പലരും ചോദിക്കാറുള്ള ചോദ്യമാണ് നാഗവിഗ്രഹങ്ങള്‍ വീട്ടില്‍ വച്ചു പൂജിക്കാമോ? നാഗദോഷം ബാധിച്ചാല്‍ എന്തെല്ലാം ദുരിതമുണ്ടാകും? പരിഹാരം എന്താണ്?
നാഗവിഗ്രഹങ്ങള്‍ അമ്പലങ്ങളിലും കാവുകളിലും മാത്രമേ സാധാരണ വച്ചു പൂജിക്കാറുള്ളൂ. മാറാവ്യാധികള്‍, മഹാരോഗങ്ങള്‍ ത്വക്‌രോഗങ്ങള്‍ നിരന്തരമായ ആപത്തുകള്‍, സന്താനസൗഭാഗ്യം ഇല്ലായ്മ, വിവാഹതടസം എന്നിവയാണ് പ്രധാന നാഗശാപദോഷങ്ങള്‍.
കടുത്ത സര്‍പ്പദോഷങ്ങള്‍ കുടുംബത്തെ ബാധിച്ചാല്‍ ദാരിദ്ര്യമുണ്ടാകും. കുലംമുടിയും തറവാട് ക്ഷയിച്ചില്ലാതാകും.
സര്‍പ്പശാപങ്ങളില്‍ നിന്ന് മോചനം നേടാന്‍ നൂറും പാലും സമര്‍പ്പിക്കാം. എള്ളെണ്ണ, മഞ്ഞള്‍, ഭസ്മം, ഇളനീര്‍, പശുവിന്‍ പാല്‍, പഞ്ചഗവ്യം എന്നിവയാലുള്ള അഭിഷേകം നല്ലതാണ്. ശര്‍ക്കരപായസം, പാല്‍പ്പായസം, കൂട്ട്പായസം, ശര്‍ക്കരച്ചോറ്, വെള്ളനിവേദ്യം എന്നീ വഴിപാടുകള്‍ സമര്‍പ്പിക്കാം.
സര്‍പ്പരൂപങ്ങള്‍ മുട്ടകള്‍, ചുവപ്പ് പട്ട് എന്നിവയുടെ സമര്‍പ്പണം പരിഹാരമാണ്.