ആറ്റുകാല്‍ കാപ്പുകെട്ടികുടിയിരുത്ത്; പൊങ്കാല മഹോത്സവം ഫെബ്രുവരി 9 മുതല്‍ 18 വരെ

ആറ്റുകാല്‍ ഭഗവതി ക്ഷേത്രം പൊങ്കാല മഹോത്സവത്തിന് തുടക്കം. ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സവം ഫെബ്രുവരി 9 മുതല്‍ 18 വരെയാണ് നടക്കുക.

author-image
RK
New Update
ആറ്റുകാല്‍ കാപ്പുകെട്ടികുടിയിരുത്ത്; പൊങ്കാല മഹോത്സവം ഫെബ്രുവരി 9 മുതല്‍ 18 വരെ

ആറ്റുകാല്‍ ഭഗവതി ക്ഷേത്രം പൊങ്കാല മഹോത്സവത്തിന് തുടക്കം. ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സവം ഫെബ്രുവരി 9 മുതല്‍ 18 വരെയാണ് നടക്കുക.

കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങളോടെയാണ് പൊങ്കാല മഹോത്സവം നടത്തുക. സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ടെങ്കിലും പൊങ്കാല മഹോത്സവം സംബന്ധിച്ച് വ്യക്തമായ തീരുമാനം സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

9 ന് രാവിലെ 10.50ന് കാപ്പുകെട്ടി കുടിയിരുത്തോടെ ഉത്സവം ആരംഭിക്കും. 18 ദിവസങ്ങളിലായി നടക്കുന്ന മഹോത്സവം വിവിധ കലാപരിപാടികളോടെ നടക്കും. കലാപരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്ര താരം മോഹന്‍ലാല്‍ നിര്‍വഹിക്കും. ആറ്റുകാല്‍ അംബാ പുരസ്‌ക്കാരവും അദ്ദേഹത്തിന് നല്‍കും.

temple attukal pongala