സകലൈശ്വര്യവും പ്രശസ്തിയും ജീവിതത്തിൽ കൈവരാൻ മന്ത്രമുണ്ട്.
ഏകാഗ്രതയോടെയും വ്രതശുദ്ധിയോടെയും മാതംഗിദേവീയെ സ്മരിച്ചാല്‍ ഇവ ലഭിക്കും എന്നാണ് വിശ്വാസം.
മാതംഗം എന്നാല്‍ ആന. മഹാഗണപതിയുടെ (മാതംഗം) അമ്മയായി പിടിയാനയുടെ രൂപമെടുത്തു എന്നര്‍ത്ഥം.
ശ്രീമാതംഗിമന്ത്രം ജപിച്ചാല്‍ മാതംഗമുനിയുടെ മകളായി ജന്മമെടുത്ത ആദിപരാശക്തി ശ്രീപാര്‍വ്വതിദേവിയുടെ അനുഗ്രഹസിദ്ധി ലഭിക്കുമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്.
മന്ത്രം:
ഓം ഹ്രീം ഐം ശ്രീം നമോ ഭഗവതി ഉച്ഛിഷ്ട
ചാണ്ഡാലി ശ്രീമാതംഗേശ്വരി സര്‍വ്വജന വശങ്കരി സ്വാഹാ
മാതംഗീധ്യാനം:
ഘനശ്യാമളാംഗീം സ്ഥിതാം രത്‌നപീഠേ
ശുകസ്യോദിതം ശൃണ്വതീം രക്തവസ്ത്രാം
സുരാപാനമത്താം സരോജസ്ഥിതാംഘ്രീം
ഭജേ വല്ലകിം വാദയന്തിം മാതംഗീം