പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലെ സുരക്ഷിത മുറിയില്‍ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങള്‍ നവംബര്‍ 17 മുതല്‍ ജനുവരി 12 വരെ ദര്‍ശനത്തിനായി തുറന്നു വയ്ക്കുന്നതാണ്. രാവിലെ അഞ്ചര മുതല്‍ രാത്രി 8 വരെയാണ് ദര്‍ശന സമയം.
മണ്ഡലപൂജ കഴിഞ്ഞ് ശബരിമല നടയടക്കുന്ന വേളയില്‍ ഡിസംബര്‍ 28 ,29,30 ദിവസങ്ങളില്‍ ദര്‍ശനം ഇല്ല.ജനുവരി 12നാണ് തിരുവാഭരണ ഘോഷയാത്ര പന്തളത്തുനിന്ന് പുറപ്പെടുന്നത്.ഈ ദിവസം ഉച്ചയ്ക്ക് 12 ന് മാത്രമേ ദര്‍ശനമുള്ളു.