ഓണക്കാലത്ത് അത്തപ്പൂക്കളമിടാന്‍ തുന്പപ്പൂവ് മലയാളികള്‍ക്ക് പ്രധാനമാണ്. പരമശിവന്‍റെ പത്നി പാര്‍വതി ദേവിയുടെ ഇഷ്ടപുഷ്പമാണ് ഇത്.
ചെത്തി, ചെന്പരത്തി, തുന്പപ്പൂവ്, താമര എന്നിവയും പര്‍വ്വതിക്ക് ഇഷ്ടപ്പെട്ട പുഷപങ്ങളാണെന്നാണ് പുരാണങ്ങളില്‍ പറയുന്നത്. എന്നാല്‍ തുന്പപ്പൂവാണ് കൂടുതല്‍ പ്രിയം.
ആകാശത്തിന്‍റെ പ്രതീകമായ പുഷ്പം കൊണ്ടുള്ള അര്‍ച്ചന മനസിനെ ശുദ്ധമാക്കുന്നു. കുടുംബസൌഭാഗ്യത്തിന് പാര്‍വതിദേവിയെ ധ്യാനിച്ച് തുന്പപ്പൂക്കള്‍ പരമശിവന്‍റെ നടയ്ക്കല്‍ വയ്ക്കുന്നത് ഉത്തമം. നാല്‍പത്തിയൊന്ന് ത്നിങ്കളാഴ്ച മുടങ്ങാതെ ശ്രീപാര്‍വ്വതിയെ പ്രാര്‍ത്ഥിച്ച് തുന്പപ്പുക്കള്‍ പരമശിവന്‍റെ നടയില്‍ സമര്‍പ്പിച്ചാല്‍ മംഗല്യഭാഗ്യം ഉണ്ടാകും.
ശിവപാര്‍വ്വതി പ്രതിഷ്ഠയുള്ള ക്ഷേത്രത്തില്‍ തുന്പപ്പൂവ് സമര്‍പ്പിക്കുന്നത് നന്ന്. ഉമാമഹേശ്വര പൂജ ഇതിനൊപ്പം നടത്തിയാല്‍ മംഗല്യഭാഗ്യം ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.