നമ്മള്‍ ഏതൊരു ക്ഷേത്രത്തില്‍ ചെന്നാലും അവിടെ ഗണപതിക്ക് പ്രതിഷ്ഠ ഉണ്ടാകും. സകല തടസ്സങ്ങളും മാറട്ടെ എന്നു പ്രര്‍ത്ഥിച്ചു കൊണ്ട് ഒരു നാളികേരം തലക്കുഴിഞ്ഞ് ഗണേശന് മുന്നില്‍ ഉടക്കുക.അതിന് ശേഷം ഏത്തമിടുന്നു.ഗണപതി ഭഗവാന്റെ അനുഗ്രഹത്തിനായി ഭക്തര്‍ നിര്‍വ്വഹിക്കേണ്ട പ്രധാനപ്പെട്ട സമര്‍പ്പണമാണ് ഏത്തമിടല്‍.ഏത്തമിടല്‍ എന്നത് നിലവില്‍ വന്നത് ശ്രീരാമ ദേവന്റെ ശത്രുവായ രാവണനില്‍ നിന്നാണ് ആരംഭിച്ചത് എന്നാണ് വിശ്വാസം.
വിഘ്‌നങ്ങള്‍ക്ക് അറുതി വരുത്താന്‍ ഗണപതിയെയാണ് നാം കൂടുതലും പൂജിക്കുന്നത്.ഏകദേശം '450' വര്‍ഷത്തെ പഴക്കവും കളരി ഭഗവതി, ഗുരുമുത്തപ്പന്‍, ഘണ്ടാകര്‍ണ്ണന്‍ എന്നീ ഉഗ്രമൂര്‍ത്തികള്‍ കുടികൊള്ളുന്ന താളിയോലയിലാണ് സങ്കടഹരഗണപതി നാളികേര പൂജയെക്കുറിച്ച് പ്രതിപാദിക്കുന്നത്. ഈ കര്‍മ്മത്തിന്റെ ഫലത്തെക്കുറിച്ചും, അപൂര്‍വ്വ രഹസ്യമന്ത്രങ്ങളും ഇതില്‍ വിശദമാക്കുന്നു.
നവഗ്രഹങ്ങളും പന്ത്രണ്ടുരാശിയും 27 നക്ഷത്രങ്ങളും ഇതിലടങ്ങുന്ന മനുഷ്യരില്‍ ചിലര്‍ക്ക് മാത്രമാണ് ദുഃഖദുരിതങ്ങള്‍ അനുഭവിക്കേണ്ടിവരുന്നത്.
പ്രതിവിധി
മുന്‍ജന്മ പാപദോഷം, കാലദോഷം, ശത്രു ആഭിചാരം, ദേവ, ബ്രാഹ്മണ, പിതൃശാപം എന്നിവയാല്‍ സന്താനദുരിതം, കുടുംബകലഹം, അപമൃത്യു, മനോവിഭ്രാന്തി, എന്നിവ സംഭവിക്കാറുണ്ട്. പല പല പരിഹാരങ്ങള്‍ ചെയ്തിട്ടും പരിഹാരമില്ലാതെ കിടക്കുന്ന പ്രശ്നങ്ങള്‍. ഇതിന് ഋഷിവര്യന്മാര്‍, മുനീശ്വരഗണപതിയാല്‍ ശാശ്വത പരിഹാരം കണ്ടെത്തിയിട്ടുണ്ട്. അതാണ് 'സങ്കടഹര ഗണപതി നാളികേരപൂജ.'മനുഷ്യ മനസ്സില്‍ ഉരുണ്ടുകൂടുന്ന ദുഃഖത്തിന്റെ പ്രതീകമാണ് നാളികേരം. മനസ്സെടുത്ത് ഉടയ്ക്കാന്‍ സാധ്യമല്ലാത്തതിനാല്‍ നാളികേരം ഉടയ്ക്കുന്നു.
നാളികേരത്തിന്റെ മൂന്ന് കണ്ണുകള്‍ ജനന-ജീവിത-മരണത്തെയും, ഭൂത വര്‍ത്തമാന, ഭാവിയെയും, ത്രിമൂര്‍ത്തികളെയും ത്രികാലത്തെയും, രോഗകാരണമായ ത്രിദോഷത്തെയും സൂചിപ്പിക്കുന്നു. ഇത് എപ്പോള്‍- എങ്ങനെ എവിടെ വച്ച് ചെയ്യണമെന്നെല്ലാം ഇതില്‍ വിശദീകരിക്കുന്നു.ഗണപതിയെ ഉപാസനയിരുന്നു. ഈ സമയത്ത് കടുത്ത പരീക്ഷണങ്ങളെയാണ് നേരിടേണ്ടി വന്നത്. പിന്നീട് ഭക്തജനങ്ങള്‍ക്ക് ഈ കര്‍മ്മത്തില്‍ അത്ഭുതഫലം ലഭിച്ചുതുടങ്ങി.
അവരുടെ ദുഃഖദുരിതങ്ങള്‍ക്ക് ശാശ്വത പരിഹാരമായി.എല്ലാ ദേവതകളും ആയുധമാണ് കൈയില്‍ ധരിക്കുന്നതെങ്കില്‍ അഗ്രപൂജാധിപനായ ഗണപതി മോദകമാണ് കൈയില്‍ ഏന്തിയിരിക്കുന്നത്. അന്നമയമായ ശരീരത്തിന് അന്നം തന്നെയാണ് ആവശ്യമെന്ന സന്ദേശമാണ് ഇതിലുള്ളത്.
