പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നായ ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രം സാധാരണ ക്ഷേത്രങ്ങളിലെ പോലെ എല്ലാദിവസവും ഇവിടെ പൂജയോ തീര്‍ത്ഥാടനമോ നടക്കുന്നില്ല. നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ മണ്ഡലക്കാലം എന്നറിയപ്പെടുന്ന 41 ദിവസങ്ങളാണ് ശബരിമലയിലെ പ്രധാന തീര്‍ത്ഥാടനകാലയളവ്.
അത് കഴിഞ്ഞാല്‍ മകരവിളക്കാണ.്ശബരിമല ക്ഷേത്രത്തിലെ ഉത്സവം പത്തുദിവസമാണ്. മീനമാസത്തിലെ കാര്‍ത്തികനാളില്‍ കൊടികയറും. അയ്യപ്പന്റെ പിറന്നാളായ പൈങ്കുനി ഉത്രം നാളില്‍ പമ്പാനദിയിലാണ് ആറാട്ട്.ഓരോ വര്‍ഷം കഴിയുന്തോറും അഭൂതപൂര്‍വ്വമായ ഭക്തജനത്തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.
വര്‍ഷാവര്‍ഷം ഏതാണ്ട് 4 മുതല്‍ 5 കോടി വരെ തീര്‍ത്ഥാടകര്‍ ഇവിടേക്കെത്താറുണ്ട്. മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകം കൂടിയാണ് ശബരിമല. ഇവിടെ നാനാമതസ്ഥര്‍ വന്നുപോകുന്നു. ആര്‍ക്കും ഒരു തരത്തിലുമുള്ള വിലക്കും ശബരിമലയിലില്ല. സമ്പന്നനും ദരിദ്രനുമൊക്കെ ഇവിടെ ഒരേതരത്തിലാണെത്തുന്നത്. മലചവിട്ടിത്തന്നെ കയറണം.
ഭക്തര്‍ക്ക് പൂജാരിയെ സ്പര്‍ശിക്കാന്‍ അനുവാദമില്ല. എന്നാല്‍ ശബരിമലയില്‍ അദ്ദേഹം ഭക്തരുടെ ആശ്രിതവത്സലനായിട്ടാണ് നിലകൊള്ളുന്നത് . ബ്രഹ്മചാരി സങ്കല്പത്തിലാണ് ഇവിടുത്തെ ധര്‍മ്മശാസ്താ പ്രതിഷ്ട. അതിനാല്‍ ഋതുമതി പ്രായഗണത്തിലുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാറില്ല.മഹിഷീ ശാപ മോചനത്തിനായി ശാസ്താവ് സ്വയം ഭൂവായി അവതരിച്ചതാണ് അയ്യപ്പന്‍ എന്നാണ് വിശ്വാസം.
വലതുകൈ കൊണ്ട് തള്ളവിരലും ചൂണ്ടാണി വിരലും ചേര്‍ത്തു ചിന്മുദ്ര കാണിച്ചു കൊണ്ട് വിരാജിക്കുന്ന രൂപത്തില്‍ കിഴക്കോട്ട് ദര്‍ശനമായാണ് ഇരിക്കുന്നത്.തൊട്ടടുത്താണ് മാളികപ്പുറത്തമ്മക്ഷേത്രം. മാളികപ്പുറത്തമ്മയെ ഉപദേവതയായി കരുതുന്നു. രണ്ടുനിലയിലുള്ള മാളികയുടെ പുറത്താണ് ദേവി വിരാജിക്കുന്നത്.
ഇതുമൂലമാണ് ദേവിക്ക് ഈ പേരുവന്നത്. മറ്റൊരു ഉപപ്രതിഷ്ഠ കന്നിമൂല ഗണപതിയാണ്. കൂടാതെ വാവരുസ്വാമിയുടെയും കടുത്തസ്വാമിയുടെയും സാന്നിദ്ധ്യവും അവിടെ ഉണ്ട്.ആത്മാവ് തള്ള വിരലും ചൂണ്ടാണി വിരല്‍ ജീവനുമായി കല്പ്പിച്ചിരിക്കുന്നു. വ്രതമനുഷ്ടിച്ച് കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെ എത്തിച്ചേരുന്ന തീര്‍ഥാടകനുള്ള സന്ദേശം തത്ത്വമസി എന്നാണ്.