതേ: സ്വഭാവാത്

കരോമി യദ്യത് സകലം പരസ്മൈ

നാരായണായേതി സമര്‍പ്പയാമി

ജയ നാരായണായേതി സമര്‍പ്പയാമി

offerings vishnu temple