അക്ഷയതൃതീയ ദിനത്തിൽ ഈ മന്ത്രം ജപിച്ചാൽ മൂന്നിരട്ടിഫലം

സമ്പത്തിന്റെ ദേവതയാണ് മഹാലക്ഷ്മി . മഹാലക്ഷ്മിയുടെ വ്യത്യസ്ത ഭാവങ്ങളിലൂടെ ഉണ്ടായ അഷ്‌ടലക്ഷ്മിമാർ എട്ട് രീതിയിലുള്ള ഐശ്വര്യം ചെയ്യും എന്ന വിശ്വാസവും നിലനിൽക്കുന്നുണ്ട് .

author-image
uthara
New Update
അക്ഷയതൃതീയ ദിനത്തിൽ ഈ മന്ത്രം ജപിച്ചാൽ മൂന്നിരട്ടിഫലം

സമ്പത്തിന്റെ ദേവതയാണ് മഹാലക്ഷ്മി . മഹാലക്ഷ്മിയുടെ വ്യത്യസ്ത ഭാവങ്ങളിലൂടെ ഉണ്ടായ അഷ്‌ടലക്ഷ്മിമാർ  എട്ട് രീതിയിലുള്ള ഐശ്വര്യം ചെയ്യും എന്ന വിശ്വാസവും നിലനിൽക്കുന്നുണ്ട് . അക്ഷയതൃതീയ വരുന്നത് മേയ് 07 ചൊവ്വാഴ്ചയാണ് . ലക്ഷ്മീ പ്രീതികരമായ ദിനങ്ങളാണ് . നവരാത്രി , അക്ഷയതൃതീയ , കാർത്തിക വരുന്ന ദിനങ്ങൾ ,വെള്ളിയാഴ്ച തുടങ്ങിയ ദിവസങ്ങൾ . ഈ ദിവസങ്ങളിൽ അഷ്ടലക്ഷ്മീ ഭാവത്തിൽ മഹാലക്ഷ്മിയെ ഭജിക്കുന്നത് ഐശ്വര്യലബ്ധിക്ക് ഉത്തമമാണ് . ദേവി മന്ത്രം നിത്യവും ജപിക്കുന്നതിലൂടെ കടബാധ്യതകൾ അകലുകയും ചെയ്യുന്നു .

അഷ്ടകപാരായണം നടത്തുമ്പോൾ എട്ടു ലക്ഷ്മിമാര്‍ക്കും തുല്യ പ്രാധാന്യം നൽകണം .ധനക്ഷ്മിയാൽ ഐശ്വര്യവും ധാന്യലക്ഷ്മിയാൽ ദാരിദ്രമോചനവും ധൈര്യലക്ഷ്മിയാൽ അംഗീകാരവും ശൗര്യലക്ഷ്മിയാൽ ആത്മവിശ്വാസവും വിദ്യാലക്ഷ്മിയാൽ അറിവും കീർത്തിലക്ഷ്മിയാൽ സമൃദ്ധിയും വിജയലക്ഷ്മിയാൽ ലക്ഷ്യപ്രാപ്തിയും രാജലക്ഷ്മിയാൽ സ്ഥാനമാനവും ലഭിക്കും .

ദേവിയെ നിത്യവും ജപിക്കേണ്ട മന്ത്രം

ധനലക്ഷ്മി

നമസ്തേസ്തു മഹാമായേ ശ്രീ പീഠേ സുരപൂജിതേ

ശംഖചക്രഗദാ ഹസ്തേ മഹാലക്ഷ്മി നമോസ്തുതേ

ധാന്യലക്ഷ്മി

നമസ്തേ ഗരുഡാരൂഢേ കോലാസുരഭയങ്കരി

സർവ്വപാപഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ

ധൈര്യലക്ഷ്മി

സർവജ്ഞേ സർവവരദേ സർവദുഷ്ട ഭയങ്കരീ

സർവദുഖഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ

ശൗര്യലക്ഷ്മി

സിദ്ധിബുദ്ധി പ്രദേ ദേവി ഭുക്തിമുക്തി പ്രദായിനി

മന്ത്രമൂർത്തെ സദാ ദേവി മഹാലക്ഷ്മി നമോസ്തുതേ

വിദ്യാലക്ഷ്മി

ആദ്യന്ത രഹിതേ ദേവി ആദ്യശക്തി മഹേശ്വരി

യോഗജേ യോഗ സംഭൂതെ മഹാലക്ഷ്മി നമോസ്തുതേ

കീർത്തിലക്ഷ്മി

സ്ഥൂലസൂക്ഷ്മ മഹാരൗദ്രെ മഹാശക്തി മഹോദരേ

മഹാപാപഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ

വിജയലക്ഷ്മി

പത്മാസനസ്ഥിതേ ദേവി പരബ്രഹ്മ സ്വരൂപിണി

പരമേശി ജഗന്മാത മഹാലക്ഷ്മി നമോസ്തുതേ

രാജലക്ഷ്മി

ശ്വേതാംബരധരേ ദേവി നാനാലങ്കാര ഭൂഷിതേ

ജഗൽസ്ഥിതേ ജഗന്മാതർ- മഹാലക്ഷ്മി നമോസ്തുതേ

akshaya thrithiya