രണ്ട് ആയില്യം ഈ മാസം ; നൂറുംപാലും ,ആയില്യപൂജ ഇവ നടത്തിയാല്‍ കൂടുതല്‍ ഫലസിദ്ധി

പ്രകൃതിയില്‍ നിന്ന് മനുഷ്യര്‍ക്കുണ്ടാവുന്ന ദോഷങ്ങള്‍ ശമിപ്പിക്കാന്‍ നാഗദൈവങ്ങള്‍ക്കു കഴിയും എന്ന വിശ്വാസമുള്ളതുകൊണ്ടാണ് പൂര്‍വികര്‍ ആയില്യപൂജയ്ക്കും മറ്റും അതീവ പ്രാധാന്യം നല്‍കിയത്.

author-image
parvathyanoop
New Update
രണ്ട് ആയില്യം ഈ മാസം ; നൂറുംപാലും ,ആയില്യപൂജ ഇവ നടത്തിയാല്‍ കൂടുതല്‍ ഫലസിദ്ധി

സര്‍പ്പപ്രീതിക്ക് ഏറ്റവും ശ്രേഷ്ഠമായ നക്ഷത്രദിനമാണ് ആയില്യം. അതില്‍ കന്നി, തുലാം മാസങ്ങളിലെ ആയില്യം ദിനം സവിശേഷമായി കരുതിപ്പോരുന്നു. പ്രകൃതിയില്‍ നിന്ന് മനുഷ്യര്‍ക്കുണ്ടാവുന്ന ദോഷങ്ങള്‍ ശമിപ്പിക്കാന്‍ നാഗദൈവങ്ങള്‍ക്കു കഴിയും എന്ന വിശ്വാസമുള്ളതുകൊണ്ടാണ് പൂര്‍വികര്‍ ആയില്യപൂജയ്ക്കും മറ്റും അതീവ പ്രാധാന്യം നല്‍കിയത്.

പ്രധാനമായും സന്തതിപരമ്പരകളുടെ അഭിവൃദ്ധിക്കും രോഗശാന്തിക്കുമാണ് നാഗാരാധന നടത്തുന്നത്. കോപിച്ചാല്‍ സന്താനനാശം, ധനനഷ്ടം, കുലക്ഷയം, മാറാരോഗങ്ങള്‍ എന്നിവ സംഭവിക്കും. അതിവേഗം ഫലം ലഭിക്കുന്ന ഒരു ആരാധനയാണ് സര്‍പ്പപൂജ. കേരളത്തില്‍ തുലാമാസത്തിലെ ആയില്യം മണ്ണാറശാല ആയില്യം എന്നാണ് അറിയപ്പെടുന്നത്.

ഈ വര്‍ഷം തുലാമാസത്തില്‍ 2 തവണ ആയില്യം നക്ഷത്രം വരുന്നുണ്ട്. ഇതില്‍ ആദ്യത്തേത് 2022 ഒക്ടോബര്‍ 20 ന് വ്യാഴാഴ്ചയാണ്. രണ്ടാമത്തേത് നവംബര്‍ 16 .രണ്ട് തവണ വരുന്നതിനാല്‍ രണ്ടാമത്തെ ആയില്യമാണ് മണ്ണാറശാല ആയില്യമായി ആചരിക്കുന്നത്. ഈ ദിവസം ആയില്യപൂജ, നൂറുംപാലും എന്നിവ നടത്തിയാല്‍ വളരെ കൂടുതല്‍ ഫലസിദ്ധി ലഭിക്കും.

ഇതിന് പുറമെ സര്‍പ്പബലി, സര്‍പ്പപൂജ, കളമെഴുത്തും സര്‍പ്പപാട്ടും, നാഗരൂട്ട്, ആശ്ലേഷബലി ഇവയാണ് നാഗദേവതകള്‍ക്ക് നടത്തുന്ന പ്രധാന വഴിപാടുകള്‍. പാല്‍ അഭിഷേകം, മഞ്ഞള്‍പ്പൊടി അഭിഷേകം തുടങ്ങിയവയും നടത്തുന്നു. സര്‍പ്പദോഷം, രാഹുദോഷം എന്നിവ അകറ്റുന്നതിനും സന്താനഭാഗ്യം, മംഗല്യഭാഗ്യം എന്നിവ സിദ്ധിക്കുന്നതിനും ഉത്തമമാണ് ഈ വഴിപാടുകള്‍.

ആയില്യ ദിനത്തില്‍ സര്‍പ്പദോഷപരിഹാരത്തിനായി നവനാഗസ്തോത്രം ജപിക്കുന്നത് ഉത്തമമാണ്.

