ഭസ്മം തൊടുന്നതിന്റെ പ്രാധാന്യം

ചൂണ്ടുവിരല്‍, നടുവിരല്‍, മോതിരവിരല്‍ എന്നിവ ഉപയോഗിച്ചാണ് വിഭൂതി അഥവാ ഭസ്മം വരയ്ക്കുന്നത്

author-image
parvathyanoop
New Update
ഭസ്മം തൊടുന്നതിന്റെ പ്രാധാന്യം

ഹൈന്ദവാചാര പ്രകാരം പശുവിന്റെ ചാണകം ഗോളാകൃതിയിലാക്കി ശിവാഗ്‌നിയില്‍ ദഹിപ്പിക്കുന്നതാണ് ഭസ്മം. ആദ്ധ്യാത്മിക നിഷ്ഠയുള്ളവരും മറ്റ് ഭക്തജനങ്ങളും സാധാരണയായി ഉപയോഗിച്ചു വരുന്ന ഒന്നാണ് ഭസ്മം. ഭസ്മധാരണം ഹൈന്ദവ ജീവിതത്തിലെ ഒരു പ്രധാന ആചാരമാണ്. ശൈവാരാധനയുമായി ബന്ധപ്പെട്ട ഭസ്മം ശിവക്ഷേത്രങ്ങള്‍, സുബ്രഹ്മണ്യക്ഷേത്രങ്ങള്‍ അയ്യപ്പക്ഷേത്രങ്ങള്‍ എന്നിവിടങ്ങളില്‍ ഉപയോഗിച്ചു വരുന്നു.

ക്ഷേത്രങ്ങളിലെ പൂജാരിമാര്‍ നെറ്റിയില്‍ ഭസ്മം കൊണ്ട് മൂന്ന് വര വരയ്ക്കുന്നത് സാധാരണമായി കാണുന്നതാണ്. ചൂണ്ടുവിരല്‍, നടുവിരല്‍, മോതിരവിരല്‍ എന്നിവ ഉപയോഗിച്ചാണ് വിഭൂതി അഥവാ ഭസ്മം വരയ്ക്കുന്നത്. ഭസ്മം തിന്മയെ അകറ്റും എന്നതാണ് ഭസ്മം അണിയുന്നതിന് പിന്നിലുള്ള വിശ്വാസം. ഇത് നെഗറ്റീവ് ഊര്‍ജത്തില്‍ നിന്ന് സംരക്ഷിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

അഗ്‌നിയില്‍ എന്തു നിക്ഷേപിച്ചാലും അവ കത്തിയോ അല്ലാതെയോ മറ്റൊരു വസ്തുവായി മാറും. എന്നാല്‍ തീയില്‍ കുറെ ചാമ്പല്‍നിക്ഷേപിച്ചു നോക്കിയാല്‍ അത് ചാമ്പല്‍ ആയി തന്നെ അവശേഷിക്കുന്നു.അതാണ് ഭസ്മമഹത്ത്വം അഥവാ ഭസ്മമഹാത്മ്യം.പവിത്രതയോട് കൂടിയ കാര്യമാണ് ഭസ്മക്കുറി തൊടുന്നത്്. നെറ്റിയുടെ മധ്യഭാഗത്താണ് സാധാരണയായി തിലകം ചാര്‍ത്തുന്നത്.

ചിലര്‍ ഇതല്‍പ്പം നീട്ടി വരയ്ക്കുന്നതും കാണാം. ആരോഗ്യപരമായ കാരണങ്ങളും ഇതിന് പിന്നിലുണ്ട്. വൈകുന്നേരങ്ങളില്‍ ഭസ്മം തൊടുന്നത് ഇത്തരത്തില്‍ ആരോഗ്യകരമായി ഉണര്‍വ്വുണ്ടാകാന്‍ സഹായിക്കും. ഓരോ ആഴ്ചയ്ക്കനുസരിച്ചാണ് കുറി ധരിയ്ക്കേണ്ടത്. . ഭക്തികൊണ്ടാണെങ്കിലും അല്ലെങ്കിലും കുറി ധരിയ്ക്കുന്നത് ഉത്തമമാണ്.ഞായറാഴ്ച ഒരു കാരണവശാലും കുങ്കുമപ്പൊട്ട് ധരിയ്ക്കരുത്.

ഇത് സൂര്യബലം കൊണ്ട് ലഭിയ്ക്കുന്ന ഊര്‍ജ്ജം നഷ്ടപ്പെടാന്‍ കാരണമാകുന്നു. ഞായറാഴ്ച നെറ്റിയുടെ മധ്യത്തില്‍ ചന്ദനക്കുറി വരച്ചാല്‍ അതാണ് ഏറ്റവും ഉത്തമം. തിങ്കളാഴ്ച ഭസ്മക്കുറി ധരിയ്ക്കുന്നതാണ് ഏറ്റവും ഉത്തമം. ഭസ്മക്കുറി ധരിച്ച് ശിവനെ ഭജിയ്ക്കുന്നതും മംഗല്യഭാഗ്യത്തിന് സഹായിക്കുന്നു.ചൊവ്വാഴ്ച ചന്ദനക്കുറി വരച്ച് അതിനു മധ്യത്തിലായി കുങ്കുമപ്പൊട്ടിട്ടാല്‍ അത് ഐശ്വര്യം കൊണ്ട് വരുന്നു.

മാത്രമല്ല സല്‍പ്പുത്രന്‍മാരുണ്ടാകാനും ഇത് ഉത്തമമാണ്. ബുധനാഴ്ച കുങ്കുമപ്പൊട്ടണിയുന്നതാണ് ഉത്തമം. ഇത് ശുഭവാര്‍ത്തകളും തൊഴില്‍പ്പുരോഗതിയ്ക്കും കാരണമാകും. വ്യാഴാഴ്ച നെറ്റിയുടെ മധ്യഭാഗത്തായി ചന്ദനക്കുറിയോ പൊട്ടോ തീര്‍ച്ചയായും ധരിയ്ക്കണം. ഇത് ഭാഗ്യവും ഐശ്വര്യവും കൊണ്ട് വരും എന്ന കാര്യത്തില്‍ സംശയമില്ല.

വെള്ളിയാഴ്ച കുങ്കുമപ്പൊട്ട് തൊടാവുന്നതാണ്. വെള്ളിയാഴഅച പൊതുവേ ദേവീ സാന്നിധ്യത്തിന്റെ ദിവസമാണ്. അതുകൊണ്ട് തന്നെ വെള്ളിയാഴ്ച കുങ്കുമപ്പൊട്ട് ധരിയ്ക്കാം. ശനിയാഴ്ചയും കുങ്കുമപ്പൊട്ടിന് തന്നെ പ്രാധാന്യം നല്‍കണം. ഹനുമാനെ ഭജിയ്ക്കുന്നതും ശനിയാഴ്ച വ്രതം എടുക്കുന്നതും ഐശ്വര്യത്തിലേക്ക് നയിക്കും

devotional adhes