"പ്രണമ്യ ശിരസാ ദേവം ,
ഗൌരീപുത്രം വിനായകം
ഭക്ത്യാ വാസം സ്മരേ നിത്യം,
ആയു: കാമാർത്ഥ സിദ്ധയേ
പ്രഥമം വക്രതുണ്ഡം ച,
ഏകദന്തം ദ്വിതീയകം
തൃതീയം കൃഷ്ണപിംഗാക്ഷം,
ഗജവക്ത്രം ചതുർത്ഥകം
ലംബോദരം പഞ്ചമം ച,
ഷഷ്ഠം വികടമേവ ച
സപ്തമം വിഘ്നരാജം ച,
ധൂമ്രവർണ്ണം തഥാഷ്ടമം
നവമം ഫാലചന്ദ്രം ച,
ദശമം തു വിനായകം
ഏകാദശം ഗണപതിം,
ദ്വാദശം തു ഗജാനനം
ദ്വാദശൈതാനി നാമാനി,
ത്രിസന്ധ്യം യ: പഠേത് നര:
ന ച വിഘ്നഭയം തസ്യ,
സർവസിദ്ധികരം ധ്രുവം
വിദ്യാർത്ഥീ ലഭതേ വിദ്യാം,
ധനാർത്ഥീ ലഭതേ ധനം
പുത്രാർത്ഥീ ലഭതേ പുത്രാൻ,
മോക്ഷാർത്ഥീ ലഭതേ ഗതിം
ജപേത് ഗണപതി സ്തോത്രം,
ഷഡ്‌ഭിർമാസൈ: ഫലം ലഭേത്
സംവത്‌സരേണ സിദ്ധിം ച,
ലഭതേ നാത്രസംശയ
അഷ്ഠാനാം ബ്രാഹ്മണാനാം ച
ലിഖിത്വാ യ:സമർപയേത്
തസ്യ വിദ്യാ ഭാവേത് സർവ്വാ
ഗണേശസ്യ പ്രസാദത: "
2020 ഏപ്രിൽ 27 ന് തിങ്കളാഴ്ച ശ്രീ വിനായക ചതുർത്ഥി.( 1195 മേടം 14) ഹിന്ദു കാലഗണന പ്രകാരം ഇന്ന് ശകവർഷം വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ വിനായക ചതുർത്ഥി . പുണ്യമാസമായ വൈശാഖമാസത്തിലെ ആദ്യ ചതുർത്ഥിയെന്ന പ്രത്യേകതയും ഇന്നത്തെ വിനായക ചതുർത്ഥിക്കുണ്ട് .അതായത് പുണ്യമാസത്തിലെ ആദ്യ ചതുർത്ഥി.പൊതുവെ വൈശാഖമാസം ഈശ്വരാരാധനക്കു ഉത്തമമാണ് അതിനാൽ തന്നെ ഇന്നത്തെ ചതുർത്ഥി ദിവസം ശ്രീ ഗണപതിയെ പൂജിച്ചാൽ എല്ലാ വിഘ്‌നങ്ങളും നീങ്ങുമെന്നാണ് പറയുന്നത്.
ഓരോ മാസത്തിലും രണ്ട് ചതുർത്ഥികൾ വീതമാണ് വരുന്നത്. ഒന്ന് വിനായക ചതുർത്ഥിയും മറ്റൊന്ന് സങ്കഷ്ടി ചതുർത്ഥിയും(സങ്കടഹര ചതുർത്ഥി).ഓരോ മാസത്തിലേയും രണ്ടു ചതുർത്ഥികളും ഭക്തിപൂർവ്വം നോറ്റ് വിധിയാംവണ്ണം പൂജകൾ ചെയ്താൽ നമ്മുടെ ജീവിതത്തിൽ വരുന്ന വിഘ്‌നങ്ങളെ അകറ്റി ജീവിതവിജയം നേടുവാൻ കഴിയുമെന്നാണ് നമ്മുടെ പൂർവ്വികർ പറയുന്നത്.
കഴിയുന്നതും എല്ലാവരും നമ്മുടെ സനാതന ധർമ്മം നിർദ്ദേശിക്കുന്ന വ്രതങ്ങൾ വിധിയാംവണ്ണം അനുഷ്ഠിക്കുകയും ശ്രീ ഗണപതി ഭഗവാന്റെ കാരുണ്യകടാക്ഷങ്ങൾ നേടുകയും ചെയ്യുമല്ലോ.
"സർവ്വവിഘ്നഹരം ദേവം
സർവ്വവിഘ്നവിവർജ്ജിതം
സർവ്വസിദ്ധിപ്രദാതാരം
വന്ദേ/ഹം ഗണനായകം"