പൊങ്കാലയ്ക്ക് വനിതാ പൊലീസ് കമാന്‍ഡോകളും

തിരുവനന്തപുരം: ഇത്തവണത്തെ ആറ്റുകാല്‍ പൊങ്കാലയ്ക്ക് വനിതാ പൊലീസ് കമാന്‍ഡോകള്‍ രംഗത്തിറങ്ങും. കേരള പൊലീസ് പുതുതായി രൂപം നല്‍കിയ വന ിതാ കമാന്‍ഡോ വിഭാഗമാണ് ആറ്റുകാലില്‍ എത്തുന്നത്. ഹോളിവുഡ് ചിത്രങ്ങളിലെ വനിതാ കമാന്‍ഡോകള്‍ക്കു സമാനമായ വേഷ ഭൂഷാദികളും മാരക ശേഷിയുള്ള തോക്കുമൊക്കെ ആയാണ് ഇവരുടെ വരവ്.

author-image
online desk
New Update
പൊങ്കാലയ്ക്ക് വനിതാ പൊലീസ് കമാന്‍ഡോകളും

തിരുവനന്തപുരം: ഇത്തവണത്തെ ആറ്റുകാല്‍ പൊങ്കാലയ്ക്ക് വനിതാ പൊലീസ് കമാന്‍ഡോകള്‍ രംഗത്തിറങ്ങും. കേരള പൊലീസ് പുതുതായി രൂപം നല്‍കിയ വന
ിതാ കമാന്‍ഡോ വിഭാഗമാണ് ആറ്റുകാലില്‍ എത്തുന്നത്. ഹോളിവുഡ് ചിത്രങ്ങളിലെ വനിതാ കമാന്‍ഡോകള്‍ക്കു സമാനമായ വേഷ ഭൂഷാദികളും മാരക ശേഷിയുള്ള
തോക്കുമൊക്കെ ആയാണ് ഇവരുടെ വരവ്.

 

വനിതാ കമാന്‍ഡോ വിഭാഗത്തിന്റെ ആദ്യ ബാച്ചാണ് പരിശീലനം പൂര്‍ത്തിയാക്കി സര്‍വ സജ്ജരായത്. പച്ചയും മഞ്ഞയും ഇടകലര്‍ത്തിയ പട്ടാളവേഷമാണ് യൂണിഫോം. തുരുതുരാ വെടി ഉതിര്‍ക്കുന്ന എ. കെ-47 യന്ത്രത്തോക്ക്, ചെറിയ റിവോള്‍വര്‍ തുടങ്ങിവ അടക്കമുള്ള ആയുധങ്ങള്‍ ഇവര്‍ ഏന്തും. പൊങ്കാല ദിവസമായ ശനിയാഴ്ചയും ഉത്സവത്തിന്റെ സമാപന ദിവസമായ ഞായറാഴ്ചയമാണ് ഇവരുടെ സേവനം ഉണ്ടാകുന്നത്.

 

തൃശൂരിലെ കേരള പൊലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ മുപ്പതംഗ കമാന്‍ഡോകളാണ് സംഘത്തിലുള്ളത്. സ്ത്രീകളുടെ ശബരിമലയായ ആറ്റുകാലില്‍
പൊങ്കാലയ്ക്ക് ലക്ഷങ്ങള്‍ എത്തുത്തുന്നതിനാലാണ് ഇവരുടെ ആദ്യ നിയോഗം ഇങ്ങോട്ടാക്കാന്‍ തീരുമാനിച്ചത്. ഡി. ജി. പി ലോക്‌നാഥ് ബെഹ്‌റയാണ് ഈ ആശയം മ
ുന്നോട്ടു വച്ചത്.

 

ഉത്സവത്തിനിടെ ഏതെങ്കിലും രീതിയിലുള്ള അട്ടിമറി ശ്രമം ഉണ്ടാവുകയോ അക്രമം പൊട്ടിപ്പുറപ്പെടുകയോ ചെയ്താല്‍ വനിതാ കമാന്‍ഡോകള്‍ ഇടപെടും. ഇത്തരം സംഭവങ്ങള്‍ ചെയ്യാനുള്ള പ്രത്യേക പരിശീലനം ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. ക്ഷേത്രത്തിനടുത്ത് സജ്ജമാക്കുന്ന പൊലീസ് കണ്‍ട്രോള്‍ റൂമിലിരുന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഇവരുടെ നീക്കങ്ങള്‍ നിയന്ത്രിക്കും.

 

പൊലീസിന്റെ മറ്റൊരു വനിതാ വിഭാഗമായ പിങ്ക് പട്രോള്‍ വോളണ്ടിയര്‍മാരായി ഉണ്ടാകും. ഇത്തരം ഇരുനൂറു പേരെയാണ് പൊങ്കാല സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. പിങ്ക് നിറത്തിലുള്ള യൂണിഫോമാകും ഇവര്‍ ധരിക്കുക. സി. ആര്‍. പി. എഫ് അടക്കമുള്ള കേന്ദ്ര സേനകളില്‍നിന്ന് വിരമിച്ച ശേഷം സന്നദ്ധസേവനത്തിനായി സ്വയം മുന്നോട്ടു വരുന്നവരുടെ സേവനവും ലഭ്യമാക്കും. ഇവര്‍ക്ക് ആറ്റുകാല്‍ ക്ഷേത്ര മൈതാനത്ത് രണ്ടു ദിവസത്തെ പരിശീലനം നല്‍കുന്നുണ്ട്. ഐ. ജി മനോജ് ഏബ്രഹാമാണ് പൊങ്കാലയുടെ സുരക്ഷാ മേല്‍നോട്ടം വഹിക്കുന്നത്. ആറ്റുകാല്‍ പൊങ്കാലയ്ക്കായി ഹെല്‍പ്‌ലൈന്‍ നമ്പറും പൊലീസ് ആരംഭിച്ചിട്ടുണ്ട്- 7559099100.

 

attukal2017