നവനാഗസ്തോത്രം

പിങ്ഗലം വാസുകിം ശേഷം പത്മനാഭം ച കംബലം

ശംഖപാലം ധൃതരാഷ്ട്രം തക്ഷകം കാളിയം തഥാ

വിശേഷദിവസങ്ങളില്‍ മഞ്ഞള്‍, പാല്‍, ഇളനീര്‍ എന്നിവ അഭിഷേകം ചെയ്യണം. പാലും പഴവും നിവേദിക്കണം. മഞ്ഞള്‍പ്പൊടിയും പൂക്കുലയും മാലയും കൊണ്ട് നാഗ വിഗ്രഹത്തെ അലങ്കരിക്കണം. സര്‍പ്പക്കാവ് വെട്ടിനശിപ്പിക്കാനോ പാമ്പുകളെ കണ്ടാല്‍ ഉപദ്രവിക്കാനോ പാടില്ല.

നാഗകോപം തോന്നിയാല്‍ തുടര്‍ച്ചയായി 18 മാസം ആയില്യം നക്ഷത്രനാളില്‍ നാഗപൂജ നടത്തി പൊങ്കാലയിട്ട് അവസാനിപ്പിക്കണം.ആയില്യവും ബുധനാഴ്ചയും ചേര്‍ന്നുവരുന്ന ദിവസങ്ങള്‍ ക്ഷേത്രദര്‍ശനത്തിനും വ്രതാനുഷ്ഠാനങ്ങള്‍ക്കും പൂജകള്‍ക്കും ആയില്യം നാളുകാര്‍ക്ക് നല്ലതാണ്.

 

നാഗപ്രീതിക്ക് വേണ്ടി അനുഷ്ഠിക്കുന്നതാണ് ആയില്യ വ്രതം. തുലാത്തിലെ ആയില്യത്തില്‍ നാഗപൂജ ചെയ്യുക ഏറെ ഗുണകരമാണ്. വ്രതം അനുഷ്ഠിക്കുന്നവര്‍ തലേ ദിവസം മുതല്‍ മത്സ്യമാംസാദി ഭക്ഷണം ഒഴിവാക്കണം.

ലഘുഭക്ഷണം കഴിച്ച് ഉപവസിക്കണം. പിറ്റേദിവസം ക്ഷേത്രദര്‍ശനം നടത്തി തീര്‍ത്ഥം സേവിച്ച് വ്രതം പൂര്‍ത്തിയാക്കണം. ഓം ഹ്രീം നാഗരാജായ നമഃ എന്ന മന്ത്രം 36 വീതം 24 ദിവസം ജപിച്ചാല്‍ നാഗദോഷം മാറും. സര്‍പ്പ പ്രീതിക്കായി ആയില്യം നാളില്‍ നാഗരാജ അഷ്ടോത്തരശത നാമാവലി ഉരുവിടുന്നത് നല്ലതാണ് .

നാഗരാജ അഷ്ടോത്തര ശതനാമാവലി

ഓം അനന്തായ നമഃ
ഓം വാസുദേവാഖ്യായ നമഃ
ഓം തക്ഷകായ നമഃ
ഓം വിശ്വതോമുഖായ നമഃ
ഓം കാര്‍ക്കോടകായ നമഃ
ഓം മഹാപത്മായ നമഃ
ഓം പത്മായ നമഃ
ഓം ശംഖായ നമഃ
ഓം ശിവപ്രിയായ നമഃ
ഓം ധൃതരാഷ്ട്രായ നമഃ
ഓം ശംഖപാലായ നമഃ
ഓം ഗുളികായ നമഃ
ഓം സര്‍പ്പനായകായ നമഃ
ഓം ഇഷ്ടദായിനേ നമഃ
ഓം നാഗരാജായ നമഃ
ഓം പുരാണായ നമഃ
ഓം പുരുഷായ നമഃ
ഓം അനഘായ നമഃ
ഓം വിശ്വരൂപായ നമഃ
ഓം മഹീധാരിണേ നമഃ
ഓം കാമദായിനേ നമഃ
ഓം സുരാര്‍ച്ചിതായ നമഃ
ഓം കുന്ദപ്രദായ നമഃ
ഓം ബഹുശിരസേ നമഃ
ഓം ദക്ഷായ നമഃ
ഓം ദാമോദരായ നമഃ
ഓം അക്ഷരായ നമഃ
ഓം ഗണാധിപതായ നമഃ
ഓം മഹാസേനായ നമഃ

 

ayilyam