ഉത്തമമായ മുഹൂര്‍ത്തം ഇല്ലാത്ത അവസരങ്ങളില്‍ ശുഭകാര്യങ്ങള്‍ ചെയ്യുന്നതിന് സാധാരണയായി ആശ്രയിക്കുന്നത് ജ്യോതിഷ നിയമമനുസരിച്ചു അഭിജിത് മുഹൂര്‍ത്തമാണ്.
ദിന മധ്യത്തിലുള്ള രണ്ട് നാഴിക സമയമാണ് അഭിജിത് മുഹൂര്‍ത്തം. ദിനത്തിന്റെ ദൈര്‍ഘ്യം അനുസരിച്ചു സമയകാര്യത്തില്‍ അല്‍പം വ്യത്യാസം ഉണ്ടാകും. എല്ലാ തരത്തിലുള്ള തിഥി, വാര, നക്ഷത്ര, ഗ്രഹദോഷങ്ങള്‍ക്കും പരിഹാരമാണ് 48 മിനിറ്റ് നീണ്ടു നില്‍ക്കുന്ന ഈ മുഹൂര്‍ത്തം എന്നാണ് വിശ്വാസം.
എന്നാല്‍ മൂഹൂര്‍ത്തം നോക്കാതെ തന്നെ ദിവസവും 2 നാഴിക സമയം (48 മിനിറ്റ്) കര്‍മ്മങ്ങള്‍ ചെയ്യുന്നതിന് വിശേഷമാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. സൂര്യന്റെ സ്ഥാനത്തെ ബന്ധപ്പെടുത്തിയാണിത് കണക്കാക്കുന്നത്. ഈ ദിനമാനം ഉപയോഗിച്ച് പകലിന്റെ മധ്യം കണക്കാക്കണം. ഇതിനെ ദിനമധ്യം എന്നു വിളിക്കുന്നു. ഈ ദിനമധ്യത്തില്‍ നിന്നും 1 നാഴിക മുന്‍പ് അഭിജിത് മുഹൂര്‍ത്തം തുടങ്ങും. ഇത് പോലെ ദിനമധ്യത്തില്‍ നിന്നു ഒരു നാഴിക കഴിഞ്ഞാല്‍ അഭിജിത്തിന്റെ അവസാനമായി.
അഭിജിത് മുഹൂര്‍ത്തം സൂര്യോദയം മുതല്‍ അസ്തമയം വരെയുള്ള മണിക്കൂര്‍ മിനിറ്റിന് രണ്ടാക്കി ഭാഗിച്ചാല്‍ കിട്ടുന്ന സമയത്തിന്റെ ഒത്ത മധ്യത്തിലുള്ള 4 മിനിറ്റ് ഒഴിവാക്കി ആണ് അഭിജിത്ത് മുഹൂര്‍ത്തം എടുക്കുന്നത്. അഭിജിത്ത് എന്ന വാക്കിന്റെ അര്‍ഥം വിജയിക്കുന്നത് എന്നാണ്.