കന്നി മൂല ഒഴിഞ്ഞു കിടന്നാല്‍ സംഭവിക്കുന്നത്

ജീവിതം കഷ്ടപ്പാടുകള്‍ നിറഞ്ഞതാക്കുന്നതിന് ഇത് കാരണമാകുന്നു. മാത്രമല്ല ഇവര്‍ക്ക് ജോലിയിലും പല വിധത്തിലുള്ള തടസ്സങ്ങളും ഉണ്ടാവുന്നു. സര്‍ക്കാര്‍ ജോലിയാണ് നിങ്ങള്‍ക്കുള്ളത് എങ്കില്‍ അതിന് പലപ്പോഴും തടസ്സവും പ്രശ്നങ്ങളും ഉണ്ടാവുന്നു.

author-image
parvathyanoop
New Update
കന്നി മൂല ഒഴിഞ്ഞു കിടന്നാല്‍ സംഭവിക്കുന്നത്

ഒരു പ്രധാനപ്പെട്ട ഭാഗമാണ് കന്നി മൂല എന്ന് പറയുന്നത്. ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സ്ത്രീകളെയാണ് . ജീവിതം കഷ്ടപ്പാടുകള്‍ നിറഞ്ഞതാക്കുന്നതിന് ഇത് കാരണമാകുന്നു. മാത്രമല്ല ഇവര്‍ക്ക് ജോലിയിലും പല വിധത്തിലുള്ള തടസ്സങ്ങളും ഉണ്ടാവുന്നു. സര്‍ക്കാര്‍ ജോലിയാണ് നിങ്ങള്‍ക്കുള്ളത് എങ്കില്‍ അതിന് പലപ്പോഴും തടസ്സവും പ്രശ്നങ്ങളും ഉണ്ടാവുന്നു.

കൂടാതെ ദോഷഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയും ഉണ്ടാവുന്നു. ഇവരില്‍ ഉദ്യോഗക്കയറ്റത്തിന് തടസ്സം നേരിടുന്ന അവസ്ഥയും ഉണ്ടായിരിക്കും.സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്‍മാര്‍ക്കും ദോഷം നല്‍കുന്ന അവസ്ഥയുണ്ടാക്കുന്നുണ്ട്. രോഗങ്ങള്‍ ഇവരെ വിട്ടുമാറാതെ പിടികൂടുന്നു. കൂടാതെ ആരോഗ്യപരമായി തളര്‍ച്ചയും ക്ഷീണവും ഇവരെ പിടിവിടാതെ നിലനില്‍ക്കുന്നു.

ഇതിനെതിരെ പ്രതിരോധം തീര്‍ക്കുന്നതിന് വീട്ടിലെ പ്രധാന കിടപ്പ് മുറി കന്നിമൂലയില്‍ ആക്കുന്നതിന് ശ്രദ്ധിക്കണം. വാസ്തുപ്രകാരം ഇത് ഗുണങ്ങളാണ് നിങ്ങള്‍ക്ക് നല്‍കുന്നത്.  പലപ്പോഴും സന്താനങ്ങളുടെ കാര്യത്തില്‍ അനിശ്ചിതത്വം നേരിടേണ്ട അവസ്ഥയുണ്ടാവുന്നു. ദോഷകരമായ ഫലം ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. കൂടാതെ പെണ്‍കുട്ടികളില്‍ വിവാഹഭാഗ്യത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു.

സ്ത്രീകളില്‍ ഉണ്ടാവുന്ന ഇത്തരം കാര്യങ്ങള്‍ കന്നിമൂലയുടെ കൂടെ പ്രാധാന്യമാണ് എന്നതാണ് വാസ്തുപ്രകാരം പറയുന്നത്. വിവാഹം കഴിഞ്ഞെങ്കിലും സന്താനഭാഗ്യത്തിന് തടസ്സം സൃഷ്ടിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങള്‍ എല്ലാം കന്നിമൂലയുമായി ബന്ധപ്പെട്ടതാണ് എന്നാണ് വിശ്വാസം.

വാസ്തുശാസ്ത്രപ്രകാരം കന്നിമൂലക്ക് വളരെയധികം പ്രാധാന്യം ഉണ്ട്. വീടിന്റെ തെക്ക് - പടിഞ്ഞാറ് ഭാഗത്തെയാണ് കന്നിമൂല എന്ന് പറയുന്നത്.ഈ ഭാഗം ഒഴിഞ്ഞ് കിടക്കുന്നത് നിങ്ങളുടെ മാനസികാരോഗ്യത്തിനും ശാരീരികാരോഗ്യത്തിനും ദോഷം ചെയ്യുന്നതാണ്.

വീടിന് രണ്ടാമത്തെ നില പണിയുമ്പോഴും കന്നിമൂല ഭാഗം ഒഴിച്ചിടരുത്. ആദ്യം തന്നെ അവിടെ ഒരു മുറി പണിയുക മറ്റ് ഭാഗങ്ങള്‍ ഒഴിഞ്ഞു കിടന്നാലും കുഴപ്പമില്ല. അതുപോലെ ഒരു വീടിന്റെയും കന്നിമൂല ഭാഗം താണ് കിടക്കാനും പാടില്ല. ഇങ്ങനെയുള്ള വീടുകളില്‍ പൊതുവെ ഐശ്വര്യം കുറയും. എല്ലാക്കാര്യങ്ങള്‍ക്കും
തടസം നേരിടും.

കന്നിമൂലയില്‍ ശ്രദ്ധിക്കുക

1 .കന്നിമൂലയില്‍ ഗേറ്റ് കൊടുക്കരുത്.
2 .ഈ ഭാഗത്ത് വഴിവന്നു കയറരുത്.
3 .കാര്‍പോര്‍ച്ച് പണിയരുത്.
4 .സിറ്റൗട്ടായി ഈ ഭാഗം പണിയരുത്.
5 .വീടിന്റെ അടുക്കള ഇവിടെ വരരുത്.
6 .ശുചി മുറി നിര്‍മ്മിക്കാന്‍ പാടില്ല.
7 .കിണര്‍ ഇവിടെ വരാന്‍ പാടില്ല.
8 .ഇവിടെ കുഴികള്‍ എടുക്കുരുത്.
9 .രണ്ടാമത്തെ നിലയില്‍ ഒഴിച്ചിടരുത്.
10 .പട്ടിക്കൂടും, പക്ഷിക്കൂടും പാടില്ല.
11 .കന്നിമൂലയില്‍ പൂജാ മുറി നല്ലത്.
12 .കോണിപ്പടികള്‍ പാടില്ല.

vastu