പഴമക്കാരുടെ വാക്കുകളിൽ സ്വർണം മഹാലക്ഷ്മിയാണ്. ഐശ്വര്യദായകമായ ലോഹമാണ് സ്വർണം. മലയാളിയുടെ അന്തസ്സും അഭിമാനവുമാണ് സ്വർണം.
ഈ ലോഹം വാങ്ങിക്കാനും വിൽക്കാനും അത്യുത്തമമായ ദിനങ്ങളുണ്ട്. വിശ്വാസമനുസരിച്ച് സ്വർണം സ്വന്തമാക്കുനുള്ള ഏറ്റവും ഐശ്വര്യമുള്ള ദിവസം വെള്ളിയാഴ്ചയാണ്. മഹാലക്ഷ്മിയുടെ ഇഷ്ടദിനമാണ് വെള്ളിയാഴ്ച എന്നാണ് പറയപ്പെടുന്നത്. എന്നാൽ ശനിയാഴ്ചയും ചൊവ്വാഴ്ചയും സ്വർണം വാങ്ങാനുള്ള ഉത്തമമായ ദിനങ്ങളല്ല.
അക്ഷയതൃതീയ, ദീപാവലി തുടങ്ങിയ വിശേഷദിനങ്ങളിലും എല്ലാ മാസത്തിലെയും പൗർണമി, കാർത്തിക ദിവസങ്ങളിലും സ്വർണം വാങ്ങിക്കാൻ അത്യുത്തമമാണ്. ശ്രദ്ധിക്കേണ്ട ഒരു വസ്തുത എന്തെന്നാൽ സന്ധ്യാസമയത്തിന് ശേഷം സ്വർണം വാങ്ങുകയോ വിൽക്കുകയോ ചെയ്യരുത് എന്നാണ് വിശ്വാസം.