ക്ഷേത്രത്തിലെ പ്രദക്ഷിണ വിധി

ശിവന് മൂന്ന് പ്രദക്ഷിണം. ശിവനെ വലം വയ്ക്കുമ്പോള്‍ ശ്രീകോവിലിന്റെ ഇടതു വശത്തെ ഓവ് മുറിച്ച് കടക്കരുത്. ഓവിനടുത്ത് നിന്ന് തിരിഞ്ഞ് നടന്ന് ഓവിന്റെ മറു വശത്തു വന്ന് പ്രദക്ഷിണം പൂര്‍ത്തിയാക്കണം.

author-image
sruthy
New Update
ക്ഷേത്രത്തിലെ പ്രദക്ഷിണ വിധി

ക്ഷേത്ര ദര്‍ശനത്തില്‍ ഒഴിച്ചു കൂടാനാകാത്തതാണ് പ്രദക്ഷിണം. ഓരോ ദേവതയ്ക്കും പ്രദക്ഷിണത്തിന് ഓരോ കണക്കുണ്ട്.

. ഗണപതിയ്ക്ക് ഒരു പ്രദക്ഷിണം.
. ഭദ്രകാളിയ്ക്ക് രണ്ടു പ്രദക്ഷിണം.
. ശിവന് മൂന്ന് പ്രദക്ഷിണം. ശിവനെ വലം വയ്ക്കുമ്പോള്‍ ശ്രീകോവിലിന്റെ ഇടതു വശത്തെ ഓവ് മുറിച്ച് കടക്കരുത്. ഓവിനടുത്ത് നിന്ന് തിരിഞ്ഞ് നടന്ന് ഓവിന്റെ മറു വശത്തു വന്ന് പ്രദക്ഷിണം പൂര്‍ത്തിയാക്കണം.
. മഹാവിഷ്ണുവിന് നാല് പ്രദക്ഷിണം.
. ശാസ്താവിനും അയ്യപ്പനും അഞ്ച് പ്രദക്ഷിണം.
. സുബ്രഹ്മണ്യന് ആറ് പ്രദക്ഷിണം.
. ദുര്‍ഗ്ഗാദേവിയ്ക്ക് ഏഴ് പ്രദക്ഷിണം.
. നവഗ്രഹങ്ങള്‍ക്ക് ഒന്‍പത് പ്രദക്ഷിണം.

temples