തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഇനി മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ക്ഷേത്രവും പരിസരവും ദേവീമന്ത്രങ്ങളാല്‍ മുഖരിതമായി. രണ്ടു
ദിവസം മുമ്പുതന്നെ ക്ഷേത്രത്തിനു സമീപം ദൂര സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ അടുപ്പുകൂട്ടി കാത്തിരിക്കുകയാണ്. ഒരുവര്‍ഷത്തെ വ്രതാനുഷ്ഠാനത്തിനാണ് നാളെ സമാപനമാവുക.
ആത്മസര്‍പ്പണത്തിന്റെ പൊങ്കാലയര്‍പ്പിക്കാന്‍ ദൂരദേശങ്ങളില്‍ നിന്നു ഭക്തര്‍ എത്തിത്തുടങ്ങി. കണെ്ണത്താ ദൂരത്തോളം പൊങ്കാലക്കലങ്ങള്‍ നിറയാനുള്ള കാത്തിരിപ്പിലാണു നഗരം. ദേവിയുടെ ദര്‍ശനപുണ്യത്തിനായി ഭക്തരുടെ ഒഴുക്കാണ് ആറ്റുകാലിലേക്ക്. പൊങ്കാലയ്ക്കു വേണ്ട എല്‌ളാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കേഷത്ര ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു. വന്‍ തിരക്ക് കണക്കിലെടുത്ത് ഇന്ന് രാത്രി ഒരുമണിക്കൂര്‍ ദര്‍ശനം ദീര്‍ഘിപ്പിച്ചിട്ടുണ്ട്.
ദിവസവും രാത്രി 1 മണിക്കാണ് നട അടയ്ക്കുന്നത്. ഇന്ന് രാത്രി 2ന് മാത്രമേ നട അടയ്ക്കുകയുള്ളുവെന്ന് ഭാരവാഹികള്‍ അറിയിച്ചു. തോറ്റംപാട്ടുകാര്‍ കണ്ണകീ ചരിതത്തിലെ പാണ്ഡ്യരാജാവിന്റെ വധം നടക്കുന്ന ഭാഗം പാടിക്കഴിഞ്ഞയുടന്‍ ശ്രീകോവിലില്‍ നിന്നു പകരുന്ന ദീപം മേല്‍ശാന്തി കേഷത്രതിടപ്പള്ളികളിലെ പൊങ്കാല അടുപ്പില്‍ തീകത്തിച്ചശേഷം സഹമേല്‍ശാന്തിക്കു കൈമാറും. സഹമേല്‍ശാന്തി കേഷത്രത്തിന് പുറത്ത് ഒരുക്കിയിട്ടുള്ള പണ്ടാര അടുപ്പില്‍ തീകത്തിക്കുന്നു. തുടര്‍ന്ന് 10. 45 ന് ചെണ്ടമേളത്തിന്റെയും കതിനാവെടിയുടെയും വായ്ക്കുരവയുടെയും ആരവത്തോടെ മറ്റു പൊങ്കാല അടുപ്പുകളിലേക്ക് തീപകരും.
ഉച്ചയ്ക്ക് 2.15 നാണ് നിവേദ്യം.250 ലധികം പൂജാരിമാരെയാണ് നിവേദ്യം നടത്താന്‍ ഇക്കുറി നിയോഗിച്ചിട്ടുള്ളത്. പൊങ്കാലനിവേദ്യസമയത്ത് ആകാശത്തുനിന്ന് പു
ഷ്പവൃഷ്ടിയുണ്ടാവും.ചടങ്ങില്‍ പ്രധാനപെ്പട്ട ഒന്നായ തോറ്റം പാട്ടില്‍ ഇന്ന് ദേവി തന്റെ ഭര്‍ത്താവിനെ ചതിച്ചതില്‍ കോപാകുലയായി സ്വര്‍ണ്ണപ്പണിക്കാരനെ വധിക്കുന്ന
ഭാഗമാണ് വായിക്കുക. തോറ്റം പാട്ട് കേള്‍ക്കാനും വന്‍ തിരക്കാണ് അനുഭവപെ്പടുന്നത്.
പൊങ്കാല പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കാന്‍ നഗരസഭ പദ്ധതി തയാറാക്കിയിട്ടുണ്ടെന്നതാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. പൊങ്കാലയ്ക്കായി വ
രുന്ന ഭക്തജനങ്ങള്‍ പ്‌ളാസ്റ്റിക് കവറുകളും ഡിസ്‌പോസിബിള്‍ പാത്രങ്ങളും ഗ്‌ളാസുകളും ഉള്‍പെ്പടെ പ്‌ളാസ്റ്റിക് ഉല്‍പന്നങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നു കോര്‍പ
റേഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഭകഷണം, കുടിവെള്ളം എന്നിവ സ്വീകരിക്കുന്നതിനു സ്റ്റീല്‍ പാത്രവും ഗ്‌ളാസും ഒപ്പം കരുതണം. ആറ്റുകാല്‍ പൊങ്കാല ഗ്രീന്‍പ്രോട്ടോകോള്‍
ചെയ്യുന്നതിനു ഗ്രീന്‍ വൊളന്റിയര്‍മാര്‍ തയാറായി. പൊങ്കാല ഉത്സവം നടക്കുന്ന മേഖലയിലെ പ്രധാനപെ്പട്ട പത്തു ഹെല്‍ത്ത്് സര്‍ക്കിളുകളിലായി 250ല്‍ അധികം ഗ്രീന്‍
വൊളന്റിയര്‍മാരെ വിന്യസിക്കും.
വിവിധ കോളജുകളിലെ എന്‍എസ്എസ് യൂണിറ്റുകള്‍, എന്‍എസ്എസ് ടെക്‌നിക്കല്‍ സെല്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്നതാണു ഗ്രീന്‍ വൊളന്റിയര്‍മാര്‍. പൊങ്കാലക്കു ശേഷം ശുചീകരണത്തിനായി 1784 തൊഴിലാളികളെ വിന്യസിക്കും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും മേല്‍നോട്ടത്തിനുമായി ഹെല്‍ത്ത്് ഓഫിസര്‍, ഹെല്‍ത്ത്് സൂപ്പര്‍വൈസര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 32 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെയും 60 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെയും നിയോഗിച്ചു.