പഞ്ചഭൂത തത്വത്തില്‍ വളരെ വലിയ സ്വാധീനമാണ്ണുള്ള ഒന്നാണ് വെള്ളം. അതിനാല്‍ വെള്ളത്തിന് വലിയ പ്രാധാന്യം നല്‍കിവേണം കൈകാര്യം ചെയ്യാന്‍. വീട്ടില്‍ ഐശ്വര്യം കൊണ്ട് വരാന്‍ വെള്ളം ഇപ്രകാരം കൈകാര്യം ചെയ്യുന്നത് നന്നായിരിക്കും.
കൈതട്ടി വെള്ളപ്പാത്രം താഴെ വീണു പോയാല്‍ സാധാരണ പലരും അതൊരു അപശകുനം ആണോ എന്ന് സംശയിക്കും. എന്നാല്‍ അറിഞ്ഞോ അറിയാതെയോ വെള്ളം തൂവി പോകുന്നത് പണം കൊണ്ട് വരുന്നതിന് കാരണമാകും എന്നാണ് വിശ്വാസം. വിളക്ക് കത്തിച്ചു വയ്ക്കുമ്പോള്‍ അതിനോടൊപ്പം കിണ്ടിയില്‍ വെള്ളം വയ്ക്കുന്നതും ഐശ്വര്യമാണ്.
വീടിനകത്തു നിന്ന് തെക്കോട്ട് വെള്ളം ഒഴുകുന്നത് ധനവ്യയം വര്‍ധിപ്പിക്കും. വീടിനുമുകളില്‍ നിന്ന് വടക്കു കിഴക്കേ മൂലയില്‍ വെള്ളം വീഴുന്നതാണ് ഏറ്റവും ഉത്തമെന്ന് വാസ്തുശാസ്ത്രം പറയുന്നു. പെരുന്തച്ചന് നിര്‍മ്മിച്ച ക്ഷേത്രങ്ങളില്‍ ഇങ്ങനെ വെള്ളം വീഴുന്ന രീതിയിലാണ് ഓട് ക്രമപ്പെടുത്തിയത് കാണാം.