പൊന്നും പതിനെട്ടാം പടി

ശബരി മലയിലെത്തുന്ന ഓരോ ഭക്തനും 18 പടികള്‍ കയറി വേണം സന്നിധിയിലെത്താന്‍. ക്ഷേത്രത്തിനു ചുറ്റുമുള്ള 18 മലകളിലേ 18 മലദൈവങ്ങള്‍ക്കു നടുവിലാണ് അയ്യപ്പന്‍ എന്നൊരു വിശ്വാസമുണ്ട്.

author-image
online desk
New Update
പൊന്നും പതിനെട്ടാം പടി

ശബരി മലയിലെത്തുന്ന ഓരോ ഭക്തനും 18 പടികള്‍ കയറി വേണം സന്നിധിയിലെത്താന്‍. ക്ഷേത്രത്തിനു ചുറ്റുമുള്ള 18 മലകളിലേ 18 മലദൈവങ്ങള്‍ക്കു നടുവിലാണ്
അയ്യപ്പന്‍ എന്നൊരു വിശ്വാസമുണ്ട്. ഇതിന്റെ പ്രതീകമാണ് 18 പടികള്‍. ഈ മലദൈവങ്ങളെ പ്രീതിപെ്പടുത്താനാണ് പടിപൂജ അഥവാ ഗിരിദേവതാപൂജ നടത്തിവരുന്നതു
എന്നൊരു ഐതിഹ്യമുണ്ട്.

അയ്യപ്പന്റെ പൂങ്കാവനം ഈ 18 മലകളാണെന്നും 18 മലകള്‍ 18 പുരാണങ്ങളാണെന്നും അഭിപ്രായമുണ്ട്. ജീവന്‍, സത്, രജസ്, തമസ് എന്നീ മൂന്നു ഗുണങ്ങളും ഈരേഴു പതിനാലു ലോകങ്ങളുമാണ് പതിനെട്ടു പടികള്‍ എന്നൊരു വിശ്വാസവും ഇതിനുണ്ട്. 18 മലകള്‍ : ശബരിമല, പൊന്നമ്പലമേട്, ഗൌണ്ഡല്‍മല, നാഗമല, സുന്ദരമല, ചിറ്റമ്പലമേട്, ഖല്‍ഗിമല, മാതാംഗമല, മൈലാടും മേട്, ശ്രീപാദമല, ദേവര്‍മല, നിലയ്ക്കല്‍മല, തലപ്പാറമല, നീലിമല, കരിമല, പുതശേ്ശരിമല, കാളകെട്ടിമല, ഇഞ്ചിപ്പാറമല.

ഓരോ മലയുടേയും ദേവത ഓരോ പടിയിലായി നില കൊള്ളുന്നുവെന്നാണ് ഐതീഹ്യം. പതിനെട്ടു മലകള്‍ കടന്നുചെന്ന് മലദേവതകളെ വന്ദിച്ച് ശാസ്താവിനെ ദര്‍ശി
ക്കുന്നു എന്നു സാരം. ചുരിക മുതല്‍ അസ്ത്രം വരെയുള്ള പതിനെട്ടുതരം ആയുധങ്ങള്‍ അയ്യപ്പന്‍ ഉപയോഗിച്ചിരുന്നുവെന്നും അവയില്‍ ഓരോന്നും ഓരോ പടികളായി പര
ിണമിച്ചുവെന്നും ഒരു സങ്കല്പമുണ്ട്. നാലുവേദങ്ങള്‍, ആറ്ശാസ്ത്രങ്ങള്‍, ചതുരുപായങ്ങള്‍ (സാമദാനഭേദദണ്ഡങ്ങള്‍) നാലുവര്‍ണ്ണങ്ങള്‍ (ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്ര)
എന്നിവയെ പ്രതിനിധീകരിക്കുന്നവയാണ് എന്നും പറയാറുണ്ട്.

നാളികേര മുടച്ച് പടികളുടെ ചുവട്ടിലുള്ള ജലപ്രവാഹത്തില്‍ കാല്‍ നനച്ച് പതിനെട്ടു പടികളും തൊട്ടുവന്ദിച്ചുവേണം പതിനെട്ടാം പടികയറുവാന്‍. ഇടതുകാല്‍വെച്ച് പട
ികയറുവാന്‍ ആരംഭിക്കരുത്. മുന്‍പ് ദര്‍ശനം കഴിഞ്ഞു മടങ്ങുന്ന ഭക്തര്‍ പതിനെട്ടാം പടിക്കുമുകളില്‍ നാളികേരം ഉടച്ച് ഭഗവാനെ വന്ദിച്ച് പുറം തിരിയാതെഓരോപടിയും
തൊട്ടുവന്ദിച്ച് പടികളിറങ്ങിമടക്കയാത്ര ആരംഭിച്ചിരുന്നു.

ഭക്തജന ബാഹുല്യം കാരണം ഇപേ്പാള്‍ പതിനെട്ടാം പടി ഇറങ്ങുവാന്‍ ഭക്തരെ അനുവദിക്കാറില്‌ള. പടിയുടെ മുകളില്‍ നിര്‍ദ്ദിഷ്ട സ്ഥാനത്ത് നാളികേരമുടച്ച് ശരണം വിളിച്ച് വടക്കേനട വഴി ഇറങ്ങിയാണ് ഇപേ്പാള്‍ ഭക്തരുടെ മടക്കയാത്ര. ശബരിമല ക്ഷേത്രത്തിലെ അയ്യപ്പവിഗ്രഹത്തിനോളം തന്നെ പ്രാധാന്യം പതിനെട്ടാം പടിക്കുമുണ്ട്. അതിനാല്‍ ഭക്തര്‍ പതിനെട്ടാം പടിയെ ഭക്തിപൂര്‍വ്വം ശരണം വിളിയിലൂടെയും സ്മരിക്കുന്നു.

sabarimala 2017