ഭഗവാന്‍ ശ്രീകൃഷ്ണന്റെ അനുഗ്രഹം ലഭിക്കാന്‍ ഏറ്റവും നല്ല ഉപസനാ മാര്‍ഗ്ഗമാണ് അഷ്ടമി രോഹിണി വ്രതം. ഈ ദിനത്തില്‍ വ്രതമനുഷ്ഠിച്ചാല്‍ വളരെ വേഗം ഫലസിദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം.
ശ്രീകൃഷ്ണ ജയന്തി വ്രതമെടുക്കുന്നവര്‍ തലേ ദിവസം മുതല്‍ തന്നെ വ്രതം ആരംഭിക്കേണ്ടതാണ്. മത്സ്യ മാംസാദികള്‍ ഉപേക്ഷിച്ചുകൊണ്ട് ലഘു ഭക്ഷണം മാത്രമേ കഴിക്കാവൂ.
അഷ്ടമി രോഹിണി ദിനത്തില്‍ പൂര്‍ണമായും ഉപവസിക്കുകയോ അല്ലെങ്കില്‍ ഒരിക്കല്‍ മാത്രം ലഘു ഭക്ഷണം കഴിച്ചുകൊണ്ടോ വ്രതമെടുക്കാം. രണ്ട് നേരവും ക്ഷേത്ര ദര്‍ശനം നടത്തിയാണ് വ്രതം എടുക്കേണ്ടത്. പിറ്റേ ദിവസം തീര്‍ത്ഥം സേവിച്ചുകൊണ്ട് വ്രതം പൂര്‍ത്തിയാക്കാം.
ശ്രീകൃഷ്ണന്റെ ജന്മദിനത്തില്‍ ഭഗവാന്റെ വിവിധ വിഗ്രഹങ്ങള്‍ ആരാധനയ്ക്കായി വയ്ക്കും. ജന്മദിനത്തെ പ്രതിനിധീകരിക്കാനായി ആലിലയിലെ കുഞ്ഞു കണ്ണന്റെ രൂപവും വെണ്ണകണ്ണന്റെ രൂപങ്ങളുമെല്ലാമാണ് ആരാധനയ്ക്കായി ഉപയോഗിക്കുന്നത്.
ദുര്‍ഗ്ഗാ ദേവിയുടെ വിഗ്രഹം ശ്രീകൃഷ്ണ ഛായാചിത്രത്തോടൊപ്പം സ്ഥാപിക്കണം. ശ്രീകൃഷ്ണന്റെ ഒരു ചെറിയ പ്രതിമ തൊട്ടിലില്‍ സ്ഥാപിക്കുക. അല്ലെങ്കില്‍ വീടിനുള്ളില്‍ തൂക്കിയിടുക.
പൂക്കള്‍, സൂര്യപ്രകാശം, നാളികേരം, വെള്ളരി, ഓറഞ്ച്, വിവിധതരം പഴങ്ങള്‍ എന്നിവയും ആഭരണങ്ങളും പൂജയ്ക്ക് ആവശ്യമാണ്. ഭാഗവാന് തുളസിമാല, പാല്‍പ്പായസം, വെണ്ണ, പഴം, പഞ്ചസാര, ഉണ്ണിയപ്പം എന്നിവ നിവേദിക്കുന്നത് നല്ലതാണ്.
ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ അര്‍ദ്ധരാത്രി വരെ ഉപവസിച്ചാല്‍ സന്തോഷം, സമൃദ്ധി, ദീര്‍ഘായുസ്സ് എന്നിവ ലഭിക്കുമെന്നാണ് വിശ്വാസം. ഭക്തിയോടെ ഭഗവല്‍ മന്ത്രങ്ങള്‍ ജപിക്കുന്നത് സാധാരണ ദിനത്തില്‍ ജപിക്കുന്നതിനേക്കാള്‍ നാലിരട്ടി ഫലം നല്‍കും. അദ്ഭുത ശക്തിയുള്ള മന്ത്രങ്ങളാണ് ഗോപാല മന്ത്രങ്ങളെന്നറിയപ്പെടുന്നത്. ശ്രീകൃഷ്ണ ജന്മാഷ്ടമി ദിനം ഈ മന്ത്ര ജപങ്ങളോടെ ആരംഭിക്കുന്നതു ശുഭകരമാകും.