മരുതംകുഴി കേശവപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെയും കേശവപുരം കലാസാംസ്‌കാരിക പീഠത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ നവരാത്രി സംഗീതോത്സവം പൂജവെപ്പും വിദ്യാരംഭം 26 9 2022 മുതല്‍ 5 10 2022 വരെ ആഘോഷിക്കുന്നു .സെപ്റ്റംബര്‍ 26ന് തുടങ്ങുന്ന സംഗീതോത്സവത്തില്‍ പ്രശസ്തരായ കലാകാരന്മാര്‍ പങ്കെടുക്കുന്ന സംഗീത സദസ്സ്, ഭജന്‍സ് വയലിന്‍, വീണ കച്ചേരികള്‍, കലാപീഠം വിദ്യാര്‍ഥികളുടെ സംഗീതാര്‍ച്ചനയും അരങ്ങേറുന്നു.
നവരാത്രി മഹോത്സ ദിനമായി ഒക്ടോബര്‍ രണ്ടിന് വൈകുന്നേരം ആറുമണിക്ക് പൂജവയ്ക്കുകയും വിജയദശമി ദിനമായ ഒക്ടോബര്‍ അഞ്ചാം തീയതി രാവിലെ പൂജ എടുക്കുകയും ചെയ്തു തുടര്‍ന്ന് വിദ്യാരംഭം .സരസ്വതി കടാക്ഷം സിദ്ധിച്ച ഗുരുക്കന്മാര്‍ അറിവിന്റെ ആദ്യാക്ഷരം കുരുന്നുകള്‍ക്ക് പകര്‍ന്നു കൊടുക്കുന്നു. അതിനുശേഷം സംഗീതം ,നൃത്തം, കീബോര്‍ഡ് ,പുല്ലാംകുഴല്‍, ഗിറ്റാര്‍ ,തബല, മൃദംഗം തുടങ്ങിയ കലാ വിഷയങ്ങളുടേയും വിദ്യാരംഭം കുറിക്കുന്നു .
കുട്ടികളുടെ സര്‍ഗ്ഗവാസനകളെയും കലാപാഠത്തെയും അവതരിപ്പിക്കാനുള്ള ധാരാളം വേദികളും അവസരങ്ങളും ഇവിടെ ലഭ്യമാണ് .കൂടാതെ ക്ഷേത്ര സംബന്ധമായ എല്ലാ സത്സംഗങ്ങളിലുംങ്ങളിലും പങ്കെടുക്കുവാനും തിരുസന്നിധിയില്‍ ഇരുന്ന് പഠിക്കുവാനുള്ള ഭാഗ്യവും സിദ്ധിക്കുന്നു . ഈ കലാക്ഷേത്രത്തില്‍ ജാതിമത പ്രായഭേദമന്യേ എല്ലാവരും പഠിക്കുന്നു എന്നുള്ളതും ഇവിടുത്തെ പ്രത്യേകതയാണ്.