ശിവപ്രീതിക്ക് പ്രദോഷവ്രതം

പാര്‍വ്വതിദേവിയെ സന്തോഷിപ്പിക്കുന്നതിന് ശിവന്‍ നടരാജഭാവത്തില്‍ നൃത്തം ചെയ്യുന്ന സമയമാണ് പ്രദോഷസന്ധ്യ. കറുത്ത പക്ഷത്തില്‍ ശനിയാഴ്ചദിവസം വരുന്ന പ്രദോഷം ഏറെ ശക്തിയുള്ളതാണ്. മാസത്തില്‍ 2 പക്ഷത്തിലേയും പ്രദോഷദിവസം വ്രതമെടുക്കാം. തലേന്ന് വ്രതം തുടങ്ങണം. മത്സ്യമാംസാദി ഭക്ഷണം മൂന്നു ദിവസം ഉപേക്ഷിക്കണം

author-image
online desk
New Update
ശിവപ്രീതിക്ക് പ്രദോഷവ്രതം

പാര്‍വ്വതിദേവിയെ സന്തോഷിപ്പിക്കുന്നതിന് ശിവന്‍ നടരാജഭാവത്തില്‍ നൃത്തം ചെയ്യുന്ന സമയമാണ് പ്രദോഷസന്ധ്യ. കറുത്ത പക്ഷത്തില്‍ ശനിയാഴ്ചദിവസം വരുന്ന പ്രദോഷം ഏറെ ശക്തിയുള്ളതാണ്. മാസത്തില്‍ 2 പക്ഷത്തിലേയും പ്രദോഷദിവസം വ്രതമെടുക്കാം. തലേന്ന് വ്രതം തുടങ്ങണം. മത്സ്യമാംസാദി ഭക്ഷണം മൂന്നു ദിവസം ഉപേക്ഷിക്കണം. പ്രദോഷദിവസം പൂര്‍ണ്ണ വ്രതം തുടങ്ങണം. ഭസ്മം ധരിച്ച് പരമാവധി ശിവഭജനം ചെയ്യുക. സന്ധ്യയ്ക്ക് ശിവക്ഷേത്രദര്‍ശനം നടത്തി പ്രസാദം സ്വീകരിച്ച് വ്രതം പൂര്‍ത്തിയാക്കണം. പകല്‍ യാതൊരു ഭക്ഷണവും കഴിക്കരുത്. സന്ധ്യയോടെ വ്രതം മുറിക്കാം. ചില സമ്പ്രദായത്തില്‍ പിറ്റേദിവസം രാവിലെ തീര്‍ത്ഥം സേവിച്ചേ വ്രതം പൂര്‍ത്തിയാക്കാറുള്ളൂ. പഞ്ചാക്ഷരമന്ത്രം വ്രതദിനങ്ങളില്‍ കഴിയുന്നത്ര ജപിക്കണം. ശിവപുരാണം, ശിവ അഷ്‌ടോത്തരശതനാമാവലി, ശിവസഹസ്രനാമം എന്നിവ പാരായണം ചെയ്യുന്നത് ഉത്തമം. ശിവക്ഷേത്രദര്‍ശനം, കൂവളമാല, പിന്‍വിളക്ക് എന്നീവഴിപാടുകള്‍ നടത്തുന്നതും പുണ്യകരം. ജന്മജന്മാന്തരമായുള്ള പാപമകലാനും ദുരിതം മാറി ശാന്തിയും സമാധാനവും ലഭിക്കാനും ഉത്തമം.

vratham