നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ചുമര്‍ചിത്രങ്ങള്‍ പുനരുജീവിപ്പിക്കുന്നു.ഇത് രണ്ടാം തവണയാണ് പ്രകൃതിദത്ത വര്‍ണ്ണങ്ങള്‍ ഉപയോഗിച്ച് ശ്രീകോവിലെ ചുമരിലെ ചിത്രങ്ങള്‍ നവീകരിക്കുന്നത്.ആധുനിക തിരുവിതാംകൂറിന്റെ ശില്പിയായ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍ മഹാരാജാവാണ് നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം നിര്‍മ്മിച്ചത്.
ക്ഷേത്രം നിര്‍മ്മിച്ച കാലം മുതല്‍ ഉണ്ടായിരുന്നതാണ് ചുമര്‍ചിത്രങ്ങളും.ചരിത്ര പ്രസിദ്ധമായ അേമ്മച്ചിപ്ലാവുള്ള ക്ഷേത്രത്തിലെ ചുമര്‍ചിത്രങ്ങള്‍ ആദ്യമായി പുനസൃഷ്ടിച്ചത് ചുമര്‍ചിത്ര കലാകാരനായ പ്രിന്‍സ് തോന്നക്കലാണ്.2006 ആയിരുന്നു അത്.പഴയ ചുമര്‍ ചിത്രങ്ങള്‍ 80 ശതമാനത്തോളം നശിച്ചു പോയിരുന്നു.. ഇതാണ് പുനസൃഷ്ടിച്ചത് .
എന്നാല്‍ വീണ്ടും ചിത്രങ്ങള്‍ക്ക് കേടുപാടുണ്ടായതിനെ തുടര്‍ന്ന് പ്രിന്‍സ് തോന്നയ്ക്കല്‍ തന്നെ നവീകരണം ഏല്‍പ്പിക്കുകയായിരുന്നു .ഇതിനായുള്ള അനുഞ്ജകള്‍ ക്ഷേത്ര തന്ത്രി നെടുമ്പിള്ളി തരണനല്ലൂര്‍ സജി ഗോവിന്ദന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ ധാര്‍മികത്വത്തില്‍ നടന്നു.ക്ഷേത്ര ഉപദേശക സമിതി പ്രസിഡണ്ട് രാജ് മോഹന്‍ , സെക്രട്ടറി മോഹനകുമാര്‍ ,സബ് ഗ്രൂപ്പ് ഓഫീസര്‍ എസ്.അരുണ്‍ എന്നിവര്‍ പങ്കെടുത്തു. ചുമര്‍ചിത്ര നവീകരണങ്ങള്‍ നടക്കുന്ന ദിവസങ്ങളില്‍ ക്ഷേത്ര നട നേരത്തെ അടക്കുമെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു.
നീലാമരിയും എണ്ണക്കരിയും നിറക്കൂട്ട് ആകും
കല്ലില്‍ നിന്ന് മഞ്ഞ, ചുവപ്പ് നിറങ്ങള്‍ .നീലാംബരിയില്‍ നിന്ന് പച്ചനിറം .കറുപ്പ് നിറത്തിന് നല്ലെണ്ണ കത്തിച്ച വിളക്ക് ,കരി എന്നിവ ഉപയോഗിക്കും. കട്ട നീലവും ഉപയോഗിക്കുമെന്ന് പ്രിന്‍സ് തോന്നയ്ക്കല്‍ പറഞ്ഞു നിറങ്ങള്‍ ചുമരില്‍ പറ്റിപ്പിടിച്ച് ഇരിക്കാനായി വേപ്പിന്‍ പച്ചയാണ് ഉപയോഗിക്കുന്നത്.ശ്രീകോവിലില്‍ ആദ്യം ദ്വാരപാലകരുടെ ചിത്രങ്ങള്‍ തുടര്‍ന്ന് പഞ്ചമുഖ ഗായത്രി .വേട്ടയ്‌ക്കൊരു മകന്‍ ,നരസിംഹം ,പ്രദോഷ ശിവന്‍ ,ശക്തി പഞ്ചാക്ഷരി എന്നിങ്ങനെയാണ് ചിത്രങ്ങള്‍.
