2020 മേയ് 28 വ്യാഴാഴ്‌ചയാണ്.സുബ്രഹ്മണ്യ ഭഗവാന് സ്കന്ദ ഷഷ്ഠി ആചരിക്കുന്നത് പോലെ തന്നെ പ്രാധാന്യം ആരണ്യ ഷ്ഷ്ഠിയ്ക്കും ഉണ്ട്. ഇടവമാസത്തിലെ വെളുത്തപക്ഷ ഷഷ്ഠിയാണ് ഈ ദിനം വരുന്നത്. കൊല്ലവർഷം 1195 ഇടവം 14 ന്, ഷഷ്ഠി തിഥിയും ഉദയത്തിൽ പൂയ്യം നക്ഷത്രവും ഒത്തുചേരുന്ന ഈ ദിനത്തെ വ്രതാചരണം അതിവിശേഷമായി കരുതുന്നു. ആറുദിവസത്തെ ആചാരമാണ് സാധാരണ ഷഷ്ഠീ വ്രതം. പുലരും മുമ്പേ എണീറ്റ് കുളിച്ച് സുബ്രഹ്മണ്യന് പൂജചെയ്ത് ഒരിക്കൽ മാത്രം ഭക്ഷണം കഴിക്കുന്നു. അരിയാഹാരം പതിവില്ല. പാൽ, ജലം പഴം എന്നിവ ആകാം.അങ്ങനെ സാധിക്കാത്തവർക്ക് ഷഷ്ഠി ദിനത്തിന്റെ തലേന്നാൾ (മെയ് 27 ബുധനാഴ്ച )പഞ്ചമി ദിനത്തിൽ തുടങ്ങി വ്രതമെടുക്കാം.
അത് ഇങ്ങനെ.... പൂർണ്ണ വ്രത ശുദ്ധി പാലിച്ചു രാത്രി ഒരിക്കൽ ആചരിച്ചു വെറും നിലത്തു കിടന്നുറങ്ങി പിറ്റേന്ന് ഷഷ്ഠി ദിനത്തിൽ അതിരാവിലെ കുളിച്ചു ഗൃഹത്തിൽ നിലവിളക്ക് തെളിച്ചു സുബ്രഹ്മണ്യ ഭഗവാനെ പ്രാർത്ഥിക്കണം. ഓം ശരവണ ഭവ : മന്ത്രം 21 തവണ ജപിക്കുന്നതും, സുബ്രഹ്മണ്യഭുജംഗം, സ്കന്ദ ഷഷ്ടികവചം,സുബ്രഹ്മണ്യ കീർത്തനം, നാമങ്ങൾ ഇവ ജപിക്കുന്നതും ഉത്തമമാണ്. ഷഷ്ഠിദിവസം ഉപവാസമാണ് ഉത്തമം.ആരോഗ്യപരമായി സാധിക്കാത്തവര്‍ക്ക് പഴങ്ങൾ, പാൽ, ഗോതമ്പ് ഭക്ഷണം , ജലം ഇവ കഴിക്കാം. വ്രതദിവസവും തലേദിവസവും പകലുറക്കം അരുത്. (സ്ഥിരമായി മരുന്ന് കഴിക്കുന്നവർ മുടക്കേണ്ട ആവശ്യമില്ല ).
സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നേദിച്ച പടച്ചോറും കഴിച്ചാണ് സാധാരണയായി ഷഷ്ഠി വ്രതം പൂർത്തിയാക്കാറുള്ളത്, എന്നാൽ ഈ പ്രാവശ്യം ക്ഷേത്രദർശനം സാധ്യമാകാത്ത സാഹചര്യത്തിൽ വ്രതം പൂർത്തിയാകുന്ന സമയം ഭവനത്തിൽ നിവേദ്യം (ചോറ് ) തയാറാക്കി ഗണപതിക്ക് സങ്കൽപ്പിച്ചു നേദിച്ച ശേഷം (മാറ്റി സമർപ്പിച്ച ശേഷം ) ഭക്ഷണം കഴിക്കാവുന്നതാണ്. ( ബാക്കി വരികയാണെങ്കിൽ ഈ നേദ്യം വൃത്തിഹീനമായതോ അശുദ്ധമായ സ്ഥലമോ അല്ലാത്ത മറ്റെവിടെയെങ്കിലും വേണം നിക്ഷേപിക്കുവാൻ.) (ഷഷ്ഠി മുഹൂർത്തസമയം ആരംഭം : മെയ് 28 രാത്രി 12:32 a.m (27 കഴിഞ്ഞു വരുന്ന രാത്രി ) മുതൽ മെയ് 28 പകൽ 11 :27 (p.m)വരെ ). സന്താനസൗഖ്യം,സന്താന ഭാഗ്യം സര്‍പ്പദോഷശാന്തി, ത്വക്ക് രോഗശാന്തി എന്നിവയ്ക്ക് ഈ വ്രതാനുഷ്ഠാനം വളരെ ഉത്തമമാണ്.