ഇടത്തറ മഹാഭദ്രകാളി ക്ഷേത്രത്തിലെ പൊങ്കാല തിങ്കളാഴ്ച

ഉത്സവം ബുധനാഴ്ച സമാപിക്കും.ഇന്ന് രാവിലെ അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം, 10. 45 നാഗരൂട്ട്, 10.50 ന്് പൊങ്കാല, 12 30ന് പൊങ്കാല നിവേദിക്കും.

author-image
parvathyanoop
New Update
ഇടത്തറ മഹാഭദ്രകാളി ക്ഷേത്രത്തിലെ  പൊങ്കാല തിങ്കളാഴ്ച

ഇടത്തരം മഹാ ഭദ്രകാളി ക്ഷേത്രത്തിലെ ഉത്രട്ടാതി ഉത്സവത്തിന്റെ ഭാഗമായി പൊങ്കാല തിങ്കളാഴ്ച നടക്കും.ഉത്സവം ബുധനാഴ്ച സമാപിക്കും.ഇന്ന് രാവിലെ അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം, 10. 45 നാഗരൂട്ട്, 10.50 ന്് പൊങ്കാല, 12 30ന് പൊങ്കാല നിവേദിക്കും.

ഉച്ചയ്ക്ക് അന്നദാനം. 6 .4ം ന് ഹിന്ദുമത പ്രഭാഷണം, ചാക്യാര്‍കൂത്ത്, എട്ടിന് ഉരുള്‍ നേര്‍ച്ച,9.30 ന് മാജിക് ഷോ. 21ന് ആനയൂട്ട്,രാത്രി ഏഴിന് പളളിവേട്ട എഴുന്നള്ളത്ത്,8.30 ന് ക്ലാസിക്കല്‍ മ്യൂസിക്,8.45 ന് കുത്തിയോട്ട താലപ്പൊലി ഘോഷയാത്ര.

22 ന് രാവിലെ 9 .30ന് ആറാട്ട് എഴുന്നള്ളത്ത്, 12ന് ആറാട്ട് സദ്യ.പൊങ്കാല അര്‍പ്പിക്കാന്‍ എത്തുന്ന ഭക്തര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളതായി ക്ഷേത്ര ഭരണ സമിതി ഭാരവാഹികളായ ആര്‍ .ഗോപകുമാര്‍ ,ബി .ആര്‍ .പ്രമോദ് ,പി .സജികുമാര്‍. എസ് .പി .സജികുമാര്‍ എന്നിവര്‍ അറിയിച്ചു.

pongala mahabhdralkali temple