ഉപാസനാപുണ്യം തലമുറയായി കൈമാറി വരുന്നതാണ്. കുടുംബദേവതയെ ഉപാസിച്ചാല്‍ അതിവേഗം അനുഗ്രഹവും ഐശ്വര്യവും വന്ന് ചേരും. പൂര്‍വ്വബന്ധമുള്ള ദേവതാ ചൈതന്യത്തെ പിന്‍തലമുറിയില്‍പ്പെട്ടവര്‍ അവഗണിക്കുമ്പോഴാണ് ദുരിതങ്ങള്‍ വരുന്നത്. കുടുംബദേവത, കാവിലമ്മ, കളരിമൂര്‍ത്തി, ദേശദേവത എന്നിങ്ങനെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധിക്കുന്ന ഭഗവതിയാണ് ഭദ്രകാളി.
കേരളത്തിലെ മിക്കവരും ഭദ്രകാളിയുമായി പൂര്‍വ്വ ബന്ധമുള്ളവരായിട്ടാണ് കാണുന്നത്. പൂര്‍വ്വികര്‍ ആരാധിച്ച ദേവതയെ തലമുറകള്‍ക്ക് ശേഷം കുടുംബത്തിലെ ഒരാള്‍ പ്രാര്‍ത്ഥിച്ച് പ്ര്‌സാദിപ്പിച്ചാല്‍ അതിവേഗം അനുഗ്രഹവും ഐശ്വര്യവും കൈവരും.
കാണാതിരുന്ന മകനെ കാണുമ്പോഴുണ്ടാകുന്ന അമ്മയുടെ സന്തോഷം പോലെ ദേവിയുടെ അനുഗ്രഹം പ്രവഹിക്കുന്നു. ഭദ്രകാളി പ്രീതി ലഭിച്ചില്ലെങ്കില്‍ പല രീതിയിലുള്ള ദുരിതങ്ങളും കടന്ന്കൂടും.
ഒരു വ്യക്തിക്ക് അല്ലെങ്കില്‍ കുടുംബത്തിന് ഭദ്രകാളി പ്രീതി ഇല്ലെങ്കില്‍ പലതരത്തില്‍ അതിന്റെ സൂചനകള്‍ ലഭിക്കും. ധാരാളം പൂജകളും വഴിപാടുകളും നടത്തിയിട്ടും വീട്ടില്‍ ദുരിതങ്ങള്‍ ഒഴിയാതിരിക്കുന്നതാണ് ഒരു പ്രധാന ലക്ഷണം. എത്ര പ്രയത്നിച്ചാലും അഭിവൃദ്ധിയും ഐശ്വര്യവും കിട്ടാത്തത് വേറെയൊരു സൂചനയാണ്.
പൂര്‍വ്വികര്‍ നടത്തിയിരുന്ന ഉപാസനകള്‍ തലമുറകള്‍ പിന്തുടരാത്തതുകൊണ്ടാണ് ദുരിതങ്ങള്‍ക്ക് കാരണം. ഉപാസനകള്‍ കൃത്യമായി തുടരാന്‍ കഴിയാതിരിക്കുക, പൂര്‍വ്വികര്‍ പ്രസാദിപ്പിച്ച ദേവതയെ അവഗണിക്കുക, ഭദ്രകാളിയെ ഭാവസ്വരൂപം മാറ്റി ഭുവനേശ്വരി, വനദുര്‍ഗ്ഗ എന്നിങ്ങനെ പ്രതിഷ്ഠിക്കുക തുടങ്ങിയവയെല്ലാം ദുരിത കാരണമാകാം എന്നതിന് ധാരാളം അനുഭവങ്ങളുണ്ട്. അതുപോലെ, ദേവിയുടെ സമ്പത്തിന്റെ ഒരംശമെങ്കിലും സ്വന്തം സമ്പത്താക്കി മാറ്റിയിട്ടുണ്ടെങ്കില്‍ അതും ദുരിതങ്ങള്‍ക്ക് കാരണമാകും.
വിവാഹം നടക്കാനും നല്ല ദാമ്പത്യ ജീവിതത്തിനും സന്താനഭാഗ്യത്തിനുമെല്ലാം പരദേവതയുടെ അനുഗ്രഹം നിശ്ചയമായും ആവശ്യമാണ്. പരദേവതയെ കൃത്യമായി കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ ശൈവ വൈഷ്ണവ ശാക്തേയ സങ്കല്‍പ്പത്തില്‍ പരദേവതയ ആവാഹിച്ച് ത്രികാലപൂജ നിവേദ്യ സഹിതം നടത്തണം. വീട്ടില്‍ വച്ച് കുടുംബാംഗങ്ങളുടെ എല്ലാം സാന്നിദ്ധ്യത്തില്‍ വേണം ഇത് നടത്തേണ്ടത്. വര്‍ഷത്തിലൊരിക്കല്‍ എങ്കിലും പരദേവതയെ കണ്ട് തൊഴുത് യഥാശക്തി വഴിപാടുകള്‍ നടത്തേണ്ടത് അത്യാവശ്യമാണ്.
കടുംപായസം വഴിപാട് - ഫലപ്രാപ്തിയ്ക്ക്
ചുവന്നപട്ട് സമര്‍പ്പണം - തടസ്സ നിവാരണത്തിന് ഉത്തമം
കരിക്ക് അഭിഷേകം - രോഗശാന്തി
മഞ്ഞള്‍ അഭിഷേകം - കുടുംബഭദ്രതയ്ക്ക്
ദേവിക്ക് ചാന്താട്ടം - ശത്രുദോഷശാന്തി ഫലം
കുങ്കുമാഭിഷേകം - ദാമ്പത്യഭദ്രത, പ്രേമസാഫല്യം
കുങ്കുമാര്‍ച്ചന - കാര്യസിദ്ധിക്ക്
പട്ടുംതാലിയും - വിവാഹതടസ മുക്തി, ദാമ്പത്യഭദ്രത
ചെമ്പരത്തിമാല - ദൃഷ്ടിദോഷനിവാരണത്തിന് ഉത്തമം
എണ്ണ അഭിഷേകം - രോഗശാന്തിക്ക്
രക്തപുഷ്പാഞ്ജലി - ആഭിചാരദോഷശാന്തിക്ക്
ഗുരുതിപുഷ്പാഞ്ജലി - ശത്രുദോഷനിവാരണം
പൂമൂടല്‍ - ദുരിതശാന്തിക്കും അലച്ചില്‍ മാറാനും ഉത്തമം
പുഷ്പാഭിഷേകം - ഐശ്വര്യത്തിന്
സഹസ്രനാമാര്‍ച്ചന - കാര്യവിജയം, കര്‍മ്മലാഭം
ഭാഗ്യസൂക്താര്‍ച്ചന - ഭാഗ്യം തെളിയാന്‍ നല്ലതാണ്
സര്‍വാഭീഷ്ട സിദ്ധി പുഷ്പാഞ്ജലി - ഐശ്വര്യാഭിവൃദ്ധി
കാളീസൂക്ത പുഷ്പാഞ്ജലി - ശത്രുദോഷം അകറ്റാന്‍
ഭദ്രകാളി പ്രാര്‍ത്ഥന:
കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ
കുലം ച കുല ധര്‍മ്മം ച മാം ച പാലയ പാലയ