ബംഗളൂരുവിലെ ആറ്റുകാൽ പൊങ്കാലയും ആഘോഷപരിപാടികളും

തലസ്ഥാന നഗരിയെങ്ങും പൊങ്കാലആഘോഷത്തിലാണ് . രാവിലെ പണ്ടാര അടുപ്പില്‍ തീ തെളിയിച്ചതോടെ ഈ വർഷത്തെ പൊങ്കാലക്ക് തുടക്കമായി . എന്നാൽ എല്ലാവര്ഷത്തെ പോലെ ഈ വർഷവും ബംഗളുരു നിവാസികൾ പൊങ്കാല നടത്തുന്നു .

author-image
Greeshma.G.Nair
New Update
ബംഗളൂരുവിലെ ആറ്റുകാൽ പൊങ്കാലയും ആഘോഷപരിപാടികളും

ബെംഗളൂരു: തലസ്ഥാന നഗരിയെങ്ങും പൊങ്കാലആഘോഷത്തിലാണ് . രാവിലെ പണ്ടാര അടുപ്പില്‍ തീ തെളിയിച്ചതോടെ ഈ വർഷത്തെ പൊങ്കാലക്ക് തുടക്കമായി . എന്നാൽ എല്ലാവര്ഷത്തെ പോലെ ഈ വർഷവും ബംഗളുരു നിവാസികൾ പൊങ്കാല നടത്തുന്നു .

അമ്മയ്ക്ക് മുൻപിൽ പൊങ്കാലയർപ്പിച്ചില്ലേലും സോമഷെട്ടിഹള്ളി ആറ്റുകാല്‍ ദേവീക്ഷേത്രത്തില്‍ പൊങ്കാലയും പൊങ്കാലയോടനുബന്ധിച്ച് പൂജകളും നടത്തുന്നു .
പൊങ്കാല അടുപ്പില്‍ ബാലാലയ തന്ത്രി ദിലീപ് നമ്പൂതിരിയും മേല്‍ശാന്തി കോതമംഗലം പുല്ലേരി ഇല്ലത്ത് കേശവന്‍ നമ്പൂതിരിയും ചേര്‍ന്ന് അഗ്നിപകരും. ഉച്ചയ്ക്ക് അന്നദാനം നടക്കും.

കര്‍ണാടക നായര്‍സര്‍വീസ് സൊസൈറ്റിയുടെ വിവിധകരയോഗങ്ങളില്‍ പൊങ്കാല ഉത്സവം നടക്കും. മത്തിക്കരെ കരയോഗം സോമഷെട്ടിഹള്ളി ആറ്റുകാല്‍ ദേവീ ക്ഷേത്രത്തിലും കൊത്തന്നൂര്‍ കരയോഗം ക്രിസ്തുജയന്തികോളേജിന് സമീപത്തെ കരയോഗം ഓഫീസ് പരിസരത്തും മൈസൂരു കരയോഗം ജെ.പി. നഗര്‍ രാജരാജേശ്വരി ക്ഷേത്രത്തിലും, തിപ്പസാന്ദ്ര സി.വി. രാമന്‍ നഗര്‍ കരയോഗം ജലകണ്‌ഠേശ്വര ക്ഷേത്രത്തിലും, ജാലഹള്ളി കരയോഗം ഗംഗമ്മ ദേവീക്ഷേത്രത്തിലും, ഹൊറമാവ് കരയോഗം ഓം ശക്തി ക്ഷേത്രത്തിലും, കെ.ജി.എഫ്. കരയോഗം അയ്യപ്പക്ഷേത്രത്തിലും, ബെല്ലാരി കരയോഗം എളുമക്കള തായ് ദുര്‍ഗാംബ ക്ഷേത്രത്തിലും പൊങ്കാല ഉത്സവം സംഘടിപ്പിക്കും.

നായര്‍ സേവാ സംഘ് കര്‍ണാടക യശ്വന്തപുരം കരയോഗത്തിന്റെയും സ്ത്രീ ശക്തിയുടെയും നേതൃത്വത്തില്‍ ജാലഹള്ളി മുത്യാലമ്മ ദേവീക്ഷേത്രസന്നിധിയില്‍ ആറ്റുകാല്‍പൊങ്കാല ഉത്സവം നടക്കും. കോഴിശ്ശേരി തരണനെല്ലൂര്‍ പദ്മനാഭന്‍ ഹരികൃഷ്ണന്‍ നമ്പൂതിരി, അയാടം ഇല്ലം ജയന്‍ നമ്പൂതിരി എന്നിവര്‍ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കും. ഉച്ചയ്ക്ക് അന്നദാനം നടക്കും.

അള്‍സൂര്‍ ശ്രീനാരായണസമിതിയുടെ നേതൃത്വത്തില്‍ അള്‍സൂര്‍ ഗുരുമന്ദിരത്തിന് സമീപവും മൈലസാന്ദ്ര ഗുരുമന്ദിരത്തിലും പൊങ്കാല ചടങ്ങുകള്‍ നടക്കും. ഉച്ചയ്ക്ക് അന്നദാനവും ഉണ്ടാകും.

attukal2017