വീടിന് ദൃഷ്ടിദോഷം വന്നാല്‍ സംഭവിക്കുന്നത്

വീടുകളെ ദൃഷ്ടി ദോഷം ബാധിക്കുമോ എന്ന സംശയം വാസ്തു ശാസ്ത്ര വിശ്വാസികൾക്കിടയിൽ ഇപ്പോഴുമുണ്ട്. സത്യമാണ്, ചില വീടുകളെ ദൃഷ്ടി ദോഷം ബാധിക്കുക തന്നെ ചെയ്യും. ഗൃഹപ്രവേശന വേളയിൽ നമ്മൾ ക്ഷണിച്ച് വരുന്ന ബന്ധുക്കളും സുഹൃത്തുക്കളും ധാരാളം ഉണ്ട്.

author-image
Web Desk
New Update
വീടിന് ദൃഷ്ടിദോഷം വന്നാല്‍ സംഭവിക്കുന്നത്

വീടുകളെ ദൃഷ്ടി ദോഷം ബാധിക്കുമോ എന്ന സംശയം വാസ്തു ശാസ്ത്ര വിശ്വാസികൾക്കിടയിൽ ഇപ്പോഴുമുണ്ട്. സത്യമാണ്, ചില വീടുകളെ ദൃഷ്ടി ദോഷം ബാധിക്കുക തന്നെ ചെയ്യും. ഗൃഹപ്രവേശന വേളയിൽ നമ്മൾ ക്ഷണിച്ച് വരുന്ന ബന്ധുക്കളും സുഹൃത്തുക്കളും ധാരാളം ഉണ്ട്.

അത്തരത്തിൽ അവിടെ എത്തുന്നവർ പല രീതിയിലാണ് വീടിനെ വീക്ഷിക്കുന്നത്. ആസൂയാ മനോഭാവത്തോട് കൂടി വീടിനെ കാണുന്നവരും, എനിക്കില്ലാത്തത് നിനക്കും വേണ്ട എന്ന ഭാവത്തിലുള്ളവരും കൂട്ടത്തിൽ ഉണ്ടാകാം.വീടിന്റെ പല ഭാഗങ്ങളിലും മനുഷ്യരുടെ ദൃഷ്ടി പതിയും.

എല്ലാവരുടെയും കണ്ണ് ഒരുപോലെ അല്ല. അതിന് ഒരു ഉദാഹരണം മനോഹരമായി പൂത്ത് നിൽക്കുന്ന ഒരു ചെടിയെ നോക്കി എന്ത് മനോഹരമാണ് ഇതിലെ പൂക്കൾ എന്ന് ചിലർ പറഞ്ഞിട്ട് പോയാൽ പിറ്റേ ദിവസം ആ ചെടി കരിഞ്ഞ് നിൽക്കുന്നതായി കാണാം. ഇതിനെയാണ് ദൃഷ്ടിദോഷം എന്ന് പറയുന്നത്.

ചിലരുടെ ദൃഷ്ടിക്ക് അപാരമായ ശക്തി ഉണ്ട്. പ്രത്യേകിച്ച് വീടിന്റെ എലിവേഷൻ പുറത്ത് നിന്ന് പല ആൾക്കാരും വീക്ഷിക്കും. അതിൽ ചില ആൾക്കാരുടെ കണ്ണ് പറ്റും. ഇതിന് പരിഹാരമായി ദൃഷ്ടിദോഷം അകറ്റുന്നതിന് വേണ്ടി വിദഗദ്ധനായ ഒരു കർമ്മിയെ സമീപിച്ച് പരിഹാരപൂജകൾ ചെയ്ത് വീട്ടിൽ ഉള്ളവരുടെ മനോനില സന്തോഷപൂർണ്ണമാക്കുവാൻ സാധിക്കുമെന്നാണ് പ്രസിദ്ധ വാസ്തു പണ്ഡിതനും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സ്ഥപതിയുമായ ഡോ.കെ.മുരളീധരൻ നായർ പറയുന്നത്.

ഗൃഹത്തിൽ നില നിന്ന സന്തോഷവും സമാധാനവും ഭാഗ്യവും പെട്ടെന്ന് നഷ്ടമായാൽ അതിൽ നിന്നും മുക്തിനേടാൻ ‘ ഈവിൾ ഐ ‘ യെ ആശ്രയിക്കുകയാണ് മറ്റൊരു മാർഗ്ഗം. ദൃഷ്ടി ദോഷത്തിന് പ്രതിവിധിയായി വാസ്തുശാസ്ത്ര വിദഗ്ധർ നിർദ്ദേശിക്കുന്നത് കമനീയമായ നിറങ്ങളിലുള്ള ചില മുത്തുകൾ വീട്ടിൽ എല്ലാവരും കാണുന്ന സ്ഥലങ്ങളിൽ തൂക്കിയിടണമെന്നാണ്.

അസൂയക്കണ്ണുകളിൽ നിന്നും മറ്റ് ദോഷങ്ങളിൽ നിന്നും വീടിനെയും വീട്ടുകാരെയും സംരക്ഷിക്കാൻ ‘ ഈവിൾ ഐ ‘ കഴിയുമെങ്കിൽ വീടിന്റെ പ്രധാന വാതിലിൽ തന്നെ തുക്കിയിടാനാണ് വാസ്തു ശാസ്ത്ര വിദഗ്ധർ പറയുന്നത്. ഇത് ദൃഷ്ടിദോഷം മാത്രമല്ല അശുഭോർജ്ജം പ്രവേശിക്കാതിരിക്കാനും സഹായിക്കും.

പ്രവേശന വാതിലിൽ അല്ലെങ്കിൽ ലിവിംഗ് റൂമിൽ എല്ലാവരുടേയും ശ്രദ്ധ നേടുന്ന തരത്തിൽ ഈവിൾ ഐ തുക്കിയിട്ടാലും മതി. നീല നിറത്തിലുള്ള ഈവിൾ ഐയാണ് ഗൃഹരക്ഷയ്ക്ക് ഉത്തമം

Astro astrology drishti dosha evil eye