അവസാനം ക്ഷേത്രത്തിലെ പ്രതിഷ്ഠയായ നവനീത കൃഷ്ണന്റെ ചിത്രത്തോടെ അവസാനിക്കും. പ്രിന്‍സ് തോന്നിക്കലിന് പുറമേ ഭാര്യ സംഗീത വിനോദ് കണ്ണന്‍ എന്നിവര്‍ ചുമര്‍ചിത്ര പൂര്‍ത്തീകരണത്തിന് ഉണ്ടാകും .മാര്‍ച്ചില്‍ ആരംഭിക്കുന്ന ആറാട്ട് ഉത്സവത്തിന് മുന്‍പായി ചിത്രങ്ങള്‍ പഴയപടിയാക്കാനാണ് ശ്രമം.
ഐതീഹ്യം
പണ്ട് അഗസ്ത്യമുനി സഹ്യപര്‍വത്തിലുള്ള തന്റെ ആശ്രമത്തില്‍ യാഗം നടത്തി വരികയായിരുന്നു. ഒരിക്കല്‍ വില്വമംഗലം സ്വാമിയാര്‍ അഗസ്ത്യാശ്രമം കാണാനെത്തി. യാഗശാലയില്‍ നറുനെയ്യ് നിറച്ച ധാരാളം കുംഭങ്ങള്‍ കൂന്നുകുടിക്കിടന്നിരുന്നു. അതില്‍ നിന്നും വാര്‍ന്നൊഴുകിയ നെയ്യ് ആറായി മാറി. നെയ്യൊഴുകുന്ന ആറ് നെയ്യാര്‍ ആയി. അഗസ്ത്യന്‍ വെണ്ണ ചെറു ഉരുകളാക്കി ഹോമകുണ്ഡത്തിലേക്കിടുന്ന കാഴ്ച വില്വമംഗത്തിലിനെ രസിപ്പിച്ചു.
യാഗാഗ്‌നി മുഖത്ത് നിന്ന് ഉണ്ണികൃഷ്ണന്‍ ഉരുളകള്‍ രണ്ട് കൈ കൊണ്ടും മാറി മാറി സ്വീകരിക്കുന്നു. നെയ്യാറില്‍ നിന്ന് കിട്ടിയ ഒരു കൃഷ്ണശില ഇവിടെ പ്രതിഷ്ഠിച്ചു. അങ്ങനെ ഇവിടം നെയ്യാറ്റിന്‍കര എന്ന് അറിയപ്പെടാന്‍ തുടങ്ങി.പണ്ടൊരിക്കല്‍ ഇവിടെ കടുത്ത വരള്‍ച്ച അനുഭവപ്പട്ടാതായും ഭഗവാന്റെ അഭിഷേകത്തിന് പോലും ബുദ്ധിമുട്ട് നേരിട്ടു. ഇതെല്ലാം കണ്ട കൃഷ്ണ ഭക്തയുടെ മനം നൊന്ത പ്രാര്‍ത്ഥനയുടെ ഫലമായി ആറ്റിലൂടെ നെയ്യിന് പകരം വെള്ളം ഒഴുകാന്‍ തുടങ്ങി.
മീനമാസത്തിലെ തിരുവോണനാളില്‍ തുടങ്ങുന്ന ഉത്സവം പത്താംദിവസമായ രോഹിണിനാളില്‍ ആറോട്ടുകൂടി സമാപിക്കും. ഇവിടത്തെ ആറാട്ട് ദിവസമാണ് തിരുവനന്തപുരത്ത് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ കൊടിയേറുന്നത്.
ഇവിടെ പ്രതിഷ്ഠനടത്തിയത് രാജാവിന്റെ ജന്മദിനമായ അനിഴം നാളില്‍ ആണ്. ഈ ദിനം പ്രതിഷ്ഠാന ദിനമായി ആചരിക്കുന്നു. ഭഗവാന്റെ തൃക്കയ്യില്‍ വെണ്ണയും കദളിപ്പഴവും വെച്ച് നിവേദിക്കും. ഈ വെണ്ണ ഉദരരോഗത്തിന് ഉത്തമമാണെന്ന് വിശ്വാസം.