കരിക്കകം ക്ഷേത്രത്തില്‍ പൊങ്കാല; നാളെ മുതല്‍ ജില്ലയില്‍ ഗതാതത നിയന്ത്രണം

കരിക്കകം ചാമുണ്ഡി ദേവി ക്ഷേത്രത്തിലെ പൊങ്കാലയോടനുബന്ധിച്ച് രണ്ടിന് രാവിലെ അഞ്ചു മുതല്‍ വൈകുന്നേരം അഞ്ചു വരെ കഴക്കൂട്ടം കോവളം ഹൈവേയിലും സര്‍വ്വീസ് റോഡുകളിലും ചുവടെ പറയും പ്രകാരമുള്ള ഗതാഗക നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും.

author-image
Ashli Rajan
New Update
കരിക്കകം ക്ഷേത്രത്തില്‍ പൊങ്കാല; നാളെ മുതല്‍ ജില്ലയില്‍ ഗതാതത നിയന്ത്രണം

തിരുവനന്തപുര: കരിക്കകം ചാമുണ്ഡി ദേവി ക്ഷേത്രത്തിലെ പൊങ്കാലയോടനുബന്ധിച്ച് രണ്ടിന് രാവിലെ അഞ്ചു മുതല്‍ വൈകുന്നേരം അഞ്ചു വരെ കഴക്കൂട്ടം കോവളം ഹൈവേയിലും സര്‍വ്വീസ് റോഡുകളിലും ചുവടെ പറയും പ്രകാരമുള്ള ഗതാഗക നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും.

കോവളം ഈഞ്ചയ്ക്കല്‍ ഭാഗങ്ങളില്‍ വാഹനങ്ങള്‍ ചാക്ക ഭാഗത്തു നിന്നും ലോര്‍ച്‌സ് ജംഗ്ഷനിലെത്തി ഭക്തജനങ്ങളെ ഇറക്കിയ ശേഷം മേല്‍പ്പാലം വഴി വേള്‍ഡ് മാര്‍ക്കറ്റില്‍ പാര്‍ക്ക് ചെയ്യണം.

തുമ്പ, വേളി, പെരുമാതുറ ഭാഗങ്ങഴില്‍ നിന്നുള്ള വാഹനങ്ങള്‍ ആള്‍ സെയിന്റ്‌സ് ജംഗ്ഷനില്‍ ഭക്ത ജനങ്ങെളെ ഇറക്കിയ ശേഷം ശംഖുമുഖം പാര്‍ക്കിങ് ഗ്രൈണ്ടില്‍ പാര്‍ക്ക് ചെയ്യണം
പരാതികളും നിര്‍ദ്ധേശങ്ങളും അറിയിക്കാന്‍ ഈ നമ്പറുകളില്‍ ബന്ധപ്പെടുക 9497930055, 0471 2558724, 9497990005, 9497990006

karikkakam devi temple