കന്നി, തുലാം മാസങ്ങള്‍ സര്‍പ്പദൈവങ്ങളുടെ പിറന്നാള്‍ മാസങ്ങളാണെന്നാണ് വിശ്വാസം. ആയില്യവ്രതം ആരംഭിക്കേണ്ടത് കന്നിമാസത്തിലാണ്. ഏകാദശിവ്രതമായിട്ടും ഒരിക്കലായിട്ടും നൊയന്പായിട്ടും ആചരിക്കാവുന്നതാണ്. തലേ ദിവസം ക്ഷേത്രദര്‍ശനത്തോടെ വ്രതം ആരംഭിക്കാം, ഒരു നേരം മാത്രം അരിഭക്ഷണം. സസ്യാഹാരം പഥ്യം. ആരെയും ദുഷിക്കാതെ നല്ല മനസ്സോടെ വ്രതം അനുഷ്ഠിക്കണം. ബ്രഹ്മചര്യം പാലിക്കണം. ആയില്യദിനം രാവിലെ സ്നാനാദികള്‍ കഴിച്ച് ക്ഷേത്രദര്‍ശനം നടത്തി പരമാവധി ആയില്യപൂജ കണ്ടുതൊഴുത് പ്രസാദം വാങ്ങാന്‍ ശ്രമിക്കണം. പിറ്റേദിവസം ശിവക്ഷേത്രദര്‍ശനം നടത്തിവേണം വ്രതം അവസാനിപ്പിക്കാന്‍. ശിവക്ഷേത്രമില്ലെങ്കില്‍ ശിവപ്രതിഷ്ഠയുളള ക്ഷേത്രം ദര്‍ശിച്ചാല്‍ മതിയാകും. മൂന്നു വര്‍ഷത്തേക്ക് മുടങ്ങാതെ ആയില്യ വ്രതമനുഷ്ഠിച്ചാല്‍ മുക്കോടി ദേവകളും അനുഗ്രഹിക്കുമെന്നാണ് വ്രതസാരത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. എല്ളാ മാസവും ആയില്യം നാളില്‍ പാന്പാടി ശ്രീ പാന്പുംകാവില്‍ ആയില്യം പൂജയും മറ്റു വിശേഷാല്‍ പൂജകളും നടക്കുന്നു. മൂന്നുതവണ മുടങ്ങാതെ (വര്‍ഷത്തില്‍ ഒന്ന്) ആയില്യപൂജ നടത്തുന്നത് സര്‍വൈശ്വര്യത്തിനും ഉദ്ദിഷ്ടകാര്യസിദ്ധിക്കും വളരെ ഗുണപ്രദമാകുന്നു. തുലാത്തിലെ ആയില്യം മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രത്തില്‍ അതിവിശിഷ്ടമാണ്. പുണര്‍തം നാള്‍ തുടങ്ങി ആയില്യം നാള്‍ വരെ ഇവിടെ ആയില്യം ഉത്സവം നടക്കുന്നു. മണ്ണാറശ്ശാലയിലെ ആയില്യം എഴുന്നളളത്ത് കണ്ടു തൊഴുതാല്‍ അഭീഷ്ടസിദ്ധിയാണ് ഫലം.
ആയില്യവ്രതം അനുഷ്ഠിച്ചാല്‍ മുക്കോടി ദേവകളും അനുഗ്രഹിക്കും
കന്നി, തുലാം മാസങ്ങള്‍ സര്‍പ്പദൈവങ്ങളുടെ പിറന്നാള്‍ മാസങ്ങളാണെന്നാണ് വിശ്വാസം. ആയില്യവ്രതം ആരംഭിക്കേണ്ടത് കന്നിമാസത്തിലാണ്. ഏകാദശിവ്രതമായിട്ടും ഒരിക്കലായിട്ടും നൊയന്പായിട്ടും ആചരിക്കാവുന്നതാണ്. തലേ ദിവസം ക്ഷേത്രദര്‍ശനത്തോടെ
New Update