ദുരിതങ്ങള്‍ക്ക് പരിഹാരം; ദിവസേന ഏകദന്ത സ്തുതി ചൊല്ലൂ

ശ്രീമഹാഗണപതിയുടെ അവതാരങ്ങളില്‍ പ്രധാനമാണ് ഏകദന്തന്‍ ഗണപതി. ശ്രീഗണേശ്വരന്‍ തന്നെയാണ് ഏകദന്ത ഭഗവാനും. ഗം എന്നതാണ് ഭഗവാന്റെ ഏകാക്ഷരീ മന്ത്രം.

author-image
Web Desk
New Update
ദുരിതങ്ങള്‍ക്ക് പരിഹാരം; ദിവസേന ഏകദന്ത സ്തുതി ചൊല്ലൂ

ശ്രീമഹാഗണപതിയുടെ അവതാരങ്ങളില്‍ പ്രധാനമാണ് ഏകദന്തന്‍ ഗണപതി. ശ്രീഗണേശ്വരന്‍ തന്നെയാണ് ഏകദന്ത ഭഗവാനും. ഗം എന്നതാണ് ഭഗവാന്റെ ഏകാക്ഷരീ മന്ത്രം.   

സര്‍വ്വസങ്കട നിവാരണ മന്ത്രമാണിത്. ഈ മന്ത്രം ഭക്തിയോടെ കഴിയുന്നത്ര തവണ ജപിച്ചാല്‍ സങ്കടങ്ങളെല്ലാം നീങ്ങും.ഏക ദന്തനെന്ന ഭഗവാന്റെ നാമം രണ്ട് പദങ്ങളുടെ സങ്കലനമാണ്.

ഏക എന്നും ദന്ത എന്നും. ഏകദന്തം എന്നത് ഈ രണ്ടു പദങ്ങളുടെ ഏകരൂപമാണ്. ഏക എന്ന ശബ്ദം മായാസൂചകമാണ്. അത് മായാദേഹരൂപത്തെയും മായാവിലാസങ്ങളെയും കുറിക്കുന്നു.

ദന്ത എന്ന ശബദം അന്ത:സത്തയായ പരമാത്മാവിനെയാണ് സൂചിപ്പിക്കുന്നത്. ഭഗവാന്‍ മഹാഗണപതി മായാ രൂപധാരകനായും, പരമാത്മാവായും സ്ഥിതി ചെയ്യുന്നു. അതുകൊണ്ട് ഭഗവാനെ ഏകദന്തനെന്നു സ്തുതിക്കുന്നു:

ഏകദന്തം ചതുര്‍ബാഹും ഗജവക്ത്രം മഹോദരം സിദ്ധിബുദ്ധിസമായുക്തം മൂഷികാരൂഢമേഖവച നാഭിശേഷം സപാശംവൈ പരശും കമലം ശുഭം അഭയം ദധതം ചൈവ പ്രസന്നവദനാംബുജം ഭവതേഭ്യോവരദം നിത്യ മഭക്താനാം നിഷൂദനം

അര്‍ത്ഥം: ഏകദന്തനും, ചതുര്‍ഭുജനും, ഗജമസ്തകത്തോടുകൂടിയവനും, ലംബോദരനുമായ ഭഗവാന്‍ ഗണേശന്‍ സിദ്ധിബുദ്ധി സമേതനായി മൂഷികാരൂഢനായി സഞ്ചരിക്കുന്നു .

തിരുനാഭിയില്‍ ആദിശേഷനെ ആഭരണമായി അണിഞ്ഞിട്ടുള്ള ഭഗവാന്റെ തൃക്കരങ്ങളില്‍ പാശം, പരശു, താമര എന്നിവയും, അഭയവരദമുദ്രകളും കാണാം.

വികസിച്ച താമരപ്പൂവെന്നതുപോലെ ഭഗവാന്റെ തിരുവദനം എപ്പോഴും പ്രസന്നതയോടെ പ്രകാശിക്കുന്നതാണ്. ഭക്തന്മാരെ സദാ പരിപാലിച്ചുകൊണ്ടിരിക്കുന്ന ഭഗവാന്‍ ദുഷ്ടരെ നിഗ്രഹിക്കും.

മന: ശരീര ശുദ്ധിയോടുകൂടി കൊളുത്തി വച്ച നിലവിളക്കിന് മുന്നിലിരുന്ന് ദിവസേനകാലത്തും വൈകിട്ടും 108 പ്രാവശ്യം ഏകദന്ത സ്തുതി ചൊല്ലുക. ദാരിദ്ര്യദുഃഖം, സന്താന ദുഃഖം, കുടുംബകലഹം, വസ്തുതര്‍ക്കം, തൊഴിലില്ലായ്മ തുടങ്ങി എല്ലാ ദുരിതങ്ങള്‍ക്കും ശ്രീവിഘ്നഹരേശ്വരന്‍ പരിഹാരം ഉണ്ടാക്കും.

ganapati