പൂജാകര്‍മ്മം ഇപ്രകാരം
ശൈവ ചൈതന്യമുള്ള സങ്കേതത്തില്‍ ശനിയാഴ്ച ദിവസം അരുണോദയ സമയത്ത് കര്‍മ്മം ചെയ്യുക ശിവകുടുംബ പ്രീതി വരുത്തുകയാണ് ആദ്യമേ ചെയ്യേണ്ടത്. ശിവ ഭഗവാന് മാത്രമേ കുടുംബമുള്ളൂ. മഞ്ഞള്‍ വെള്ളത്തില്‍ ശുദ്ധമാക്കിയ നാളികേരം വിഭൂതി, കുങ്കുമം എന്നിവ ചാര്‍ത്തി വടക്കു ദര്‍ശനമായി വച്ച് കര്‍മ്മം ചെയ്യേണ്ടയാളുടെ പ്രായം കണക്കാക്കിയ നാണയത്തുട്ട്, അയാളുടെ ദുഃഖദുരിതങ്ങള്‍ എഴുതിയ വെറ്റിലയില്‍ കുങ്കുമം ചാര്‍ത്തി, അടയ്ക്ക, ചെറുനാരങ്ങ, ആലില, മാവില, വെണ്ണയില്‍ കുഴച്ച കുങ്കുമം, കറുകനാമ്പ് എന്നിവയും വച്ച് മഞ്ഞള്‍പ്പൊടി പനിനീരില്‍ കലക്കി തെച്ചിപ്പുവ് അതില്‍ മുക്കി '108' തവണ സങ്കടഹര ഗണപതി മന്ത്രംകൊണ്ട് നാളികേരത്തിന് അര്‍ച്ചന നടത്തുകയും ഗണേശ ബീജാക്ഷരം, ഗണേശ ഗായത്രി എന്നിവ മുപ്പത്തിയാറ് തവണ ജപിക്കുകയും ശേഷം നാളികേരമെടുത്ത് മൂന്ന് തവണ ശരസ്സ് മുതല്‍ പാദം വരെ ഉഴിഞ്ഞ് നാളികേരം കിഴക്കു ദര്‍ശനമായിവച്ച് വടക്ക് തിരിഞ്ഞ് മറികടന്ന് കൊത്തിയറുക്കുക (രണ്ട് മുറിയും മലര്‍ന്ന് വീഴുന്നോയെന്ന് ശ്രദ്ധിക്കുക).
ശേഷം നാളികേരമുറിയില്‍ മലര്, മഞ്ഞപ്പൊടി, ശര്‍ക്കരപ്പൊടി എന്നിവ നിറച്ച് നെയ്യൊഴിച്ച് കറുകകൊണ്ട് പൊതിഞ്ഞുകെട്ടി ഒരുപിടി മുക്കുറ്റി വച്ച് ഹോമകുണ്ഡത്തില്‍ പ്ലാവിറകിനാല്‍ അഗ്‌നി ജ്വലിപ്പിച്ച് മഹാഗണപതി മൂലമന്ത്രം കൊണ്ട് സമ്പൂര്‍ണ്ണ ഗണപതി സങ്കല്പത്താല്‍ ഇത് ഹോമിക്കുക.
തുടര്‍ന്ന് മഹാമൃത്യുജ്ജയ മന്ത്രത്താല്‍ മൃതൃജ്ജയ മൂര്‍ത്തിയെ സങ്കല്‍പ്പിച്ച് സിദ്ധൗഷധങ്ങളായ ചിറ്റമൃത്, കടലാടി, പേരാല്‍മൊട്ട്, മൂന്ന് കൂട്ടിക്കെട്ടിയ കറുക, എള്ള്, നെയ്യ്, മധുരമില്ലാത്ത പാല്‍പ്പായസം, അക്ഷതം എന്നിവ നാല്പത്തൊന്ന് വീതം ഹോമിക്കുക. നാളികേരവും ഹോമദ്രവ്യങ്ങളും, പൂര്‍ണ്ണമായും ദഹിച്ചു കഴിയുന്നതുവരെ സങ്കടഹരഗണപതി മന്ത്രം കര്‍മ്മം ചെയ്യിപ്പിക്കുന്ന ആളുടെ പേര് നക്ഷത്രം എന്നിവ കൂട്ടി ജപിച്ചുകൊണ്ടിരിക്കുക.
ക്രിയാകാലത്ത് പൂര്‍ണ്ണമായ ഭക്തി, ശ്രദ്ധ, വൃത്തി എന്നിവ നിര്‍ബ്ബന്ധമാണ്. ജാതിമതഭേദമെന്യേ മനുഷ്യരാശിക്ക് സങ്കടഹരഗണപതി നാളികേരപൂജ ഒരു ശാശ്വത പരിഹാരം തന്നെയാണ്.
ഗണപതി നക്ഷത്രം- അത്തം
മാതാപിതാക്കള്‍- ശിവനും, പാര്‍വ്വതിയും
സഹോദരങ്ങള്‍- സുബ്രഹ്മണ്യനും, അയ്യപ്പനും
ഭാര്യമാര്‍- സിദ്ധിയും ബുദ്ധിയും
വാഹനം- മൂഷികന്‍
ഇഷ്ടഭക്ഷണം- മോദകം
വിഘ്നേശ്വര ചതുര്‍ത്ഥി, അറിയുന്നത് മൂന്ന് പേരിലാണ്. ശിവ-ശാന്ത-സുഖം എന്നിങ്ങനെയാണ്.