മണ്ണാറശാല അമ്മയ്ക്ക് പകരക്കാരില്ല

മണ്ണാറശാലയില്‍ നാഗരാജാവ്​​, സര്‍പ്പയക്ഷിയമ്മ, നാഗയക്ഷി, നാഗചാമുണ്ഡി എന്നീ ദേവതകള്‍ക്ക്​​ പുറമെ നിലവറ, അപ്പൂപ്പന്‍കാവ്​​, ശാസ്​​താവിന്‍നട, ഭദ്രകാളിനട എന്നിവിടങ്ങളിലെല്ളാം തൊഴുതു മടങ്ങുന്ന ഭക്തനു

author-image
subbammal
New Update
മണ്ണാറശാല അമ്മയ്ക്ക് പകരക്കാരില്ല

മണ്ണാറശാലയില്‍ നാഗരാജാവ്, സര്‍പ്പയക്ഷിയമ്മ, നാഗയക്ഷി, നാഗചാമുണ്ഡി എന്നീ ദേവതകള്‍ക്ക് പുറമെ നിലവറ, അപ്പൂപ്പന്‍കാവ്, ശാസ്താവിന്‍നട, ഭദ്രകാളിനട എന്നിവിടങ്ങളിലെല്ളാം തൊഴുതു മടങ്ങുന്ന ഭക്തനു സമാനതകളില്ളാത്ത അനുഭവമാണ് മണ്ണാറശ്ശാല നല്‍കുന്നത്. അതീവ പ്രാധാന്യമുള്ള ആയില്യംപൂജ നടത്താന്‍ വലിയമ്മയ്ക്കു മാത്രമേ അനുവാദമുള്ളൂ. ഏതു സന്ദര്‍ഭത്തിലും ഇതിനു പകരക്കാരനെ പറ്റില്ല. അതുകൊണ്ടു തന്നെ ഇക്കഴിഞ്ഞ കന്നിയില്‍ ആയില്യം എഴുന്നളളത്ത് ഉണ്ടായിരുന്നില്ല. അമ്മയ്ക്ക് സുഖമില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്നാല്‍, മറ്റു പൂജകള്‍ നടത്തുന്ന കുടുംബകാരണവര്‍ക്ക് ആ ചുമതല മുതിര്‍ന്ന മറ്റൊരാളെ ഏല്‍പിക്കാനാവും. നാലു താവഴികളാണ് മണ്ണാറശ്ശാലയിലുള്ളത്. കുടുംബകാരണവരായ എം.വി. സുബ്രഹ്മണ്യന്‍ നന്പൂതിരി, എം.കെ. പരമേശ്വരന്‍ നന്പൂതിരി, എം.ജി. വാസുദേവന്‍ നന്പൂതിരി, എം.എന്‍. നാരായണന്‍ നന്പൂതിരി എന്നിവരും മക്കളും ചേര്‍ന്നതാണ് താവഴികള്‍.

MannarassalaAmma Ayilyamezhunnallathu appoppankavu thulam