ഗണപതി ഭഗവാന് നാളീകേരം ഉടയ്ക്കുമ്പോള്‍

ഗണപതി ഭഗവാന് നാളികേരമുടയ്ക്കുന്ന വഴിപാട് സര്‍വസാധാരണമാണ്. നാളികേരം ഉടഞ്ഞാല്‍ അഭീഷ്ടം സാധിക്കുമെന്നും ഉടഞ്ഞില്ലെങ്കില്‍ അതിന് വിഘ്നം സംഭവിക്കുമെന്നുമാണ് വിശ്വാസം. ശുഭകാര്യങ്ങള്‍ തുടങ്ങുമ്പോള്‍ പൂജിച്ച നാളികേരം രണ്ടായി ഉടച്ച് ശുഭാശുഭഫലങ്ങള്‍ നോക്കുന്നതും സര്‍വസാധാരണമാണ്.

author-image
RK
New Update

തേങ്ങ ഉടയുന്നത് ഒത്ത നടുക്കായി, വശങ്ങളിലേക്ക് കോടാതെ വന്നാല്‍ ഫലം ശുഭം. വക്കുകള്‍ ഒടിഞ്ഞാല്‍ ഉദരരോഗം.

തേങ്ങയുടെ കണ്ണുകള്‍ പൊട്ടിയാല്‍ അതിദുഖം, ഉടയുന്നതിനിടയില്‍ തേങ്ങ മുഴുവനായോ ഉച്ച മുറിയോ താഴെ വീണാല്‍ അധപതനം ഉറപ്പെന്നും ആചാര്യന്മാര്‍ പറയുന്നു.

ഒരു തേങ്ങാമുറിയിലെ വെള്ളത്തില്‍ ഒരു പൂവിട്ട് അത് ഏതു രാശിയില്‍ അടുക്കുന്നുവെന്ന് നിര്‍ണ്ണയിച്ച് ഫലം ചിന്തിക്കുന്നു. മേടം രാശിയിലെങ്കില്‍ അഭിവൃദ്ധി, ഇടവം എങ്കില്‍ കലഹവും വിഷഭയവും.

മിഥുനം എങ്കില്‍ അഗ്നിബാധ, കര്‍ക്കടകം എങ്കില്‍ ധനധാന്യനാശം, ചിങ്ങം എങ്കില്‍ ധനഭാഗ്യവും പുത്രഭാഗ്യവും.

കന്നി എങ്കില്‍ സ്ത്രീപ്രജാലബ്ധി, തുലാമെങ്കില്‍ ധനയോഗം. വൃശ്ചികമെങ്കില്‍ വിഷഭയം, ധനുവെങ്കില്‍ ജനങ്ങളുടെ ശത്രുത. മകരമെങ്കില്‍ അഭീഷ്ടസിദ്ധി, കുംഭമെങ്കില്‍ മരണഭയം. മീനമെങ്കില്‍ ആപത്ത് എന്നുമാണ് ഫലങ്ങള്‍.

lord ganapathy coconut offering